വാരാണസി
Part x - Excavation of temples വാരാണസി യാത്രയിൽ ഏറ്റവും അത്ഭുതപ്പെടുത്തിയത് കെട്ടിടങ്ങൾക്കിടയിൽ നിന്നും ഖനനം ചെയ്‌തെടുക്കുന്ന ക്ഷേത്രങ്ങളാണ്. വിശ്വനാഥക്ഷേത്രത്തിനടുത്തുള്ള ഹോട്ടലിൽ നിന്നും മണികാർണിക ഘാട്ടിലേക്ക് വഴി ചോദിച്ച് ചോദിച്ച് ഇടുങ്ങിയ ഗലികളിലൂടെ നടന്ന് നടന്ന് എത്തിയത് ജെസിബി വഴിമുടക്കിയ ഒരിടത്ത്. തീരെ പ്രതീക്ഷയ്ക്കാത്തത് കാഴ്ചയായിരുന്നു അവിടെ കണ്ടത്. എണ്ണി തിട്ടപ്പെടുത്താനാവാത്ത ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങൾ. കെട്ടിടങ്ങൾക്കുള്ളിൽ പെട്ട് പോയവയും, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്തവയും! ചിലതിന്റെയൊക്കെ ശ്രീകോവിലുള്ളിൽ പട്ടികൾ വരെ ഉറങ്ങ്ങുന്നുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ കാശി വിശ്വനാഥ കോറിഡോർ പ്രൊജക്റ്റ് ന്റെ ഭാഗമായി ആണ് ഈ പണികൾ നടക്കുന്നത്. നാല്പതോളം പുരാതന ക്ഷേത്രങ്ങളാണ് ഇതിലൂടെ പുനർജീവിക്കപ്പെടുന്നത്. കാശി വിശ്വനാഥ ക്ഷേത്രവും ചുറ്റുമുള്ള ക്ഷേത്രങ്ങളും ചേർന്ന temple കോംപ്ലെക്സും ലളിത ഘാട്ടിലേക്ക് നേരിട്ടെത്തുന്ന കോറിഡോറും, cultural സെന്ററും ഒക്കെ ചേർന്നതാണ് പ്രൊജക്റ്റ്. ഈ പ്രോജക്ടിന്റെ ഭാഗമായി നിരവധി കുടുംബാംഗങ്ങ...