ലോകാരോഗ്യദിനം 2020

 നഴ്സസിനെയും മിഡ്വിവെസിനെയും ആദരിച്ചു കൊണ്ടുള്ള  ലോകാരോഗ്യദിനം 2020 

ലോകാരോഗ്യദിനം ആചരിച്ച് തുടങ്ങിയത്1950 മുതലാണ് . 1948 ലെ വേൾഡ് ഹെൽത്ത് അസ്സെംബ്ലി യിൽ വച്ചാണ് എല്ലാ വർഷവും ഏപ്രിൽ 7 ന് ലോകാരോഗ്യദിനം ആഘോഷിക്കാനുള്ള തീരുമാനം  ലോകാരോഗ്യ സംഘടന എടുക്കുന്നത്. ഓരോ വർഷവും ലോകാരോഗ്യത്തിനു ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളിലേക്ക് ലോക ശ്രദ്ധ ആകർഷിക്കുക എന്നതാണ് ഇത് വഴി ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ടി അന്താരാഷ്ട്രീയ, മേഖലാ, പ്രാദേശിക തലത്തിൽ പരിപാടികൾ സംഘടിപ്പിക്കുകയും പതിവുണ്ട്. 

എന്നാൽ പ്രത്യേകിച്ച് ആഘോഷങ്ങൾ ഒന്നും ഇല്ലാതെ തന്നെ ലോകാരോഗ്യദിന  വിഷയത്തിലേക്കു വളരെ സ്വാഭാവികം ആയി ലോക ശ്രദ്ധ എത്തിയ  വർഷമാണ്  2020.  'നഴ്സസ്‌നെയും മിഡ്വിവെസിനെയും പിന്തുണക്കുക' എന്നുള്ളതാണ് ഈ  വർഷത്തെ വിഷയം . 2020 International Year of the Nurse and the Midwife ആയി  ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.  


ആദ്യമായാണ് ഒരു തൊഴിൽ മേഖല ലോകാരോഗ്യദിന വിഷയമായി തിരഞ്ഞെടുക്കപ്പെടുന്നത്. പൊതുജനാരോജ്യം സംരക്ഷിക്കുന്നതുനു നഴ്സിങ്ങിനുള്ള പ്രാധ്യാന്യം അംഗീകരിക്കുന്നതിനൊപ്പം ഓരോ രാജ്യത്തെയും ഏറ്റവും മൂല്യം ഉള്ള വിഭവശേഷിയാണ് നഴ്സസ് എന്ന് ഉയത്തിക്കാട്ടുക കൂടിയാണ് ലോകാരോഗ്യ സംഘടന ലക്‌ഷ്യം വയ്ക്കുന്നത്. 

 ലോകത്താകമാനമുള്ള ആരോഗ്യ പ്രവർത്തകരുടെ അമ്പതു ശതമാനത്തോളം വരുമെങ്കിലും വേണ്ടത്ര പരിഗണനയോ അംഗീകാരമോ ലഭിക്കാത്ത ഒരു വിഭാഗമാണ് നഴ്സസ്. 'മാലാഖ' എന്ന പരിവേഷത്തിനപ്പുറത്തേക്കു അറിവും വിവേകവും ഉള്ള ഒരു പ്രൊഫഷണൽ എന്ന പരിഗണന പൊതുജനങ്ങൾക്കിടയിലും, മറ്റുള്ള ആരോഗ്യപ്രവർത്തകർക്കിടയിലും ഇനിയും പൂർണ്ണമായി വന്നിട്ടില്ല എന്ന്   വേണം  പറയാൻ. 


Comments

Popular posts from this blog

ഒരു ചുംബന കവിത

സ്വയംവര പരീക്ഷ

പ്രതീക്ഷ