Posts

Showing posts from April, 2021

പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ

Image
പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ  ബാലറ്റ് പേപ്പർ കിട്ടുമ്പോൾ  @#$%^&*@#$%^&@#^& അതാണ് നമ്മുടെ അടയാളം  ആദ്യമായി  എന്റെ ശബ്ദം മൈക്കിലൂടെ പുറത്ത് വന്നത് ഈ വരികൾ ആയാണ്.   ഞാൻ പോലും അറിയാതെ ഞാൻ  ഒരു രാഷ്ട്രീയ പട്ടിയുടെ പ്രചാരണത്തിൽ പങ്കു ചേരുകയായിരുന്നു അന്ന് എന്ന തിരിച്ചറിവ് ഇന്നാണുണ്ടായത്.  ആ ഇലക്ഷന് പോലീസ് ക്വാർട്ടേഴ്സിനു സമീപമുള്ള പറമ്പിൽ ആ പാർട്ടിയുടെ പ്രചാരണ പന്തൽ ഉണ്ടായിരുന്നു. അവിടുന്ന് മൈക്കിലൂടെ അന്നൗൺസ്‌മെന്റ്, പ്രസംഗം,  പ്രചാരണ പാരഡി ഗാനങ്ങൾ ഒക്കെ കേട്ടു കൊണ്ടേയിരുന്നു. ബന്ധുക്കൾ ആയ ചില പാർട്ടി പ്രവർത്തകരും അവിടെ ഇടയ്ക്കു വന്നിരുന്നു. അങ്ങനെയുള്ള ഒരു ദിവസം അവർക്കു ഒരു ചെറിയ കുട്ടിയുടെ സ്വരം അവതരിപ്പിക്കാനുള്ള തോന്നൽ ഉണ്ടാവുകയും ഞാൻ ശ്രദ്ധയിൽ  പെടുകയും ചെയ്തു.  'മൈക്കിലൂടെ പാട്ട് പാടാമോ' എന്ന ചോദ്യം എന്നിൽ  ആഹ്ലാദവും അഭിമാനവും ഒക്കെ ഉണ്ടാക്കി. ആദ്യമായിട്ട് മൈക്ക് ഉപയോഗിക്കുന്നതിന്റെ ഉത്കണ്ഠ ഒന്നും അന്ന് ഉണ്ടായില്ല. അവിടെയുള്ള ചേട്ടന്മാർ നാല് വരി എഴുതി, ഈണം ഒക്കെ പറഞ്ഞു തന്നു. മൂന്നു നാല് തവണ റിഹേഴ്സൽ...

കാണാതായ പെൺകുട്ടി

Image
  രാവിലെ ബ്രേക്ഫാസ്റ് കഴിച്ച് കൊണ്ടിരിക്കുമ്പോൾ മേഘ്‌നയോടു പറഞ്ഞു. "ഞാൻ ഇന്നൊരു പോസ്റ്റ് എഴുതാൻ പോവുകയാണ്. ടൈറ്റിൽ 'കാണാതായ പെൺകുട്ടി" "ആരെക്കുറിച്ച് ?" "എന്നെ കുറിച്ച് തന്നെ" "ഓഹ്! പണ്ട് കാട്ടിൽ കുരങ്ങൻ്റെ കൂടെ പോയ കഥ!" "അതല്ല. ഒരു ദുഃഖവെള്ളി ദിവസം എന്നെ കാണാതായ കഥ" "അയ്യോ.. ഇപ്പൊ പറയല്ലേ... പോസ്റ്റ് ചെയ്തു കഴിഞ്ഞു തെറ്റുണ്ടോ എന്ന് നോക്കാൻ വായിക്കാനും പറയരുത് " അവളെ പറഞ്ഞിട്ടു കാര്യമില്ല. എല്ലാ ദുഖവെള്ളിയും ഈ കഥ രണ്ടു വേർഷൻ അവൾ കേൾക്കാറുണ്ട്. എന്റെ വേർഷനും മമ്മിയുടെ മെലോഡ്രാമ വേർഷനും. ഈ വർഷത്തെ ഓർമ്മ പുതുക്കൽ ഇവിടെ കൂടി ആവട്ടെ. കാണാതായ പെൺകുട്ടി കാലം അല്പം പഴയതാണ് . നാലാം ക്‌ളാസ്സിലെ വെക്കേഷൻ. മൂന്നാം ക്ലസ്സിനും നാലാം ക്ലസ്സിനും ഇടക്കുള്ള വെക്കേഷൻ ആണെന്ന് തോന്നുന്നു. കോട്ടയം ഈസ്റ്റ് പോലിസ് ക്വാർട്ടേഴ്സിൽ ആണ് അന്ന് താമസം. മമ്മി കോട്ടയത്തും പപ്പ എറണാകുളത്തും ജോലി ചെയ്യുന്ന കാലം. ആശ എന്നെക്കാളും അഞ്ചു വയസ്സ് ഇളയത് ആയതു കൊണ്ട് ഒരു മൂന്നു വയസ്സ് കാണും. കന്നിയമ്മയും പൊന്നമ്മയും വീട്ടിൽ ഉണ്ട്. പപ്പയുടെ 'അമ്മ കന്നിയമ്മ സ്ട...