Posts

Showing posts from 2018

പെട്ട് പോയ ഒരു ദിവസം

Image
പെട്ട് പോയ ഒരു ദിവസം   uncertainty is the beauty of life എന്നൊക്കെ പറഞ്ഞു സ്റ്റാറ്റസ് ഇട്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. എന്ത് ചെയ്താലും ഇതൊക്കെ തന്നെ എന്ന അവസ്ഥയായി. ഇന്നിപ്പോ രാവിലെ എട്ട് മണിക്ക് വീട്ടീന്ന് ഇറങ്ങിയതാണ്.  ടെഹ്‌റാഡൂൺ പോവാൻ. പത്തരക്ക് കൊച്ചി ടു ബാംഗ്ലൂർ, 11. 45 ബാംഗ്ലൂർ ടു ടെഹ്‌റാഡൂൺ. നാല് മണിയോടെ വീടെത്തും. നന്നായി റസ്റ്റ് എടുത്ത്, വെകേഷൻ ഹാങ്ങ് ഓവർ ഒക്കെ മാറ്റി,  നാളെ  ഉഷാറായി എന്നെ കാത്തിരിക്കുന്ന ഭീമൻ പണികളെ നല്ല ഊർജ്ജത്തോടെ, ഉത്സാഹത്തോടെ, സന്തോഷത്തോടെ ഒക്കെ നേരിടണം എന്നൊക്കെയായിരുന്നു മനസ്സിൽ. രാവിലെ കൊച്ചി എയർപോർട്ടിലെ തിരക്ക് മുന്നിൽ കണ്ട് രണ്ടു മണിക്കൂർ മുന്നേ തന്നെ എത്തി.  Indigo ക്യൂവിനു പതിവിലുമധികം വലുപ്പം കണ്ടപ്പോൾ അസ്വാഭാവികമായി ഒന്നും തോന്നിയില്ല. ക്യൂ നീങ്ങാതെ വന്നപ്പോൾ ചെറുതായി അസ്വസ്ഥമായെങ്കിലും പോസിറ്റീവ് മൈൻഡ് പെട്ടന്ന് ആക്റ്റീവ് ആയതു കൊണ്ട് മൂഡ് ഓഫ് ആയില്ല. ഫോൺ എടുത്ത് ഫേസ്ബുക് നിരീക്ഷണം നടത്തിയത് കൊണ്ട് മുക്കാൽ മണിക്കൂർ ആയതു അറിഞ്ഞുമില്ല. അപ്പോഴാണ്‌ ഇൻഡിഗോ സ്റ്റാഫ് വന്ന്  പുതുതായി തുറ...

ചില മുലയൂട്ടല്‍ ചിന്തകൾ

 മുലയൂട്ടൽ ചർച്ചകൾക്കിടയിൽ കേട്ട ചില ഓർമകളാണ്. 2013 എഴുതി തുടങ്ങിയത്. ഇത് വരെ പൂർത്തിയായില്ല. എങ്കിലും ഇവിടെ കിടക്കട്ടെ.  ഒന്ന്  മുലപ്പാലെന്നു കേള്‍ക്കുമ്പോള്‍ ആദ്യം സന്തോഷിനെയാണ്‌ ഓര്‍മ്മ വരിക. എനിക്കു കിടിക്കുവാനുള്ള മുലപാല്‍ കവര്‍ന്നവന്‍. എന്റെ അമ്മയുടെ പാലിന്റെ പങ്കു പറ്റിയവന്‍. അച്ഛന്റെ ചെറിയച്ഛന്റെ മകനാണ്‌. ഞാന്‍ ജനിച്ച് ഒരാഴ്ച കഴിഞ്ഞാണ്‌ അവന്റെ ജനനം. പ്രസവത്തോടെ അവന്റെ അമ്മ മരിച്ചു. പാലു കുടിക്കാറാവുമ്പോള്‍ അവന്റെ അമ്മമ്മ അവനെയുമെടുത്ത് എന്റെ അമ്മയുടെ അടുത്തേക്കു വരും. അങ്ങിനെ എന്റെ അമ്മയുടെ പാലു കുടിച്ചാണ്‌ അവനും വളര്‍ന്നത്. എനിക്കുള്ള മുലപാല്‍ പങ്കുവച്ചു പോകുന്നതു ആദ്യമൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ലങ്കിലും പതിയെ പതിയെ ഇഷ്ടക്കേടു പ്രകടിപ്പിച്ചു തുടങ്ങിയെന്ന് അമ്മ പറയാറുണ്ട്. അവനെ കാണുമ്പോള്‍ തന്നെ ഞാന്‍ വിശപ്പിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുകയും  (അതഭിനയമായിരുന്നോ എന്ന് എനിക്കിപ്പോഴും അറിയില്ല)  അവനെ തള്ളിമാറ്റുകയുമൊക്കെ ചെയ്തിരുന്നത്രേ.  രണ്ട്  ഉച്ചവെയിലും, വെയിലത്തെ ബസ് യാത്രയും, എന്നെ കാണുമ്പോഴുള്ള ഉണ്ണിയുടെ കുതിപ്പും ആണ്‌ മനസ...

