ചുറ്റുമുള്ള സുന്ദര മനുഷ്യർ 1
കഴിഞ്ഞ ദിവസം ഹോസ്പിറ്റലിലെ ഒരു ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷനുമായി സംസാരിക്കുകയായിരുന്നു. അവൻ ആണ് OT ടെക്നിഷ്യൻമാരുടെ ഇടയിൽ നിന്നുള്ള ക്വാളിറ്റി ചാമ്പ്യൻ. അതുകൊണ്ട് ഇടക്കിടക്ക് ഞങ്ങൾ കാണാറുണ്ട്. ഏൽപ്പിക്കുന്ന ജോലിയൊക്കെ നല്ല താല്പര്യത്തോടെ ചെയ്യുന്നത് കൊണ്ടും കാര്യങ്ങൾ ഒക്കെ ചോദിച്ചു മനസ്സിലാക്കി പഠിക്കാനുള്ള താല്പര്യം കൊണ്ടും എനിക്ക് നല്ല മതിപ്പാണ് അവനെ കുറിച്ച്. ഒരു ദിവസം സംസാരത്തിനിടക്ക് ഫാമിലിയെ കുറിച്ച് ചോദിച്ചപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്. അവൻ വരുന്നത് ഉത്തരാഖണ്ഡിലെ മലമുകളിൽ ഉള്ള ഒരു ഗ്രാമത്തിൽ നിന്നാണ്. പ്ലസ് ടു കഴിഞ്ഞ് OT ടെക്നിഷ്യൻ കോഴ്സ് പഠിച്ച് ജോലി നേടിയത് കൊണ്ട് മാത്രം ജീവിത നിലവാരം മെച്ചപ്പെട്ടു. വീട്ടുകാരെയും സഹായിക്കാൻ പറ്റി. അവരൊക്കെ ചെറിയ രീതിയിൽ കൃഷി ചെയ്താണ് ജീവിക്കുന്നത്. അങ്ങനെ ഇരിക്കെ വീട്ടുകാർ അവന്റെ കല്യാണം തീരുമാനിച്ചു. പെൺകുട്ടി പ്ലസ്ടു കഴിഞ്ഞട്ടേയുള്ളൂ. കല്യാണം കഴിഞ്ഞു അവളെയും ഇങ്ങോട്ടു കൊണ്ട് വന്നു. ഹോസ്പിറ്റലിനടുത്ത് വാടകക്കാണ് താമസം. ഹണിമൂൺ കാലത്ത് അവൻ ചെയ്തത് അവളെ ജനറൽ നഴ്സിംങ്ങിനു ചേർക്കുക എന്നുള്...