സുഖം പകരും ഒരു കൊച്ചു യാത്ര - കടമക്കുടി
ഞായറാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ ഒരു കൊച്ചുയാത്രക്കുള്ള ആഗ്രഹം മുളപൊട്ടി. ശാന്തമായൊരിടം, അധികം തിരക്കില്ലാതെ പ്ര ക്യ തിയോടു ചേര്‍ന്നിരിക്കാനാവുന്നൊരിടം. കണ്ണടച്ചിരിക്കുമ്പോള്‍ കാറ്റു വന്നു തലോടണം. കിളികളുടെ, കാറ്റിന്റെ, ചീവീടിന്റെ സംഗീതം കേള്‍ക്കണം. കണ്ണു തുറക്കുമ്പോള്‍ നയന മനോഹര കാഴ്ച മുന്നില്‍ വിരിയണം. ഈ വിധ ചിന്തകള്‍ അവസാനം എത്തി നിന്നതു കടമാക്കുടിയിലാണ്. വായിച്ചറിവുള്‍ക്കപ്പുറം ചില ഫേസ് ബുക്ക് ഫോട്ടോകള്‍ വല്ലാണ്ട് മോഹിപ്പിച്ചിരുന്നു. ആ ഭാഗത്തേക്കു പോയി മുന്‍പരിചയമില്ലാത്തതു കൊണ്ട് സഹായം ഗൂഗിള്‍ മാപ് വക. ഇടപ്പള്ളിയില്‍ നിന്നും കണ്ടൈനര്‍ റോഡു വഴിയും വരാപ്പുഴ വഴിയും കടമാക്കുടിയെത്താമെന്നാണു മാപില്‍ കാണുന്നത്. കണ്ടൈനര്‍ റോഡില്‍ പിഴല ജംങ്ക്ഷനില്‍ നിന്നും വടക്കോട്ടു പോകണം. ഇടക്കു വെള്ളം കാണുന്നതു കൊണ്ട് അങ്ങുവരെ എത്തുമോ എന്ന സംശയം ഉണ്ടായെ ങ്കിലും കണ്ടൈനര്‍ റോഡുതന്നെ തിരഞ്ഞെടുത്തു. ആ വഴിയോടൂള്ളൊരു അടുപ്പം തന്നെ കാരണം. ഇടപ്പള്ളിയില്‍ നിന്നു പോകുമ്പോള്‍ ചേരാനല്ലൂര്‍, കോതാട് ജംങ്ക്ഷനുകള്‍ കഴിഞ്ഞാണ് പിഴല ജംങ്ക്ഷന്‍. പിഴലയെ ത്തി ...