Book Review 1- MANY LIVES MANY MASTERS by Dr. Brian Weiss

Image
ചില പുസ്തകങ്ങൾ  അങ്ങനെയാണ്. അത് നമ്മളെ തേടിയെത്തും. വേറൊരു തലത്തിലേക്ക് കൂട്ടികൊണ്ടു പോകും. മനസ്സിനെ ശല്യപെടുത്തികൊണ്ടിരുന്ന ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾക്ക് ഉത്തരം തരും. ചിന്തകളുടെ ഗതി തിരിച്ചു വിട്ട് തിരിച്ചറിവുകൾ പകർന്നു നൽകും.  അങ്ങനെയുള്ള പുസ്ത്കങ്ങൾ നമ്മിലേക്കെത്തുന്നതും ഒരു കൗതുകം തന്നെയാണ്. പല രീതീയിൽ ശ്രദ്ധ ആകർഷിച്ച്, എത്ര വേണ്ടാന്ന് വച്ചാലും ഇടിച്ചുകയറി കൈയിലെത്തും, മടി പിടിച്ചാലും എങ്ങനെയേലും വായിച്ച് തുടങ്ങും. വായനതുടങ്ങിയാൽ പിടിച്ച് നിർത്തും. പുസ്തകത്തിനൊപ്പം ഉള്ളിലേക്കും യാത്ര ചെയ്യിക്കും.   ഇങ്ങനെ എന്നിലെത്തിയ പുസ്തകങ്ങളിലൊന്നാണ്  Dr. Brian Weiss എഴുതിയ  MANY  LIVES MANY MASTERS.    പ്രശസ്ത അമേരിക്കൻ സൈക്കിയാട്രിസ്റ്റും ഹൈപ്നോതെറാപ്പിസ്റ്റും ആയ  Dr. Brian Weiss  1980 ൽ കാതറിൻ എന്ന യുവതിയിൽ നടത്തിയ ഹൈപ്നോതെറാപ്പി അനുഭവങ്ങളാണ് ഈ പുസ്തകത്തിനാധാരം.   ഉത്കണ്ഠ, അമിത ഭയം,  പാനിക് അറ്റാക്ക്  തുടങ്ങിയ പ്രശ്നങ്ങളുമായാണ് 27 വയസ്സുകാരിയായ കാതറിൻ Dr. Weiss ന്റെ അടുത്തെത്തുന്നത്. ഈ പ്രശ്നങ്ങളൊ...

