സ്വയംവര പരീക്ഷ
സ്വയം വരം എന്നാല്‍ സ്വയം വരിക്കുക. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു കൂട്ടം യോഗ്യരായ പുരുഷന്മാരില്‍ നിന്നും തന്‍റെ മനസിനിണങ്ങുന്ന ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുത്തു വരണമാല്യം ചാര്‍ത്തി സ്വീകരിക്കുക. പൌരാണിക ഭാരതത്തില്‍ രാജകുമാരിമാരുടെ വിവാഹം സ്വയം വരത്തിലൂടെയാണ് നടന്നിരുന്നത്. സ്വയംവരത്തില്‍ തിരഞ്ഞെടുപ്പിനുള്ള സ്വാതത്ര്യം വധുവിനു മാത്രമേ ഉള്ളൂ. ഇതില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍ക്ക് സത്യത്തില്‍ ഇതൊരു മത്സരപരീക്ഷതന്നെയായിരുന്നു. ഇന്നത്തെ പല റിയാലിറ്റി ഷോകളുടെയും ആദിമ രൂപം തന്നെയായിരുന്നു അത് എന്ന് പറഞ്ഞാല്‍ തെറ്റില്ല. ത്രയംബകം വില്ല് ഒടിച്ചാണ് രാമന്‍ സീതയെ സ്വന്തമാക്കിയത്. ദ്രൌപദിയെ വേള്‍ക്കുന്നതിന് അര്‍ജുനനും സ്വന്തം കഴിവ് തെളിയിക്കേണ്ടി വന്നു. യോഗ്യരായ അനേകരില്‍ നിന്നും ഏറ്റവും ഉത്തമനായ വരനെ കുമാരിക്ക് വേണ്ടി കണ്ടെത്തുവാനുള്ള ഒരു സമ്പ്രദായമായി വേണം സ്വയംവരത്തെ കാണുവാന്‍. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അങ്ങനെയൊരു സ്വയംവരം സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ലങ്കിലും ( റിയാലിറ്റി ഷോയ്കുവേണ്ടി നടത്തിയ രാഖി സാവന്തിന്‍റെ സ്വയംവരം തല്‍കാലം മറക്കാ...