Film Review 2: Aami ആമി
കമൽ മാധവിക്കുട്ടിയുടെ കഥ സിനിമയെടുക്കാൻ തീരുമാനിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ ഞാനും ഒരു തീരുമാനം എടുത്തിരുന്നു. ഈ സിനിമ കാണുമെന്ന്. പറ്റുമെങ്കിൽ റിലീസിങ് ദിവസം തന്നെ.
മറ്റുള്ളവരുടെ അഭിപ്രായങ്ങളൊന്നും കേൾക്കാതെ, മുൻവിധികളില്ലാതെ ആമിക്കാപ്പം സഞ്ചരിക്കാൻ. അതെന്തായാലും സാധിച്ചു.
മറ്റുള്ളവരുടെ അഭിപ്രായങ്ങളൊന്നും കേൾക്കാതെ, മുൻവിധികളില്ലാതെ ആമിക്കാപ്പം സഞ്ചരിക്കാൻ. അതെന്തായാലും സാധിച്ചു.
കമലയെ പോലുള്ള ഒരു സങ്കീർണ്ണവ്യക്തിത്വം ഒരു ബയോപികിലൊതുക്കുക അത്ര എളുപ്പമല്ലന്നു മനസ്സിലാക്കി അമിത പ്രതീക്ഷകളില്ലാതെ നിഷ്പക്ഷമായി തന്നെയാണ് പടം കണ്ടത്.
മാധവിക്കുട്ടിയുടെയും കമലാദാസിന്റെയും എഴുത്തിലൂടെയും, അവരുടെ പ്രസംഗങ്ങളിലൂടെയും ഇന്റർവ്യൂകളിലൂടെയും, അവരെ കുറിച്ചുള്ള വാർത്തകളിലൂടെയും മറ്റും മനസ്സിൽ പതിഞ്ഞ ആമിയുടെ രൂപം തന്നെയാണ് കമൽ വരച്ചുകാട്ടാൻ ശ്രമിച്ചിരിക്കുന്നത്.
മുംബൈയിലെ ഹോളിക്രോസ് ആശുപത്രിയിൽ കിടക്കുന്ന സമയത്ത് 'എന്റെ കഥ' എഴുതാൻ തുടങ്ങുന്നിടത്തു വച്ചാണ് പടം തുടങ്ങുന്നത്. അവിടെ നിന്നും നീർമാതള ചുവട്ടിൽ തളിർക്കുന്ന ബാല്യവും പൂക്കുന്ന കൗമാരവും, കൽക്കത്ത ജീവിതവും, പതിനഞ്ചാം വയസ്സിലെ കല്യാണവും, പിന്നെ ദാസേട്ടനുമൊത്തുള്ള മുംബൈ, കൽക്കത്ത, തിരുവനന്തപുരം കാലഘട്ടവും പിന്നെ തനിച്ചുള്ള കൊച്ചി ജിവിതവും, മതം മാറ്റവും, അവസാനം പൂനെയിലെ അന്ത്യവുമൊക്കെ നന്നായി തന്നെ ആമിയിൽ അവതരിപ്പിച്ചിരിക്കുന്നു.
വിചാരിച്ചതിലും മെച്ചമായി മഞ്ജുവിന് ആമിയാവാൻ കഴിഞ്ഞു. ചിലയിടങ്ങളിൽ നാടകീയത ഫീൽ ചെയ്തു എന്നതൊഴിച്ചാൽ. എല്ലാ സപ്പോർട്ടിങ്ങ് ആക്ടേഴ്സും മികച്ച പ്രകടനം കാഴ്ചവച്ചു. സിനിമാറ്റോഗ്രഫി, സംഗീതം, പശ്ചാത്തല സംഗീതം ഒക്കെ എടുത്തു പറയാതിരിക്കാനാവില്ല.
മാധവിക്കുട്ടി എപ്പോഴും പറയാറുള്ള കൃഷ്ണ - പ്രണയ സങ്കൽപ്പങ്ങൾ തന്നെയാണ് സിനിമയിലും ആവിഷ്കരിച്ചിരിക്കുന്നത്.
ദാസേട്ടനോടുള്ള മനോഭാവം കാലഘട്ടത്തിനനുസരിച്ച് മാറി വരുന്നത് അവരുടെ എഴുത്തുകളിൽ നിന്ന് വരികൾക്കിടയിൽ വായിച്ചെടുത്തതു തന്നെയാണ് ആമിയിലും കാണാനാവുന്നത്. അതേ പോലെ മതം മാറ്റത്തോടനുബന്ധിച്ച സംഭവങ്ങളും.
ദാസേട്ടനോടുള്ള മനോഭാവം കാലഘട്ടത്തിനനുസരിച്ച് മാറി വരുന്നത് അവരുടെ എഴുത്തുകളിൽ നിന്ന് വരികൾക്കിടയിൽ വായിച്ചെടുത്തതു തന്നെയാണ് ആമിയിലും കാണാനാവുന്നത്. അതേ പോലെ മതം മാറ്റത്തോടനുബന്ധിച്ച സംഭവങ്ങളും.
മാധവികുട്ടിയുടെ യഥാർത്ഥ ജീവിതത്തോട് നീതി പുലർത്തി തന്നെയാണ് കമൽ ആമി ഒരുക്കിയിരിക്കുന്നത്. പക്ഷേ ആ ജീവിതത്തിന്റെ എല്ലാ തലങ്ങളിലേക്കും കടന്നു ചെന്നിട്ടില്ല എന്നു മാത്രം.
അവരെ വ്യക്തിഹത്യക്കിരയാക്കാത്ത രീതിയിലും ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടിൽ പരമാവധി വിവാദങ്ങളൊഴിവാക്കുന്ന രീതിയിലും അദ്ദേഹം സമീപിച്ചതാവാം. എന്നാൽ പലതും വരികൾക്കിടയിൽ വായിച്ചെടുക്കാനുമാവും.
അവരെ വ്യക്തിഹത്യക്കിരയാക്കാത്ത രീതിയിലും ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടിൽ പരമാവധി വിവാദങ്ങളൊഴിവാക്കുന്ന രീതിയിലും അദ്ദേഹം സമീപിച്ചതാവാം. എന്നാൽ പലതും വരികൾക്കിടയിൽ വായിച്ചെടുക്കാനുമാവും.
കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് ആമി. മുൻവിധികളില്ലാതെ, അമിത പ്രതീക്ഷകളില്ലാതെ കണ്ടാൽ ആസ്വാദ്യകരമാവും.
#Aami
#Aami
-ലേഖാ ദാസ്-

Comments
Post a Comment