Posts

Showing posts from 2020

ഭയാനകം (Bhayanakam 2018)

Image
എഴുത്തും വായനയും അറിയാത്ത ആളുകൾ താമസിക്കുന്ന ഒരു  ഗ്രാമത്തിൽ പോസ്റ്റുമാന്  എന്താവും ജോലി!  2018 ൽ പുറത്തിറങ്ങിയ ജയരാജ് ചിത്രമായ ഭയാനകം  അങ്ങനെ ഒരു പോസ്റ്റുമാനിലൂടെ ആണ് കഥ പറയുന്നത്.  ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുമ്പോൾ വെടിയുണ്ട കയറി ചലനശേഷി കുറഞ്ഞ കാലുമായാണ് പോസ്റ്റുമാൻ ആ കുട്ടനാടൻ ഗ്രാമത്തിലേക്ക് ഒരു വഞ്ചി തുഴഞ്ഞെത്തുന്നത്.  വഞ്ചിയിൽ നിന്നിറങ്ങി ക്രച്ചസ്സിന്റെ സഹായത്തോടെ  നടന്നു നീങ്ങി അയാൾ നാട്ടുകാർക്കെത്തിക്കുന്നത് ഏറെയും പട്ടാളത്തിലുള്ള മക്കൾ അയക്കുന്ന മണി ഓർഡറുകൾ ആണ്.  ചുരുക്കം ചില കത്തുകളും. അത്  പോസ്റ്റുമാൻ തന്നെ വായിച്ച് കേൾപ്പിക്കുകയും വേണം.   ആ ഗ്രാമത്തിലെ മിക്ക വീടുകളിലെയും ആൺമക്കൾ പട്ടാളത്തിലാണ്.  ഇപ്പോഴും റിക്രൂട്ട്മെന്റ് നടന്നുകൊണ്ടേയിരിക്കുന്നു.  അതിൽ പങ്കെടുക്കാൻ നിൽക്കുന്ന ചെറുപ്പക്കാരുടെ നീണ്ട വരി കാണുമ്പോൾ അയാൾ നിസംഗതയോടെ ഒരു വേള നോക്കി നിൽകാറുമുണ്ട്.  മണി ഓർഡർ ആയി മക്കൾ അയക്കുന്ന അണകൾ എണ്ണി കൊടുക്കുന്ന പോസ്റ്റുമാനോട് അവർക്ക് മക്കളോടെന്ന പോലെ തന്നെ സ്നേഹമാണ്.  എന്...

The Caged Dreams

In the graveyard of dreams,  it was a census day. Male dreams,  female dreams.  Dreams in infancy  and in childhood,  Adolescents  and as adult dreams. Dreams that committed suicide, Dreams that were murdered.  and dreams that could notgrow.  There were dreams which could not even be born. Looking at the flying dreams, said the  caged dreams. "We are still alive, though in cage"

ഏതു തരം മാസ്ക് ആണ് ഉപയോഗിക്കേണ്ടത് എന്ന കാര്യത്തിൽ ഇനിയും സംശയം ഉണ്ടോ?

Image
ഏതു തരം മാസ്ക് ആണ് ഉപയോഗിക്കേണ്ടത് എന്ന കാര്യത്തിൽ ഇനിയും സംശയം ഉണ്ടോ?  തുണികൊണ്ടുള്ള മുഖാവരണം തന്നെയാണ് ഉപയോഗിക്കേണ്ടത്.   മൂന്ന് ലെയർ ഉള്ള തുണികൊണ്ടുള്ള മാസ്ക്.  N 95 മാസ്ക് ഉപയോഗിക്കേണ്ടതുണ്ടോ? ഉപയോഗിക്കേണ്ടതില്ല എന്ന് മാത്രം അല്ല പൊതുജനം അത് ഉപയോഗിക്കുന്നത് ഒഴിവാക്കുകയും വേണം. N 95 മാസ്ക് ഉപയോഗിക്കേണ്ടത് ആരോഗ്യപ്രവർത്തകർ മാത്രം ആണ്.   എന്തുകൊണ്ട്  പൊതുജനം  N 95 മാസ്ക് ഉപയോഗിക്കാൻ പാടില്ല?    വായുവിലൂടെ പകരാൻ സാധ്യതയുള്ള  രോഗികളെ ശുശ്രൂഷിക്കുമ്പോൾ ആരോഗ്യപ്രവർത്തകർക്ക് രോഗം പടരാതിരിക്കാനാണ് N 95 മാസ്ക് (റെസ്പിറേറ്റർസ്) ഉപയോഗിക്കേണ്ടത്.  300 നാനോമീറ്ററിൽ താഴെ വലിപ്പമുള്ള 95% വസ്തുക്കളെയും ഇത് തടയും എന്നാണ് കരുതുന്നത്.  ഇതിലുള്ള വാൽവുകൾ അകത്തേക്കെടുക്കുന്ന വായു ശുദ്ധീകരിക്കും എങ്കിലും വൈറസ് പുറത്തേക്കു കടക്കുന്നത് തടയുന്നില്ല. മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫേർ പുറത്തിറക്കിയ ഉത്തരവിൽ ഇത് എടുത്ത് പറയുന്നുണ്ട് .   അത്  കൊണ്ട് തന്നെ കോവിഡ് ഉള്ള രോഗി N 95 മാസ്ക് വച്ച് പുറത്തിറങ്ങുമ്പോൾ അത് ഒരിക്കലും ...

