Posts

Showing posts from 2012

ഇന്ന് പെയ്ത മഴയില്‍ .....

Image
ഇ ന്ന് പെയ്ത മഴയില്‍          ഓഫീസില്‍ നിന്ന്  വന്നപ്പോള്‍ മുതല്‍ വല്ലാത്ത ക്ഷീണം.   കുറെ നേരം മടി പിടിച്ചു കിടന്നിട്ടാണ്  പതിയെ എഴുന്നേറ്റത്. കുളിക്കണോ ചായ കുടിക്കണോ എന്ന് ചിന്തിച്ചു നിന്നപ്പോഴെയ്ക്കും  മഴ പെയ്തു. കുറച്ചു നേരം മഴ നോക്കി നിന്നു.       മഴയ്ക്ക് വല്ലാത്തൊരു മാസ്മരികതയുണ്ടന്നു പറയാതെ വയ്യ. കുറച്ചു നേരം നോക്കി നിന്നപ്പോള്‍ തന്നെ ഒരു സുഖം, മനസ്സിനും ശരീരത്തിനും. മഴ കാണുമ്പോള്‍ ഒരായിരം വിചാരങ്ങളാണ് മനസ്സിലൂടെ കടന്നു പോകുന്നത്. കുട്ടിക്കാലത്ത് കുട പിടിച്ചു സ്കൂളില്‍ പോയതും, കെട്ടി കിടക്കുന്ന മഴവെള്ളത്തില്‍ കടലാസ്സു വഞ്ചി ഉണ്ടാക്കി  കളിച്ചതും,  ചൂടുകുരു മാറാനായി മുത്തശ്ശി മഴവെള്ളത്തില്‍ കുളിപ്പിച്ചതും. മഴവെള്ളത്തിന്‍റെ  ഔഷധഗുണം കൊണ്ടാവാം പിന്നീട് ചൂടുകുരു ഉണ്ടായിട്ടേ ഇല്ല.        രാത്രിയില്‍ മഴ പെയ്യുമ്പോഴൊക്കെ സുഗത കുമാരിയുടെ 'രാത്രിമഴ' അറിയാതെ മനസ്സിലേക്ക് വരും.  ഇതുവരെ  ഏറ്റവും കൂടുതല്‍ ആലപിച്ച കവിതയും ഇതുതന്നെ.  ' രാത്രി മഴ .. ചുമ്മാതെ കേ...

സ്വയംവര പരീക്ഷ

Image
സ്വയം വരം എന്നാല്‍ സ്വയം വരിക്കുക. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു കൂട്ടം യോഗ്യരായ പുരുഷന്മാരില്‍ നിന്നും തന്‍റെ മനസിനിണങ്ങുന്ന ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുത്തു  വരണമാല്യം ചാര്‍ത്തി സ്വീകരിക്കുക.  പൌരാണിക ഭാരതത്തില്‍ രാജകുമാരിമാരുടെ വിവാഹം സ്വയം വരത്തിലൂടെയാണ്   നടന്നിരുന്നത്. സ്വയംവരത്തില്‍ തിരഞ്ഞെടുപ്പിനുള്ള സ്വാതത്ര്യം വധുവിനു മാത്രമേ ഉള്ളൂ. ഇതില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍ക്ക് സത്യത്തില്‍ ഇതൊരു മത്സരപരീക്ഷതന്നെയായിരുന്നു. ഇന്നത്തെ പല റിയാലിറ്റി ഷോകളുടെയും ആദിമ രൂപം തന്നെയായിരുന്നു അത് എന്ന് പറഞ്ഞാല്‍ തെറ്റില്ല. ത്രയംബകം വില്ല് ഒടിച്ചാണ് രാമന്‍ സീതയെ സ്വന്തമാക്കിയത്. ദ്രൌപദിയെ വേള്‍ക്കുന്നതിന്  അര്‍ജുനനും സ്വന്തം കഴിവ് തെളിയിക്കേണ്ടി വന്നു. യോഗ്യരായ അനേകരില്‍ നിന്നും ഏറ്റവും ഉത്തമനായ വരനെ കുമാരിക്ക് വേണ്ടി കണ്ടെത്തുവാനുള്ള ഒരു സമ്പ്രദായമായി വേണം സ്വയംവരത്തെ കാണുവാന്‍.  ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അങ്ങനെയൊരു സ്വയംവരം സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ലങ്കിലും ( റിയാലിറ്റി ഷോയ്കുവേണ്ടി നടത്തിയ രാഖി സാവന്തിന്‍റെ  സ്വയംവരം തല്‍കാലം മറക്കാ...

പ്രതീക്ഷ

Image
Waiting for the Expected. .....- A shot from Manakkapara ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ശക്തി ജീവിക്കുവാനുള്ള ഊര്‍ജ സ്രോതസ്  വരാന്‍ പോകുന്ന നല്ലതിനെ കുറിച്ചുള്ള   പ്രതീക്ഷയാണ് ജീവിതം മുന്നോട്ടു നയിക്കുന്നത്. പ്രതീക്ഷകള്‍ ഉണ്ടായിരിക്കണം