ഒരു ഗസൽ ദൂരം
നിന്നിലേക്കുള്ള ദൂരം ഒരു ഗസലോളം നമ്മള്‍ ആദ്യമായ് കണ്ട മൈതാനം, നീയിരിക്കാറുള്ള ബഞ്ച്, നിന്റെ വെളുത്ത കുര്‍ത്ത, കടും ചുവപ്പില്‍ സ്വര്‍ണ്ണനൂല്‍ തുന്നിയ നിന്റെ കാശ്മീരി ഷാള്‍, ബഞ്ചില്‍ ചാരി കൈകള്‍ കെട്ടി വിദൂരതയിലേക്കു നോക്കിയുള്ള നിന്റെ ഇരുപ്പ്, മുഖത്തെ വിഷാദ ഭാവം, ആരെയും നോക്കാത്ത നിന്‍ കണ്ണുകള്‍, പിന്നെ... ഞാന്‍ അതുവരെ കേള്‍ക്കാത്ത നിന്‍ ഗസലും... പാട്ടു നിര്‍ത്തിയ ഗായകനായിരുന്നു അന്നു നീ. മൗനത്തില്‍, വിഷാദത്തില്‍, അലിഞ്ഞില്ലാതായ ഗായകന്‍. ഞാന്‍ അതുവരെ കേള്‍ക്കാത്ത, മറ്റുള്ളവരില്‍ നിന്നറിഞ്ഞ, നിന്റെ ഗസലുകളാണ് എന്നെ നിന്നിലേക്കെത്തിച്ചത്. പിന്നെ.. എന്നെ നോക്കാത്ത നിന്റെ കണ്ണുകളും പറയാത്ത വാക്കുകളും. ഒടുവില്‍.. നിന്നിലേക്കെത്താനുള്ള വഴി ഞാന്‍ കണ്ടെത്തി. ആത്മാവിന്റെ ഭാഷ, മൗനം.. ആ ഭാഷയില്‍ നാം സംവദിച്ചതൊക്കെയും എന്തായിരുന്നുവെന്ന് എനിക്കിന്നും അറിയില്ല പതിയെ നിന്റെ കണ്ണുകളിലും, പിന്നെ നിന്റെ വാക്കുകളിലും ഞാനെത്തി. നീ വീണ്ടും പാടി, എഴുതി. ഒടുവില്‍... ഞാനാണ് ഒരു ഗസലായ് നിന്റെയുള്ളില്‍ നിറയുന്നത് എന്നറിഞ്ഞപ്പോള്‍, നിന്‍ ഗസല്‍ ഒരു ...