ഇ- ലേർണിംഗ് ഉപയോഗിച്ച് തുടങ്ങുമ്പോൾ

Image
ഓൺലൈൻ ക്ലാസ് ആദ്യമായി എടുക്കുന്നത് 2012 ലാണ്. പാൻ ആഫ്രിക്കൻ ഇ-നെറ്റ്‌വർക്ക് പ്രോജക്ടിന്റെ ഭാഗമായുള്ള  മെഡിക്കൽ തുടർവിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന 'സിസേറിയൻ കഴിഞ്ഞുള്ള പരിചരണം' എന്ന വിഷയത്തെ കുറിച്ചായിരുന്നു അന്നത്തെ ക്ലാസ്. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഈ പ്രോജക്ടിന്റെ ഭാഗം ആയത് കൊണ്ടാണ് അന്ന് അങ്ങനെ ഒരവസ്സരം ലഭിച്ചത്.  ഒരേസമയം എട്ട് ആഫ്രിക്കൻ രാജ്യങ്ങളിലെ നഴ്സുമാർക്കാണ്  ക്ലാസ് എടുക്കേണ്ടിയിരുന്നത്.  ആദ്യമായാണ് ഒരു ഓൺലൈൻ ക്ലാസ് എടുക്കുന്നത് എങ്കിലും അമൃതയിലെ  മികച്ച ടെലിമെഡിസിൻ സൗകര്യം പരിചിതമായത് കൊണ്ട് പ്രശനം ഉണ്ടായില്ല. പക്ഷെ ക്ലാസ് കേൾക്കുന്നവർക്ക്  ഞാൻ പറയുന്ന ഭാഷ മനസിലാവില്ല മനസിലാവില്ല എന്നത് എനിക്ക് സമ്മർദ്ദം ഉണ്ടാക്കിയിരുന്നു.   അവർക്കു മനസിലാവുന്നത് സ്പാനിഷ് ഭാഷ ആണ്. എന്റെ ഒപ്പം ഉണ്ടാവുന്ന ട്രാൻസ്ലേറ്റർ ആണ്  ഞാൻ പറയുന്ന കാര്യങ്ങൾ  സ്പാനിഷിൽ അവരോടു പറയുക. അത് കൂടാതെ അവർക്ക് എത്രത്തോളം ഈ വിഷയം അറിയാം, ഞാൻ പറയുന്നത് അവരുടെ നിലവാരത്തിൽ തന്നെ ആകുമോ അങ്ങനെ ഉത്കണ്ഠകൾ പലതായിരുന്നു. ...

Film Review 5: Thappad

Image
നമ്മുടെ ചുറ്റും കാണുന്ന സ്ത്രീകൾ,  അവരിൽ ചിലരിലേക്ക്   ക്യാമറ ഫോക്കസ് ചെയ്യുമ്പോഴാണ്  'തപ്പട് ' ആവുന്നത്.   'തപ്പട്' അഥവാ അടി'  വെറും ഒരു 'അടി' ഉണ്ടാക്കിയ  കഥയാണ്   'തപ്പട്' ഒരു പ്രത്യേക സാഹചര്യത്തിൽ അമൃതയെ (തപ്‌സി പന്നു ) ഭർത്താവായ വിക്രം ( പാവൈൽ ഗുലാത്തി) അടിക്കുന്നതും അതെ തുടർന്ന്,  പൊതുവേ സന്തോഷകരമായ ദാമ്പത്യം നയിച്ചിരുന്ന അവർ  ഡിവോഴ്സിലേക്ക് നീങ്ങുന്നതും ആണ് സിനിമയുടെ ഇതിവൃത്തം. ഒപ്പം അമൃതയുടെ ചുറ്റും ഉള്ള സ്ത്രീ ജീവിതങ്ങളിൽ സംഭവിക്കുന്നതും. ഇവിടെ ഉയരുന്ന രണ്ടു ചോദ്യങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്  വിക്രം എന്തിനു അമൃതയെ അടിച്ചു?  ഒരു അടിയുടെ (ഒരേ ഒരു അടി) പേരിൽ അമൃത എന്തിനു ഡിവോഴ്സ് ആവശ്യപ്പെടുന്നു?  വിക്രം എന്തിനു അമൃതയെ അടിച്ചു?   വിക്രം എന്തിനു അമൃതയെ അടിച്ചു എന്നതിന്റെ കാരണം എല്ലാവർക്കും വ്യക്തമാണ്. കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന വിക്രം  വളരെയധികം  കഠിനാധ്വാനം ചെയ്തിട്ടാണ്   അവൻ  ആഗ്രഹിച്ച,  പ്രൊമോഷനോട് കൂടിയുള്ള,...

