ഏതു തരം മാസ്ക് ആണ് ഉപയോഗിക്കേണ്ടത് എന്ന കാര്യത്തിൽ ഇനിയും സംശയം ഉണ്ടോ?
ഏതു തരം മാസ്ക് ആണ് ഉപയോഗിക്കേണ്ടത് എന്ന കാര്യത്തിൽ ഇനിയും സംശയം ഉണ്ടോ? തുണികൊണ്ടുള്ള മുഖാവരണം തന്നെയാണ് ഉപയോഗിക്കേണ്ടത്. മൂന്ന് ലെയർ ഉള്ള തുണികൊണ്ടുള്ള മാസ്ക്. N 95 മാസ്ക് ഉപയോഗിക്കേണ്ടതുണ്ടോ? ഉപയോഗിക്കേണ്ടതില്ല എന്ന് മാത്രം അല്ല പൊതുജനം അത് ഉപയോഗിക്കുന്നത് ഒഴിവാക്കുകയും വേണം. N 95 മാസ്ക് ഉപയോഗിക്കേണ്ടത് ആരോഗ്യപ്രവർത്തകർ മാത്രം ആണ്. എന്തുകൊണ്ട് പൊതുജനം N 95 മാസ്ക് ഉപയോഗിക്കാൻ പാടില്ല? വായുവിലൂടെ പകരാൻ സാധ്യതയുള്ള രോഗികളെ ശുശ്രൂഷിക്കുമ്പോൾ ആരോഗ്യപ്രവർത്തകർക്ക് രോഗം പടരാതിരിക്കാനാണ് N 95 മാസ്ക് (റെസ്പിറേറ്റർസ്) ഉപയോഗിക്കേണ്ടത്. 300 നാനോമീറ്ററിൽ താഴെ വലിപ്പമുള്ള 95% വസ്തുക്കളെയും ഇത് തടയും എന്നാണ് കരുതുന്നത്. ഇതിലുള്ള വാൽവുകൾ അകത്തേക്കെടുക്കുന്ന വായു ശുദ്ധീകരിക്കും എങ്കിലും വൈറസ് പുറത്തേക്കു കടക്കുന്നത് തടയുന്നില്ല. മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫേർ പുറത്തിറക്കിയ ഉത്തരവിൽ ഇത് എടുത്ത് പറയുന്നുണ്ട് . അത് കൊണ്ട് തന്നെ കോവിഡ് ഉള്ള രോഗി N 95 മാസ്ക് വച്ച് പുറത്തിറങ്ങുമ്പോൾ അത് ഒരിക്കലും ...