Film Review 4 - S DURGA

Image
കാണണമെന്ന് ആഗ്രഹിച്ചു കാണാൻ സാധിക്കാതെ പോയ സിനിമകളിൽ ഒന്നാവും ദുർഗ്ഗയും എന്നാണ് കരുതിയിരുന്നത്. പക്ഷേ ദുർഗ്ഗ വീടിനടുത്തെത്തി. അതും നാട്ടിലുള്ള സമയത്ത്. ദുർഗ്ഗയെ പ്രേക്ഷകർക്കു മുന്നിലെത്തിക്കാൻ സംവിധായകൻ സനൽ കുമർ ശശിധരൻ അവലംബിച്ച വിതരണ രീതി വ്യത്യസ്തമായിരുന്നു. പ്രാദേശിക കൂട്ടായ്മകളോട് ചേർന്നുള്ള വിതരണം സിനിമയെ എല്ലായിടത്തും എത്തിച്ചെങ്കിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ തെരുവു നാടകം അവതരിപ്പിച്ചും സിനിമയെക്കുറിച്ച് നാട്ടുകാരോട് സംവദിച്ചും സംവിധായകനും അഭിനേതാക്കളും മറ്റും ചേർന്നു നടത്തിയ യാത്ര കൗതുകമുണർത്തുന്നതായിരുന്നു. ഇത് ഫേസ് ബുക്കിൽ ലൈവ് കണ്ടപ്പോൾ സിനിമ കാണാനുള്ള താത്പര്യവും കൂടിയെന്നു പറയാം. സംവിധായകന്റെ സംഘർഷങ്ങളും ആകുലതകളും നേരിട്ട പ്രതിസന്ധികളുമൊക്കെ പങ്കുവച്ച തെരുവു നാടകത്തിൽ സംവിധായകനൊപ്പം അടുത്ത സിനിമയിലെ ഉന്മാദിയായ നായകനും. ദുർഗ്ഗക്കൊപ്പം അടുത്ത സിനിമയുടെ മാർക്കറ്റിങ്ങും! എത്ര ദിവസം തിയറ്ററിൽ ഉണ്ടാവും എന്നറിയില്ലാത്തതു കൊണ്ട് ആദ്യ ദിവസം തന്നെ കണ്ടു. സിനിമ കണ്ടു കഴിയുമ്പോൾ ബാക്കിയാവുന്നത് ഒരു തരം അസ്വസ്ഥതയാണ്. സിനിമ കണ്ടു കൊണ്ടിരിക്കുന്ന എൺപത്തഞ്ചു മിനിറ്റും അനുഭവിക്കു...

എൻറ മുഖമെഴുത്ത്

"'മുഖമാണല്ലേ ഡെയ്ലി പ്രാക്ടിസിനുള്ള കാൻവാസ് ?" ഒരു നാലഞ്ഞു വർഷം മുൻപ് അകാദമിയുടെ ഒരു പെയിന്റിങ്ങ് ക്യാംപിൽ പങ്കെടുക്കവെ രണ്ടാം ദിവസം രാവിലെ ഒരുങ്ങി കൊണ്ടിരുന്ന എന്നോട് ഒരു സീനിയർ ആർട്ടിസ്റ്റ് ചോദിച്ചതാണ്. ആക്കിയതാണോ എന്ന് ആദ്യം തോന്നിയെങ്കിലും  അതിലിത്തിരി കാര്യമുണ്ടന്ന് പിന്നെ  മനസ്സിലായി.  എന്നു കരുതി വല്യ മേക്കപ്പ് ഒന്നുമല്ലാട്ടോ. കാൻവാസ് തയാറാക്കാൻ ചെറുതായി ഫേസ്ക്രീം. ലേശം പൗഡർ. ആദ്യം നൈസ് ആയി പുരികം വരക്കും.  രോമം കുറവായതുകൊണ്ട് പുരികം പറിച്ചു ഷേപ്പ് ആകാറില്ല. പകരം  സ്വന്തം കരവിരുത് തന്നെ. പിന്നെ കണ്ണ്. മുകളിൽ ഐലനർ എഴുതുന്നതായിരുന്നു പണ്ട് ശിലം. പിന്നീടത് കൺമഷിയും ഇപ്പോൾ സുറുമയും ആയി നിൽക്കുന്നു. സുറുമയെഴുതിയെഴുതി കണ്ണുകളോട് എനിക്കു തന്നെ പ്രണയം വന്നു തുടങ്ങി. ഇപ്പോൾ രണ്ടു നേരവും കുളി കഴിഞ്ഞ് സുറുമയെഴുത്ത് ഒരു പതിവായി. " സുറുമയെഴുതിയ മിഴികളേ എന്ന് സ്വന്തം കണ്ണുകളെ നോക്കി പാടുമ്പോൾ കിട്ടുന്ന ഒരു ഫിലുണ്ടല്ലോ അത് അനുഭവിച്ചറിയണം! പൊട്ടു വരക്കുന്നതിന്റെ സാധ്യതകൾ ഞാൻ ഇതുവരെ പഠിച്ചു കഴിഞ്ഞിട്ടില്ല എന്നു വേണം പറയാൻ. ഐലനർ കൊണ്ടും പല നിറത്തിലുള്ള ചാന്തുപൊട്...

