ഇ- ലേർണിംഗ് ഉപയോഗിച്ച് തുടങ്ങുമ്പോൾ
ഓൺലൈൻ ക്ലാസ് ആദ്യമായി എടുക്കുന്നത് 2012 ലാണ്. പാൻ ആഫ്രിക്കൻ ഇ-നെറ്റ്‌വർക്ക് പ്രോജക്ടിന്റെ ഭാഗമായുള്ള മെഡിക്കൽ തുടർവിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന 'സിസേറിയൻ കഴിഞ്ഞുള്ള പരിചരണം' എന്ന വിഷയത്തെ കുറിച്ചായിരുന്നു അന്നത്തെ ക്ലാസ്. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഈ പ്രോജക്ടിന്റെ ഭാഗം ആയത് കൊണ്ടാണ് അന്ന് അങ്ങനെ ഒരവസ്സരം ലഭിച്ചത്. ഒരേസമയം എട്ട് ആഫ്രിക്കൻ രാജ്യങ്ങളിലെ നഴ്സുമാർക്കാണ് ക്ലാസ് എടുക്കേണ്ടിയിരുന്നത്. ആദ്യമായാണ് ഒരു ഓൺലൈൻ ക്ലാസ് എടുക്കുന്നത് എങ്കിലും അമൃതയിലെ മികച്ച ടെലിമെഡിസിൻ സൗകര്യം പരിചിതമായത് കൊണ്ട് പ്രശനം ഉണ്ടായില്ല. പക്ഷെ ക്ലാസ് കേൾക്കുന്നവർക്ക് ഞാൻ പറയുന്ന ഭാഷ മനസിലാവില്ല മനസിലാവില്ല എന്നത് എനിക്ക് സമ്മർദ്ദം ഉണ്ടാക്കിയിരുന്നു. അവർക്കു മനസിലാവുന്നത് സ്പാനിഷ് ഭാഷ ആണ്. എന്റെ ഒപ്പം ഉണ്ടാവുന്ന ട്രാൻസ്ലേറ്റർ ആണ് ഞാൻ പറയുന്ന കാര്യങ്ങൾ സ്പാനിഷിൽ അവരോടു പറയുക. അത് കൂടാതെ അവർക്ക് എത്രത്തോളം ഈ വിഷയം അറിയാം, ഞാൻ പറയുന്നത് അവരുടെ നിലവാരത്തിൽ തന്നെ ആകുമോ അങ്ങനെ ഉത്കണ്ഠകൾ പലതായിരുന്നു. ...