Eternal bliss of nature!

Let me carry you within me and hide you from the world for no one can see you and you remain only mine. I will carry you through the woods breathing in the fragrance of spring and  l etting you  impregnate my cells  head to toe.   I will take you to the pomegranate garden deep within the forest, where I started, for the first time, sculpturing you out of my imagination I will lie down there with the  fallen red promegranate flowers and with you in me proliferating with the rhythm of love.  I will breath you,  in and out, feel you flowing through my vessels and nerves feel your warmth, the heaviness of heart , and the lightness of head, the vibrations you create and the pain I embrace and there, I realize There is no YOU and ME and We be the eternal bliss of nature!

ലോകാരോഗ്യദിനം 2020

 നഴ്സസിനെയും മിഡ്വിവെസിനെയും ആദരിച്ചു കൊണ്ടുള്ള  ലോകാരോഗ്യദിനം 2020  ലോകാരോഗ്യദിനം ആചരിച്ച് തുടങ്ങിയത്1950 മുതലാണ് .  1948 ലെ വേൾഡ് ഹെൽത്ത് അസ്സെംബ്ലി  യിൽ വച്ചാണ് എല്ലാ വർഷവും ഏപ്രിൽ 7 ന് ലോകാരോഗ്യദിനം ആഘോഷിക്കാനുള്ള തീരുമാനം  ലോകാരോഗ്യ സംഘടന എടുക്കുന്നത്. ഓരോ വർഷവും ലോകാരോഗ്യത്തിനു ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളിലേക്ക് ലോക ശ്രദ്ധ ആകർഷിക്കുക എന്നതാണ് ഇത് വഴി ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ടി അന്താരാഷ്ട്രീയ, മേഖലാ, പ്രാദേശിക തലത്തിൽ പരിപാടികൾ സംഘടിപ്പിക്കുകയും പതിവുണ്ട്.  എന്നാൽ പ്രത്യേകിച്ച് ആഘോഷങ്ങൾ ഒന്നും ഇല്ലാതെ തന്നെ ലോകാരോഗ്യദിന  വിഷയത്തിലേക്കു വളരെ സ്വാഭാവികം ആയി ലോക ശ്രദ്ധ എത്തിയ  വർഷമാണ്  2020.  'നഴ്സസ്‌നെയും മിഡ്വിവെസിനെയും പിന്തുണക്കുക' എന്നുള്ളതാണ് ഈ  വർഷത്തെ വിഷയം . 2020 International Year of the Nurse and the Midwife ആയി   ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.   ആദ്യമായാണ് ഒരു തൊഴിൽ മേഖല ലോകാരോഗ്യദിന വിഷയമായി തിരഞ്ഞെടുക്കപ്പെടുന്നത്. പൊതുജനാരോജ്യം ...

International Day of Midwives 2020 - Midwives with women: Celebrate, demonstrate, mobilize, unite - Our time is NOW

Image
International Day of Midwives (IDM) is celebrated on May 5th of every year.     This may 5th is special more special in many ways 1. Midwifery day in the International Year of Midwives 2. Midwifery day after the Midwifery Service Initiative of Government of India is on roll 3  Midwifery day @ Covid times providing more opportunity for professional deliberations more than ever   We have been celebrating Midwifery day every year to highlight role midwives play for the promotion of maternal health through out the globe. Sensitising the public and  health care providers themselves on the importance of Midwifery model of care has been the greatest challenge.  This year Midwifery day comes with more hope. Considering the benefit of Midwifery model of care on birth outcomes, government of India has already initiated steps for Implementing Midwifery Care Units across the public health sectors in India.  India had made a significant improvem...

ശൂന്യം!! !

എന്തൊക്കെയോ ചെയ്യാൻ ഉള്ളിടത്ത് നിന്നും ഒന്നും ചെയ്യാൻ ഇല്ലാത്തിടത്ത് ഒന്നും ചെയ്യാൻ ഇല്ലാത്തിടത്ത് ഇരിക്കുമ്പോഴും ചെയ്യാൻ ഉള്ളതിന്റെ കുറിച്ചുള്ള ആവലാതി ആവലാതിക്ക് ഒരു അറുതി വരുത്തുവാനായി ചെയ്യാനുള്ളതിനെ ഒന്ന് ചിന്ത കൊണ്ട് ചികഞ്ഞ് നോക്കിയപ്പോൾ ... ശൂന്യം!