പരീക്ഷയും ഗണപതിയും പിന്നെ ഞാനും

ഇടപ്പള്ളി കൊട്ടാരം ഗണപതിയുമായുള്ള അടുപ്പം തുടങ്ങിയിട്ട് വർഷം കുറേയായി. കൃത്യമായി പറഞ്ഞാൽ B.Sc പഠനകാലത്ത്. പഠനത്തിൽ താല്പര്യക്കുറവും ഒപ്പം മാർക്കു കുറവും ഒക്കെയായി നടന്ന കാലം. അപ്പോൾ തിരുവല്ലയിലുള്ള ഒരു സ്വാമിയാണ് കൊട്ടാരം ഗണപതിയെ സജസ്റ്റ് ചെയ്തത്. അങ്ങനെ വഴിയൊക്കെ ചോദിച്ചു ചോദിച്ചു കണ്ടു പിടിച്ച് എത്തപ്പെട്ടതാണവിടെ. അന്ന് അവിടെ ആളുകൾ അധികം വന്നു തുടങ്ങിട്ടില്ല. വീടിന്റെ രണ്ടു കിലോമീറ്റർ അപ്പുറത്തിരുന്ന അദ്ദേഹത്തിന്റെ അടുത്തെത്താൻ തിരുവല്ലയിലുള്ള സ്വാമി പറയേണ്ടി വന്നു. പരീക്ഷക്കു മുന്നേ അവിടെ പോയി ഒരു തേങ്ങ ഉടച്ച് കാര്യം പറഞ്ഞിട്ടു പോന്നാൽ ബാക്കി പുള്ളി നോക്കിക്കോളും. പിന്നെ കൊതി നോന്നുമ്പോ ഇടക്ക് അപ്പം, അട ഒക്കെ വഴിപാടും. സത്യം പറഞ്ഞാൽ അദ്ദേഹത്തോട് കൂട്ട് കൂടി തുടങ്ങീതിൽ പിന്നെ ശയന പ്രദിക്ഷണം ഒന്നും നേരേണ്ടി വന്നിട്ടില്ല. ശയനപ്രദക്ഷിണം ആദ്യായി (അവസാനമായും) നേരുന്നത് സെക്കന്റ് ഇയർ ബി. എസ്സി സി നഴ്സിങ്ങ് എക്സാം കഴിഞ്ഞപ്പോഴാണ്. പ്രത്യേകിച്ചും കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിങ്ങ്. അതു വരെ കേൾക്കാത്ത പലതും ചോദ്യ പേപ്പറിലുണ്ടായിരുന്നു. എന്തായാലും പ്രശ്നമായത് റിസൾറ്റ് വന്നപ്പോഴാണ്. ജയിച്ചു. ...

ഒരു ചുംബന കവിത

ഒന്ന് ചുംബിക്കണം എനിക്ക്. നിനക്കായ്  എൻ ചുണ്ടിൽ വന്നു നിറഞ്ഞ ചുംബനങ്ങളൊക്കെയും തന്നു തീർക്കണം എനിക്ക്. ഉമ്മകൾ നിറഞ്ഞു നിറഞ്ഞ് നിറഞ്ഞ് ചുണ്ടുകൾക്ക് ഭാരം കൂടുതലാണിപ്പോൾ! ഭാരം താങ്ങാനാവാതെ അസ്വസ്ഥതയും! ചിലപ്പോൾ വേദനയും! അതു മാറാൻ ഞാനിപ്പോ ചെയ്യുന്നതെന്തെന്നറിയോ നിനക്ക്? അവയൊക്കെ വായുവിൽ പകരുകയാണ്. പകരുന്നതിനനുസരിച്ച് കൂടുതൽ കൂടുതൽ നിറയുന്നുമുണ്ട്. അതു കൊണ്ട്, വേദന മാറാനെങ്കിലും എനിക്ക് നിരന്തരം വായുവിലേക്ക്  ഉമ്മകൾ പകരേണ്ടി വരുന്നു. കാറ്റിനൊപ്പം അവയൊക്കെയും നിന്നെ തേടി വരും. കിലോമീറ്ററുകൾ താണ്ടി, സ്വയം വഴി കണ്ടു പിടിച്ച്, പകൽ വെളിച്ചത്തിലും ഇരുളിൻ മറവിലും നിന്നിലേക്കെത്തി കൊണ്ടേയിരിക്കും. നീ ഉറങ്ങുമ്പോഴും, ഉണർന്ന് മടി പിടിച്ചു കിടക്കുമ്പോഴും, കുളിക്കുമ്പോഴും, കഴിക്കുമ്പോഴും, പണിയെടുക്കുമ്പോഴും, കളിക്കുമ്പോഴും, കൂട്ടു കൂടുമ്പോഴും, യാത്ര ചെയ്യുമ്പോഴും വെറുതേ നടക്കുമ്പോഴും... കൂടുതൽ പറയുന്നതെന്തിന് ഓരോരോ നിമിഷങ്ങളിലും നിരവധി ഉമ്മകൾ നിന്നിൽ വന്നു ചേർന്നു കൊണ്ടേയിരിക്കും. ഇതൊന്നും നീ അറിയുന്നു പോലുമുണ്ടാവില്ല. എപ്പോഴെങ്കിലുമൊക്കെ നിനക്കെന്നെ പെട്ട...

