ഒരു ചുംബന കവിത
ഒന്ന് ചുംബിക്കണം എനിക്ക്. നിനക്കായ് എൻ ചുണ്ടിൽ വന്നു നിറഞ്ഞ ചുംബനങ്ങളൊക്കെയും തന്നു തീർക്കണം എനിക്ക്. ഉമ്മകൾ നിറഞ്ഞു നിറഞ്ഞ് നിറഞ്ഞ് ചുണ്ടുകൾക്ക് ഭാരം കൂടുതലാണിപ്പോൾ! ഭാരം താങ്ങാനാവാതെ അസ്വസ്ഥതയും! ചിലപ്പോൾ വേദനയും! അതു മാറാൻ ഞാനിപ്പോ ചെയ്യുന്നതെന്തെന്നറിയോ നിനക്ക്? അവയൊക്കെ വായുവിൽ പകരുകയാണ്. പകരുന്നതിനനുസരിച്ച് കൂടുതൽ കൂടുതൽ നിറയുന്നുമുണ്ട്. അതു കൊണ്ട്, വേദന മാറാനെങ്കിലും എനിക്ക് നിരന്തരം വായുവിലേക്ക് ഉമ്മകൾ പകരേണ്ടി വരുന്നു. കാറ്റിനൊപ്പം അവയൊക്കെയും നിന്നെ തേടി വരും. കിലോമീറ്ററുകൾ താണ്ടി, സ്വയം വഴി കണ്ടു പിടിച്ച്, പകൽ വെളിച്ചത്തിലും ഇരുളിൻ മറവിലും നിന്നിലേക്കെത്തി കൊണ്ടേയിരിക്കും. നീ ഉറങ്ങുമ്പോഴും, ഉണർന്ന് മടി പിടിച്ചു കിടക്കുമ്പോഴും, കുളിക്കുമ്പോഴും, കഴിക്കുമ്പോഴും, പണിയെടുക്കുമ്പോഴും, കളിക്കുമ്പോഴും, കൂട്ടു കൂടുമ്പോഴും, യാത്ര ചെയ്യുമ്പോഴും വെറുതേ നടക്കുമ്പോഴും... കൂടുതൽ പറയുന്നതെന്തിന് ഓരോരോ നിമിഷങ്ങളിലും നിരവധി ഉമ്മകൾ നിന്നിൽ വന്നു ചേർന്നു കൊണ്ടേയിരിക്കും. ഇതൊന്നും നീ അറിയുന്നു പോലുമുണ്ടാവില്ല. എപ്പോഴെങ്കിലുമൊക്കെ നിനക്കെന്നെ പെട്ട...

Comments
Post a Comment