Posts

Showing posts from 2019

വാരാണസി

Part x - Excavation of temples വാരാണസി യാത്രയിൽ ഏറ്റവും അത്ഭുതപ്പെടുത്തിയത് കെട്ടിടങ്ങൾക്കിടയിൽ നിന്നും ഖനനം ചെയ്‌തെടുക്കുന്ന ക്ഷേത്രങ്ങളാണ്. വിശ്വനാഥക്ഷേത്രത്തിനടുത്തുള്ള ഹോട്ടലിൽ നിന്നും മണികാർണിക  ഘാട്ടിലേക്ക് വഴി ചോദിച്ച് ചോദിച്ച് ഇടുങ്ങിയ ഗലികളിലൂടെ നടന്ന് നടന്ന് എത്തിയത് ജെസിബി വഴിമുടക്കിയ ഒരിടത്ത്. തീരെ പ്രതീക്ഷയ്ക്കാത്തത് കാഴ്ചയായിരുന്നു അവിടെ കണ്ടത്. എണ്ണി തിട്ടപ്പെടുത്താനാവാത്ത ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങൾ. കെട്ടിടങ്ങൾക്കുള്ളിൽ പെട്ട് പോയവയും, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്തവയും! ചിലതിന്റെയൊക്കെ ശ്രീകോവിലുള്ളിൽ പട്ടികൾ വരെ ഉറങ്ങ്ങുന്നുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ കാശി വിശ്വനാഥ കോറിഡോർ പ്രൊജക്റ്റ് ന്റെ ഭാഗമായി ആണ് ഈ പണികൾ നടക്കുന്നത്. നാല്പതോളം പുരാതന ക്ഷേത്രങ്ങളാണ് ഇതിലൂടെ പുനർജീവിക്കപ്പെടുന്നത്. കാശി വിശ്വനാഥ ക്ഷേത്രവും ചുറ്റുമുള്ള ക്ഷേത്രങ്ങളും ചേർന്ന temple കോംപ്ലെക്സും ലളിത ഘാട്ടിലേക്ക് നേരിട്ടെത്തുന്ന കോറിഡോറും, cultural സെന്ററും ഒക്കെ ചേർന്നതാണ് പ്രൊജക്റ്റ്. ഈ പ്രോജക്ടിന്റെ ഭാഗമായി നിരവധി കുടുംബാംഗങ്ങ...

NaMo Again

ഇന്നലെ   രാവിലെ ഷിംല എത്തിയത് തന്നെ "ദീദി, മോദി ജീത് ഗയാ ദീദി" എന്ന് പറഞ്ഞു കൊണ്ടാണ്. വീട് വൃത്തത്തിയാക്കുന്നതിന് സഹായിക്കുന്നത് ഷിംല ആണ്.  അടുത്ത ഗ്രാമാത്തിൽ നിന്നാണ് വരുന്നത്. വളരെ പിന്നോക്ക അവസ്ഥയുള്ള ഇവരുടെയൊക്കെ ജീവിതാവസ്ഥ മെച്ചപ്പെട്ടത് ഇവിടെ ഹിമാലയൻ ഹോസ്പിറ്റൽ വന്നതിനു ശേഷമാണ്. ഷിംല സ്കൂളിലൊന്നും പോയിട്ടില്ല. ഒരു പാവം സ്ത്രീ. ക്വാർട്ടേഴ്സിൽ ആദ്യമായി താമസിക്കാനെത്തിയപ്പോൾ തന്നെ കാത്ത് നിന്ന് 'ജോലി തരുമോ' എന്ന് ചോദിച്ചു തുടങ്ങിയതാണ് ഷിംല. ജോലിക്ക് ആളെ വയ്ക്കാൻ തീരെ താല്പര്യം ഇല്ലെങ്കിലും അവരുടെ അവസ്ഥക്ക് ഒരു  സഹായം ആവട്ടെ എന്ന് കരുതിയാണ് സമ്മതം മൂളിയത്.  ഷിംലയുടെ ഗഡ്‌വാളി ഹിന്ദി എനിക്ക് മുഴുവൻ മനസ്സിലാവില്ലെങ്കിലും പല നാടൻ നുറുങ്ങ് അറിവുകളും ഷിംലയുടെ കൈയിൽ നിന്നും കിട്ടാറുണ്ട്. എന്തായാലും രാവിലെ തന്നെ ഷിംലയുടെ രാഷ്ട്രീയം കേട്ട് കളയാം എന്ന് തീരുമാനിച്ചു. "ഷിംല ആർക്കാണ് വോട്ട് ചെയ്തത്?" ഞാൻ നിഷ്കളങ്കമായി ചോദിച്ചു.  "മോദിജിക്ക്" ഇതെന്തു ചോദ്യം എന്ന രീതിയിലുള്ള മറുപടി.  ഇവിടെ ആരാണ് ജയിച്ചത് എന്ന് അറിയുമോ എന്ന ചോദ്യത്തിനും 'മ...