അതുകൊണ്ട് മാത്രം,

നെഞ്ചോട് ചേർന്ന് കണ്ണുകളടച്ച് നിൻറ്റെ ഹൃദയതാളത്തിനു കാതോർത്തിരിക്കുമ്പോൾ, ഞാൻ നിന്നോട് സംവദിക്കുന്നതത്രയും മൗനത്തിന്റ്റെ  ഭാഷയിലാവും. വാക്കുകളിലാക്കാൻ ഞാനിതുവരെ പരാജയപ്പെട്ടിരുന്ന വിചാരങ്ങളത്രയും അപ്പോൾ നിന്റെ മനസിൽ ആകും പരസ്പരം കൊരുത്ത മനസ്സുമായ്, നമ്മളൊന്നിച്ച് സഞ്ചരിക്കുമ്പോൾ നീ എന്റെ ആഴങ്ങൾ അറിയുകയാവും ഇതുവരെ ഞാൻ പോലും കടന്നു ചെല്ലാതിരുന്ന ഉള്ളറകളിൽ നമ്മളൊന്നിച്ചു കയറിയിറങ്ങുമ്പോൾ ഞാൻ കൂടുതൽ അസ്വസ്ഥമായിട്ടുണ്ടാവും. എനിക്കിതുവരെ അറിയാത്ത എന്നെ ഞാൻ ഒളിച്ചു വച്ചിരിക്കുന്ന, നോക്കാൻ മടിക്കുന്ന എന്നെയാവും നീയപ്പോൾ കാട്ടി തരിക. ആ ഉള്ളറകളുടെ ആഴവും പരപ്പും വായിച്ചെടുക്കുന്ന തിരക്കിൽ നീയിരിക്കുമ്പോൾ ഞാൻ നിന്റെ നെഞ്ചു തുരക്കുകയാകും നീ പോലുമറിയാതെ. തുരന്ന നെഞ്ചിലൂടെ അകത്ത് കയറി നിൻറ്റെ ഹൃദയത്തിൽ ഒരു ഒളിത്താവളം കണ്ടെത്തിയിരിക്കും അപ്പോൾ ഞാൻ. എന്നിട്ടാ നെഞ്ചിലെ വിടവ് ചേർത്തു തുന്നി, ചുംബനത്താൽ ആ മുറിപ്പാടുണക്കി പുത്തേക്കുള്ള വഴിയും അടച്ചിരിക്കും ഞാൻ നീ പോലുമറിയാതെ. നിന്നിൽ നിന്നും പുറത്തിറങ്ങാതെ നിനക്കുള്ളിൽ സുഖിച്ചങ്ങിരിക്കെ, എന്നിൽ നീ നിറഞ്ഞിട്ടുണ...

