NaMo Again
ഇന്നലെ രാവിലെ ഷിംല എത്തിയത് തന്നെ "ദീദി, മോദി ജീത് ഗയാ ദീദി" എന്ന് പറഞ്ഞു കൊണ്ടാണ്. വീട് വൃത്തത്തിയാക്കുന്നതിന് സഹായിക്കുന്നത് ഷിംല ആണ്. അടുത്ത ഗ്രാമാത്തിൽ നിന്നാണ് വരുന്നത്. വളരെ പിന്നോക്ക അവസ്ഥയുള്ള ഇവരുടെയൊക്കെ ജീവിതാവസ്ഥ മെച്ചപ്പെട്ടത് ഇവിടെ ഹിമാലയൻ ഹോസ്പിറ്റൽ വന്നതിനു ശേഷമാണ്. ഷിംല സ്കൂളിലൊന്നും പോയിട്ടില്ല. ഒരു പാവം സ്ത്രീ. ക്വാർട്ടേഴ്സിൽ ആദ്യമായി താമസിക്കാനെത്തിയപ്പോൾ തന്നെ കാത്ത് നിന്ന് 'ജോലി തരുമോ' എന്ന് ചോദിച്ചു തുടങ്ങിയതാണ് ഷിംല. ജോലിക്ക് ആളെ വയ്ക്കാൻ തീരെ താല്പര്യം ഇല്ലെങ്കിലും അവരുടെ അവസ്ഥക്ക് ഒരു സഹായം ആവട്ടെ എന്ന് കരുതിയാണ് സമ്മതം മൂളിയത്.
ഷിംലയുടെ ഗഡ്‌വാളി ഹിന്ദി എനിക്ക് മുഴുവൻ മനസ്സിലാവില്ലെങ്കിലും പല നാടൻ നുറുങ്ങ് അറിവുകളും ഷിംലയുടെ കൈയിൽ നിന്നും കിട്ടാറുണ്ട്.
എന്തായാലും രാവിലെ തന്നെ ഷിംലയുടെ രാഷ്ട്രീയം കേട്ട് കളയാം എന്ന് തീരുമാനിച്ചു.

"ഷിംല ആർക്കാണ് വോട്ട് ചെയ്തത്?"
ഞാൻ നിഷ്കളങ്കമായി ചോദിച്ചു.
ഞാൻ നിഷ്കളങ്കമായി ചോദിച്ചു.
"മോദിജിക്ക്"
ഇതെന്തു ചോദ്യം എന്ന രീതിയിലുള്ള മറുപടി.
ഇതെന്തു ചോദ്യം എന്ന രീതിയിലുള്ള മറുപടി.
ഇവിടെ ആരാണ് ജയിച്ചത് എന്ന് അറിയുമോ എന്ന ചോദ്യത്തിനും 'മോദിജി' എന്ന ഉത്തരം. ഇവിടെ ഒരു ബിജെപി സ്ഥാനാർത്ഥി ഉണ്ട് എന്നൊന്നും ഷിംലക്ക് അറിയുമോ ആവോ! അത് നാളെ ചോദിക്കണം.
"ഷിംല മോദിജിക്ക് വോട്ട് ചെയ്യാൻ കാരണം എന്താണ്?"
ചോദ്യം കേട്ടപ്പോൾ തന്നെ ഷിംലയുടെ മാസ്റ്റർപീസ് ചിരി.
"മോദിജി വന്നതിൽ പിന്നെ ജീവിതം മെച്ചപ്പെട്ടു.
ബാങ്കിൽ കൂടുതൽ പൈസ ഉണ്ട്.
ഓരോ കാര്യങ്ങൾ നടത്താൻ വേണ്ടി കഷ്ടപ്പെടേണ്ടി വരുന്നില്ല.
ഒത്തിരി സഹായം കിട്ടുന്നുണ്ട്"
ഷിംലക്ക് പറയാൻ ഒത്തിരി കാരണങ്ങൾ ഉണ്ടായിരുന്നു.

ഉത്തരേന്ത്യയിലെ ഒരു വലിയ വിഭാഗത്തിന്റെ പ്രതിനിധി ആണ് ഷിംല. ഇവരെ പോലെ ഉള്ളവരൊന്നും ഹിന്ദുത്വ അജണ്ടക്ക് വോട്ട് ചയ്തവരും അല്ല.
അവരുടെ ജീവിതം ചെറുതായെങ്കിലും മെച്ചപ്പെടുത്തി എന്ന തോന്നല് കൊണ്ടാണ് അവർ മോദിക്ക് വോട്ട് ചെയ്തത്. പിന്നെ ഒത്തിരി വിശാലമായി ചിന്തിക്കാനുള്ള കാഴ്ചപ്പാടൊന്നും അവർക്കില്ല. ഭരണഘടനയും മതേതരത്വവും ഒന്നും അവരെ ബാധിക്കുന്ന, അവരുടെ ചിന്താമണ്ഡലത്തിൽ പതിഞ്ഞ കാര്യങ്ങളുമല്ല.

വലിയൊരു വിഭാഗത്തിൽ അങ്ങനെയൊരു തോന്നൽ ഉണ്ടാക്കിയത് വിജയത്തിന്റെ ഒരു കാരണം തന്നെയാണ്. ഇതിൽ 'ഡാറ്റ അനലിറ്റിക്സ്ന്റെ' പങ്കു മനസ്സിലാക്കാൻ അധികം ബുദ്ധിയൊന്നും വേണമെന്നില്ല.
മോദിയുടെ വിജയകാരണം താഴെക്കിടയിൽ നിന്നുതന്നെ പഠിക്കാൻ ശ്രമിക്കാതെ വെറുതെ EVM, വർഗീയത, ജനാതിപത്യം അപകടത്തിൽ.. എന്നൊക്കെ പറഞ്ഞു നടന്നത് കൊണ്ടൊന്നും ഒരു ഗുണവും ഉണ്ടാകാൻ പോവുന്നുമില്ല.
ഇനി വേണ്ടത് ശക്തമായ ഒരു പ്രതിപക്ഷമാണ്. , യാഥാർഥ്യത്തിലൂന്നിയ പ്രതിപക്ഷം. അതിനു വണ്ടി താഴെത്തട്ടിൽ നിന്ന് തന്നെ പ്രവർത്തിച്ചു പഠിച്ച് തുടങ്ങു്ന്ന ക്രിയാത്മകമായ ഒരു പ്രതിപക്ഷം.
...ലേഖ മോഹൻദാസ്

Comments
Post a Comment