Posts

Showing posts from August, 2017

കുരങ്ങനും ഞാനും തമ്മിൽ

ഓർമ്മയിലെ ആദ്യത്തെ കുരങ്ങൻ മുത്തശ്ശിക്കഥകളിലായിരുന്നു. അതായത് എൻ്റെ  മുത്തശ്ശി എനിക്കു പറഞ്ഞുതന്നിരുന്ന കഥകളിൽ.  അതിൽ എനിക്ക് ഏറെ ഇഷ്ടം ആ കുരങ്ങൻ കഥ.  ഇടുക്കി പൈനാവ് ആന  വാർഡിലെ പോലീസ് ക്വാർട്ടേഴ്സിലായിരുന്നു എൻ്റെ ജീവിതത്തിലെ ആദ്യത്തെ മൂന്നു നാല് വർഷം  ചിലവഴിച്ചത്. പപ്പ ആസ്സാമിലും മമ്മി ഇടുക്കിയിലും ജോലി ചെയ്തിരുന്ന കാലം. മുത്തശ്ശിയാരുന്നു അന്നെന്നെ നോക്കിയിരുന്നത്. കുളിച്ചൊരുക്കിയിരുത്തുന്നതും, പടിയിലിരുന്നു ഞാൻ വാർഡിലെ എല്ലാവരോടും കിന്നാരം പറയുന്നതും, ചെറിയപാത്രത്തിലെടുത്ത് അച്ചാർ  നക്കി തിന്നുന്നതും, എടുത്ത് നടന്നു കഥകൾ പറഞ്ഞ് ചോറ് വാരിത്തരുന്നതും   ഒക്കെ  എത്ര തവണ കേട്ട് ഞാൻ സുഖം കൊണ്ടിരിക്കുന്നു.  അതിൽ ഏറ്റവും സുഖം ആനകളെ ചൂണ്ടിക്കാണിച്ചു ചോറ് വാരിത്തന്ന കഥയാണ്. ചിലപ്പോളൊക്കെ വെള്ളം കുടിക്കാനായി ആനകൾ അപ്പുറത്തെ മലയിറങ്ങി വരാറുണ്ടതത്രേ. ഈ കഥ എന്നെ അല്പം ആത്മാഭിമാനിയാക്കാറുമുണ്ട്. കാക്കയെയും പൂച്ചയെയുമൊക്കെ കണ്ടു ചോറുണ്ട കുട്ടികൾക്കിടയിൽ ആനയെ കണ്ടു ചോറുണ്ട ഞാൻ!! മലകൾ കാണുമ്പോഴും പൂരപ്പറമ്പിൽ ആനകളെ കാണുമ്പോഴും ഒക്ക...

Rose-Lavender Tea

Image
Rain, Pine, Mountain, and a cup of tea Good Morning Beautiful! Sea, Breeze, Splashy waves, Sea gull screams and A cup of coffee Good Evening beautiful! Beauty, Love, A cup of Rose-lavender tea, and You beside me.. Life is beautiful! _LekhaDas_

ഒരു ആത്മാന്വേഷിയുടെ ആത്മഗതം!

ഉണർന്നപ്പോൾ തോന്നിയത് നടക്കാനാണ്. വേഗത്തിൽ. വളരെ ദൂരെ. ഇതുവരെയും നടക്കാത്തത്ര വേഗതയിൽ. വഴിയിൽ കണ്ട പരിചയമുള്ള പലരെയും കാണാത്ത പോലെയും ! അതുവരെ കാണാതിരുന്ന കല്ലും, മണ്ണും, ചെടികളും, ഇലയും, ഒക്കെ കണ്ടും. അതുവരെ കേൾക്കാതിരുന്ന പക്ഷികളെയും ചീവീടിനെയും, കാറ്റിനെയും, കാറ്റു പൊഴിക്കുന്ന ഇലകളെയും കേട്ടും. ഇടക്കിടെ തഴുകി കടന്നു പോകുന്ന മാരുതനെ അറിഞ്ഞും. ഒന്നു കണ്ണടച്ച് ആ അനുഭവം ഉള്ളിലേക്ക് ആവാഹിച്ചും. നടത്തത്തിന്റെ  വേഗത കുറഞ്ഞതും ഒരിടത്ത് ഇരുപ്പായതും താൻ പോലും അറിയാതെയാണ്. ആത്മാന്വേഷത്തിന്റെ പാതയിൽ ചിലപ്പോൾ അങ്ങിനെയാണ്. ഹൃദയം നിയന്ത്രണം ഏറ്റെടുക്കും. ഉള്ളിൽ നിന്നും വരുന്ന ചില തോന്നലുകൾക്ക് അടിമപ്പെടും. കാരണമറിയാതെ പലതും ചെയ്യേണ്ടി വരും. മനസ്സിലുണ്ടാവുന്ന തിരയിളക്കങ്ങൾ അടക്കാൻ കഴിയാതെ വരും. ആ തിരയിളക്കങ്ങൾക്ക് കാതോർത്തങ്ങനെയിരിക്കുമ്പോൾ എപ്പോഴോ അത്  ശാന്തമാകും. പതിയെ പതിയെ.. ആ ശാന്തതയിൽ ഹൃദയത്തിന്റെ താളവും ശ്വാസത്തിന്റെ ഗതിയും , ശരീരത്തിന്റെ ചുടും അന്തരീക്ഷത്തിന്റെ തണുപ്പും പിന്നെ പതിയെ ആ ശൂന്യതയും... ശൂന്യതയിലെ ആനന്ദവും... ആ ആനന്ദത്തിലേക്കാണ് ഹൃദയം നയിക്കുക. ...