Film review 3 - CAPTAIN

Image
ഫൈനലിനിറങ്ങുന്നതിനു തൊട്ടു മുന്നേ ക്യാപ്റ്റന് മുഖ്യമന്ത്രിയുടെ ഫോൺ. 'പത്തൊൻപത് വർഷങ്ങൾക്കു ശേഷം കപ്പ് കിട്ടിയതിന്റെ ആഘോഷം പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധിയാണ്. ആ ഉത്തരവ് ഒപ്പിട്ടിട്ടാണ് ഞാൻ ഇന്ന് ഓഫിസിൽ നിന്നും ഇറങ്ങിയിരിക്കുന്നത് '. Visionary leader ക്യാപ്റ്റനുള്ളിലെ fire ഒന്നു ആളിക്കത്തിക്കുന്നു. ക്യാപ്റ്റൻ ആ fire ടീമിനു പകരുന്നു. കപ്പ് കേരളത്തിലേക്ക്.  1992 സന്തോഷ് ട്രോഫി ക്യാപ്റ്റനിൽ ക ാണുമ്പോൾ ഒത്തിരി സുഖകരമായ ഓർമ്മകൾ വരും. റേഡിയോയിലെ കമൻററി, ഗാലറിയിലിരുന്നു കളി കാണുന്ന ആവേശം, കൂട്ടുകാരൊന്നിച്ചിരുന്ന് ടി വി യിലെ കളി കാണൽ, ഗ്രയിൻസ്, ചാനൽ ക്ലിയർ ആക്കാൻ വീടിനു മുകളിൽ കേറി ആന്റിന തിരിക്കൽ, ഇടങ്ങക്കുള്ള കറന്റ് പോക്ക്, KSEB office ലേക്കുള്ള ഫോൺ വിളി, ചീത്ത പറച്ചിൽ, അവസാനം കളി ജയിക്കുമ്പോഴുള്ള ആഹ്ളാദം. സിനിമയിൽ ഒത്തിരി ഇഷ്ടമായ ഒരു ഭാഗം ! കുട്ടിക്കാലം മുതൽ ഫുഡ്ബോൾ ഒരു വികാരമായി, തീയായി മനസിൽ കൊണ്ടു നടക്കുന്ന VP സത്യന്റെ കഥ പറയുന്ന Captain - the story unsung hero പേരുപോലെ തന്നെ അറിയാതെ പോയ സത്യനെ കാട്ടിത്തരുന്നു. സിനിമ കഴിയുമ്പോൾ നൊമ്പരപ്പെടുത്തുന്ന ഒരു ഓർമ്മയായി സത്യേട്ട...

നമുക്കിടയിൽ

മതിലുകൾ അതുണ്ടായിരുന്നു എന്നും നമുക്കിടയിൽ മതിലുകൾക്കും മീതെ ഞാൻ വളർന്നത് നിന്നെ കാണാൻ വേണ്ടി കൂടിയായിരുന്നു. നിന്റെ കാഴ്ചയിൽ ഞാനൊന്നു പെടുവാൻ മടിയായിരുന്നു. വീണ്ടും വളർന്നത് ഉയരത്തിലെവിടെങ്കിലും നിന്നെയൊന്ന് സ്പർശിക്കാനാവുമെന്ന് കരുതിയാണ് എന്നെങ്കിലുമൊരിക്കൽ മുഖത്തോട് മുഖം ചേർത്തുവച്ച് എനിക്കു പറയണം നിന്നോട് ഇക്കാലമത്രയും എന്നിൽ ജ്വലിച്ചിരുന്നത് നിന്നോടുള്ള പ്രണയമായിരുന്നെന്ന്! -- LekhaDas--

Film Review 2: Aami ആമി

Image
കമൽ മാധവിക്കുട്ടിയുടെ കഥ സിനിമയെടുക്കാൻ തീരുമാനിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ ഞാനും ഒരു തീരുമാനം എടുത്തിരുന്നു. ഈ സിനിമ കാണുമെന്ന്. പറ്റുമെങ്കിൽ റിലീസിങ് ദിവസം തന്നെ. മറ്റുള്ളവരുടെ അഭിപ്രായങ്ങളൊന്നും കേൾക്കാതെ, മുൻവിധികളില്ലാതെ ആമിക്കാപ്പം സഞ്ചരിക്കാൻ. അതെന്തായാലും സാധിച്ചു. കമലയെ പോലുള്ള ഒരു സങ്കീർണ്ണവ്യക്തിത്വം ഒരു ബയോപികിലൊതുക്കുക അത്ര എളുപ്പമല്ലന്നു മനസ്സിലാക്കി അമിത പ്രതീക്ഷകളില്ലാതെ നിഷ്പക്ഷമായി തന്നെയാണ് പടം കണ്ടത്. മാധവിക്കുട്ടിയുടെയും കമലാദാസിന്റെയും എഴുത്തിലൂടെയും, അവരുടെ പ്രസംഗങ്ങളിലൂടെയും ഇന്റർവ്യൂകളിലൂടെയും, അവരെ കുറിച്ചുള്ള വാർത്തകളിലൂടെയും മറ്റും മനസ്സിൽ പതിഞ്ഞ ആമിയുടെ രൂപം തന്നെയാണ് കമൽ വരച്ചുകാട്ടാൻ ശ്രമിച്ചിരിക്കുന്നത്. മുംബൈയിലെ ഹോളിക്രോസ് ആശുപത്രിയിൽ കിടക്കുന്ന സമയത്ത് 'എന്റെ കഥ' എഴുതാൻ തുടങ്ങുന്നിടത്തു വച്ചാണ് പടം തുടങ്ങുന്നത്. അവിടെ നിന്നും നീർമാതള ചുവട്ടിൽ തളിർക്കുന്ന ബാല്യവും പൂക്കുന്ന കൗമാരവും, കൽക്കത്ത ജീവിതവും, പതിനഞ്ചാം വയസ്സിലെ കല്യാണവും, പിന്നെ ദാസേട്ടനുമൊത്തുള്ള മുംബൈ, കൽക്കത്ത, തിരുവനന്തപുരം കാലഘട്ടവും പിന്നെ തനിച്ചുള്ള കൊച്ചി ജിവിതവും, മത...

