Film Review 5: Thappad
നമ്മുടെ ചുറ്റും കാണുന്ന സ്ത്രീകൾ, അവരിൽ ചിലരിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുമ്പോഴാണ് 'തപ്പട് ' ആവുന്നത്. 'തപ്പട്' അഥവാ അടി' വെറും ഒരു 'അടി' ഉണ്ടാക്കിയ കഥയാണ് 'തപ്പട്' ഒരു പ്രത്യേക സാഹചര്യത്തിൽ അമൃതയെ (തപ്‌സി പന്നു ) ഭർത്താവായ വിക്രം ( പാവൈൽ ഗുലാത്തി) അടിക്കുന്നതും അതെ തുടർന്ന്, പൊതുവേ സന്തോഷകരമായ ദാമ്പത്യം നയിച്ചിരുന്ന അവർ ഡിവോഴ്സിലേക്ക് നീങ്ങുന്നതും ആണ് സിനിമയുടെ ഇതിവൃത്തം. ഒപ്പം അമൃതയുടെ ചുറ്റും ഉള്ള സ്ത്രീ ജീവിതങ്ങളിൽ സംഭവിക്കുന്നതും. ഇവിടെ ഉയരുന്ന രണ്ടു ചോദ്യങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത് വിക്രം എന്തിനു അമൃതയെ അടിച്ചു? ഒരു അടിയുടെ (ഒരേ ഒരു അടി) പേരിൽ അമൃത എന്തിനു ഡിവോഴ്സ് ആവശ്യപ്പെടുന്നു? വിക്രം എന്തിനു അമൃതയെ അടിച്ചു? വിക്രം എന്തിനു അമൃതയെ അടിച്ചു എന്നതിന്റെ കാരണം എല്ലാവർക്കും വ്യക്തമാണ്. കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന വിക്രം വളരെയധികം കഠിനാധ്വാനം ചെയ്തിട്ടാണ് അവൻ ആഗ്രഹിച്ച, പ്രൊമോഷനോട് കൂടിയുള്ള,...