പൊട്ടു വരക്കുന്ന പെൺകുട്ടി

ഒരു പൊട്ടു വരച്ചുകൊണ്ടായിരുന്നു അന്നവൾ അവനെ കാണാൻ പോയത്. വളഞ്ഞ കുറേ വരകൾ ചേർത്തു വച്ചൊരു രൂപം! പൊട്ട് അവൻ ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ അവൾ അവനോടു ചോദിച്ചു, 'ഇത് കണ്ടിട്ടെന്തു തോന്നുന്നു '? അവൻ പറഞ്ഞു 'യൂറോപ്യൻ ക്ലോസറ്റിലിരിക്കുന്ന യുവാവ്'. അവൾക്ക്  ചിരിയാണ് വന്നത്. അടുത്ത ദിവസം, രണ്ടു വളഞ്ഞവരകൾ ചേർത്തു വച്ചൊരു പൊട്ടാണ് അവൾ വരച്ചത് അവനോടവൾ ചോദിച്ചു 'ഇതു കണ്ടിട്ടെന്തു തോന്നുന്നു?' അവൻ പറഞ്ഞു 'ഇണ ചേരുന്ന രണ്ടു തോട്ടപുഴുക്കൾ' തോട്ട പുഴു പ്രയോഗം അവളെ ഇത്തിരി ചൊടിപ്പിച്ചു. അവൻ അത് മാറ്റി വായിച്ചു. 'നെഞ്ചോട് ചേർന്നു നിൽക്കുന്ന മിഥുനങ്ങൾ' അതവൾക്ക് തൃപ്തിയേകി. അടുത്ത ദിവസം അവൾ വരച്ചത് നേർ വരകളും വളഞ്ഞ വരകളും ചേർന്നൊരു പൊട്ട്. അവൾ ചോദിക്കാതെ തന്നെ അവൻ പറഞ്ഞു 'ഗിറ്റാർ' 'ഗിറ്റാറോ?' ഫോൺ കാമറയിലൂടെ പൊട്ടിലേക്ക് നോക്കിയവൾ ചോദിച്ചു. ഒന്നു കൂടി പൊട്ടിലേക്ക് നോക്കി അവൻ പറഞ്ഞു 'ധ്യാനത്തിലിരിക്കുന്ന ബുദ്ധൻ! പുറം തിരിഞ്ഞ് ധ്യാനത്തിലിരിക്കന്ന ബുദ്ധൻ' അവൾ മന്ദഹസിച്ചു കൊണ്ട് ഒരു നിമിഷം കണ്ണടച്ചു. അടുത്ത ...

Film Review 1- Maayanadi മായാനദി

Image
മായാനദി കണ്ടിറങ്ങുമ്പോൾ ആകെ ഒരു നിശബ്ദത ആയിരുന്നു. മനസ്സിലും തീയേറ്ററിലും. എല്ലാവരുടെയും മനസ്സ് കറച്ചു സമയത്തേക്കെങ്കിലും നിശബ്ദമായിക്കാണണം. കണ്ടു കഴിഞ്ഞ് റിവ്യൂ എഴുതണം എന്ന സുഹൃത്തിന്റെ വാക്ക് മനസ്സിലേക്ക് വന്നു. എന്തെഴുതണം എന്ന് ചിന്തിക്കുമ്പോഴും മനസ്സ് നിശബ്ദം! ബൈക്കിന്റെ പിൻസീറ്റിലിരുന്ന് തിരിച്ച് വീട്ടിലേക്കു വരുമ്പോൾ കണ്ണടച്ചിരിക്കാനാണ് തോന്നിയത്. മുഖത്തേക്കടിക്കുന്ന കാറ്റും കാറ്റിൽ പതിയിരിക്കുന്ന നേരിയ തണുപ്പും. ഡിസംബർ രാത്രികൾക്കിപ്പോൾ പഴയ തണുപ്പില്ല. എങ്കിലും കണ്ണടച്ചിരുന്നാൽ ഒളിച്ചിരിക്കുന്ന ആ തണുപ്പ് ചെറുതായി ഫീൽ ചെയ്യാൻ പറ്റും. കണ്ണു തുറന്നത് ആകാശത്തേക്ക്. ഗേറ്റു തുറന്നു കഴിഞ്ഞും കുറേ നേരം നക്ഷത്രങ്ങൾ നോക്കി നിന്നു. രാത്രിയുടെ സൗന്ദര്യം. അതും മായാനദിയിൽ മുന്നിട്ടു നിൽക്കുന്നു. അപ്പുവും മാത്തനും വീണ്ടും കണ്ടുമുട്ടുന്നത് ഒരു രാത്രിയിലാണ്. പലപ്പോഴും വീണ്ടും കാണുന്നതും ! രാത്രിയിൽ റോഡിലൂടെ ഒപ്പം നടക്കുന്നത്, പെട്ടിക്കടയിൽ നിന്ന് ചായ അല്ല ബൂസ്റ്റ് കിടക്കുന്നത്, ധനുഷ് കോടിയിലെ പൊളിഞ്ഞ പള്ളിയിൽ തീ കാഞ്ഞ് ചേർന്നിരിക്കുന്നത്, ഒക്കെ മനസ്സിൽ തങ്ങിനിൽക്കും. പിന്നെ, എല്ലാ റിവ്യ...

എൻ മേൽ വീഴുന്ന മഴ തുള്ളിയേ

തമിഴ് പാട്ടുകൾ മിക്കവാറും അതിൻ്റെ ഈണത്തിലൂടെ ആവും ആസ്വദിക്കുക. ചിലപ്പോൾ ആദ്യ വരിയികൾ മാത്രം ഒന്ന് ശ്രദ്ധിച്ചേക്കും. തമിഴ് കാര്യമായി മനസ്സിലാവാത്തത് കൊണ്ടാണത്. മെയ് മാതത്തിലെ ഈ പാട്ട് എന്തോ ഉള്ളിലേക്ക് പോയത് കൊണ്ട് അർത്ഥം മനസ്സിലാക്കാൻ ശ്രമിച്ചു. ചുമ്മാ ഒന്ന് മലയാളത്തിൽ എഴുതി നോക്കി.  കഴിഞ്ഞ മഴക്കാലത്തു മഴയത്ത് നടക്കുമ്പോൾ background music ഇതായിരുന്നു.  എൻ മേൽ വീഴുന്ന മഴ തുള്ളിയേ ഇത്രയും നാളെവിടെയായിരുന്നു ഇന്ന് എഴുതിയ എൻ കവിതേ ഇത്രയും നാളെവിടെയായിരുന്നു എന്നെ ഉണർത്തിയ ഇളം കാറ്റേ ഇത്രയും നാളെവിടെയായിരുന്നു എന്നെ മയക്കിയ മധുര സംഗീതമേ ഇത്രയും നാളെവിടെയായിരുന്നു മെനിക്കുള്ളിലിരിക്കുന്ന  ഉയിർ പോലെ നിനക്കുള്ളിൽ തെന്നെ ഞാനുണ്ടായിരുന്നു ഭൂമി തുറന്നാൽ നീരുണ്ടാകുന്നത് പോലെ എന്റെ മനസ്സ് തുറന്നാലും നീയുണ്ടാകും ശബ്ദത്തിനുള്ളിൽ സംഗീതമുണ്ടാകുന്നത് പോലെ എന്റെ ജീവിതം തുറന്നാലും അവിടെ നീയുണ്ടാകും ആകാശം തുറന്നു മഴ പൊഴിയുന്നത് പോലെ എന്റെ പ്രായത്തിനുള്ളിലും നീയുണ്ടാകും രാത്രി തുറന്നു പകലെത്തുന്നത് പോലെ എന്റെ മിഴി തുറന്നാലും അവിടെ നീയുണ്ടാവും മണ്ണും വിണ്ണും...