Posts

Showing posts from 2021

ചുറ്റുമുള്ള സുന്ദര മനുഷ്യർ 1

 കഴിഞ്ഞ ദിവസം ഹോസ്പിറ്റലിലെ ഒരു ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷനുമായി സംസാരിക്കുകയായിരുന്നു.  അവൻ ആണ് OT ടെക്നിഷ്യൻമാരുടെ ഇടയിൽ നിന്നുള്ള ക്വാളിറ്റി ചാമ്പ്യൻ. അതുകൊണ്ട് ഇടക്കിടക്ക് ഞങ്ങൾ കാണാറുണ്ട്.  ഏൽപ്പിക്കുന്ന ജോലിയൊക്കെ നല്ല താല്പര്യത്തോടെ ചെയ്യുന്നത് കൊണ്ടും കാര്യങ്ങൾ ഒക്കെ ചോദിച്ചു മനസ്സിലാക്കി പഠിക്കാനുള്ള താല്പര്യം കൊണ്ടും  എനിക്ക് നല്ല മതിപ്പാണ് അവനെ കുറിച്ച്.  ഒരു ദിവസം സംസാരത്തിനിടക്ക് ഫാമിലിയെ കുറിച്ച്  ചോദിച്ചപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്.   അവൻ വരുന്നത് ഉത്തരാഖണ്ഡിലെ മലമുകളിൽ ഉള്ള ഒരു ഗ്രാമത്തിൽ നിന്നാണ്. പ്ലസ് ടു കഴിഞ്ഞ് OT ടെക്നിഷ്യൻ കോഴ്സ് പഠിച്ച് ജോലി നേടിയത് കൊണ്ട് മാത്രം ജീവിത നിലവാരം മെച്ചപ്പെട്ടു. വീട്ടുകാരെയും സഹായിക്കാൻ പറ്റി. അവരൊക്കെ ചെറിയ രീതിയിൽ കൃഷി ചെയ്താണ് ജീവിക്കുന്നത്.  അങ്ങനെ ഇരിക്കെ വീട്ടുകാർ അവന്റെ കല്യാണം തീരുമാനിച്ചു. പെൺകുട്ടി പ്ലസ്ടു കഴിഞ്ഞട്ടേയുള്ളൂ. കല്യാണം കഴിഞ്ഞു അവളെയും ഇങ്ങോട്ടു കൊണ്ട് വന്നു. ഹോസ്പിറ്റലിനടുത്ത് വാടകക്കാണ് താമസം. ഹണിമൂൺ കാലത്ത് അവൻ ചെയ്തത് അവളെ ജനറൽ നഴ്സിംങ്ങിനു ചേർക്കുക എന്നുള്...

അവനൊപ്പം

Image
  മഴ പെയ്തു തോർന്നു ഒരു കിടു അന്തരീക്ഷം ആയിരുന്നു രാവിലെ. മടി പിടിച്ച് കിടക്കാതെ ഈ ഞായറാഴ്ച രാവിലെ ഫീൽ ചെയ്യാൻ ഉള്ളതാണ് എന്ന് ഉറപ്പിച്ചു നടക്കാൻ തയാറായി. ഇറങ്ങിയപ്പോഴേക്കും മഴ തുടങ്ങി തിരിച്ചു കയറി. പക്ഷേ നടക്കാനുള്ള inner urge എന്നെ കുട പിടിച്ചു നടക്കുന്നതിൻ്റെ possibility ഓർമപ്പെടുത്തി. അങ്ങനെ പുതിയതായി വാങ്ങിയ വലിയ കുടയും നിവർത്തി നടക്കാൻ തുടങ്ങി. ആരും പുറത്തില്ല. കിടു ഫീൽ. ഞാനും പ്രകൃതിയും മാത്രം. ക്യാമ്പസ്ന് ഏറ്റവും ഔട്ടർ ഉള്ള വഴിയിലേക്ക് നടന്നു. എൻ്റെ ഏറ്റവും ഇഷ്ടമുള്ള റൂട്ട് ആണത്. ചാറ്റൽ മഴയുടെ ശബ്ദം... ചെറു കാറ്റ്.. കാറ്റ് അടിക്കുമ്പോഴുള്ള കുളിര്... ദൂരെ നിന്ന് കിളികളുടെ ശബ്ദം... മൂഡ് കേറി കേറി വരുന്നു. അപ്പോഴാണ് അങ്ങ് ദൂരെ ഒരു അനക്കം. ഇങ്ങനെ ഉള്ള സമയത്ത് ഞാൻ ഇത്തിരി possessive ആകും. എനിക്കും പ്രകൃതിക്കും ഇടയിൽ വേറെ ആളുകൾ ഉണ്ടാവുന്നത് അസ്വസ്ഥത ഉണ്ടാക്കും. തനിച്ചിങ്ങനെ ഫീൽ ചെയ്ത് നടക്കണം. morning walk ന് പോവുന്നത് തന്നെ അതിനാണ്. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ അസ്വസ്ഥതയുടെ ആഴം കൂട്ടി അതൊരു പട്ടി ആണെന്ന തിരിച്ചറിവ് ഉണ്ടായി. പട്ടികളോട് എനിക്കുള്ളത് ഒരു തരം ...

പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ

Image
പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ  ബാലറ്റ് പേപ്പർ കിട്ടുമ്പോൾ  @#$%^&*@#$%^&@#^& അതാണ് നമ്മുടെ അടയാളം  ആദ്യമായി  എന്റെ ശബ്ദം മൈക്കിലൂടെ പുറത്ത് വന്നത് ഈ വരികൾ ആയാണ്.   ഞാൻ പോലും അറിയാതെ ഞാൻ  ഒരു രാഷ്ട്രീയ പട്ടിയുടെ പ്രചാരണത്തിൽ പങ്കു ചേരുകയായിരുന്നു അന്ന് എന്ന തിരിച്ചറിവ് ഇന്നാണുണ്ടായത്.  ആ ഇലക്ഷന് പോലീസ് ക്വാർട്ടേഴ്സിനു സമീപമുള്ള പറമ്പിൽ ആ പാർട്ടിയുടെ പ്രചാരണ പന്തൽ ഉണ്ടായിരുന്നു. അവിടുന്ന് മൈക്കിലൂടെ അന്നൗൺസ്‌മെന്റ്, പ്രസംഗം,  പ്രചാരണ പാരഡി ഗാനങ്ങൾ ഒക്കെ കേട്ടു കൊണ്ടേയിരുന്നു. ബന്ധുക്കൾ ആയ ചില പാർട്ടി പ്രവർത്തകരും അവിടെ ഇടയ്ക്കു വന്നിരുന്നു. അങ്ങനെയുള്ള ഒരു ദിവസം അവർക്കു ഒരു ചെറിയ കുട്ടിയുടെ സ്വരം അവതരിപ്പിക്കാനുള്ള തോന്നൽ ഉണ്ടാവുകയും ഞാൻ ശ്രദ്ധയിൽ  പെടുകയും ചെയ്തു.  'മൈക്കിലൂടെ പാട്ട് പാടാമോ' എന്ന ചോദ്യം എന്നിൽ  ആഹ്ലാദവും അഭിമാനവും ഒക്കെ ഉണ്ടാക്കി. ആദ്യമായിട്ട് മൈക്ക് ഉപയോഗിക്കുന്നതിന്റെ ഉത്കണ്ഠ ഒന്നും അന്ന് ഉണ്ടായില്ല. അവിടെയുള്ള ചേട്ടന്മാർ നാല് വരി എഴുതി, ഈണം ഒക്കെ പറഞ്ഞു തന്നു. മൂന്നു നാല് തവണ റിഹേഴ്സൽ...

കാണാതായ പെൺകുട്ടി

Image
  രാവിലെ ബ്രേക്ഫാസ്റ് കഴിച്ച് കൊണ്ടിരിക്കുമ്പോൾ മേഘ്‌നയോടു പറഞ്ഞു. "ഞാൻ ഇന്നൊരു പോസ്റ്റ് എഴുതാൻ പോവുകയാണ്. ടൈറ്റിൽ 'കാണാതായ പെൺകുട്ടി" "ആരെക്കുറിച്ച് ?" "എന്നെ കുറിച്ച് തന്നെ" "ഓഹ്! പണ്ട് കാട്ടിൽ കുരങ്ങൻ്റെ കൂടെ പോയ കഥ!" "അതല്ല. ഒരു ദുഃഖവെള്ളി ദിവസം എന്നെ കാണാതായ കഥ" "അയ്യോ.. ഇപ്പൊ പറയല്ലേ... പോസ്റ്റ് ചെയ്തു കഴിഞ്ഞു തെറ്റുണ്ടോ എന്ന് നോക്കാൻ വായിക്കാനും പറയരുത് " അവളെ പറഞ്ഞിട്ടു കാര്യമില്ല. എല്ലാ ദുഖവെള്ളിയും ഈ കഥ രണ്ടു വേർഷൻ അവൾ കേൾക്കാറുണ്ട്. എന്റെ വേർഷനും മമ്മിയുടെ മെലോഡ്രാമ വേർഷനും. ഈ വർഷത്തെ ഓർമ്മ പുതുക്കൽ ഇവിടെ കൂടി ആവട്ടെ. കാണാതായ പെൺകുട്ടി കാലം അല്പം പഴയതാണ് . നാലാം ക്‌ളാസ്സിലെ വെക്കേഷൻ. മൂന്നാം ക്ലസ്സിനും നാലാം ക്ലസ്സിനും ഇടക്കുള്ള വെക്കേഷൻ ആണെന്ന് തോന്നുന്നു. കോട്ടയം ഈസ്റ്റ് പോലിസ് ക്വാർട്ടേഴ്സിൽ ആണ് അന്ന് താമസം. മമ്മി കോട്ടയത്തും പപ്പ എറണാകുളത്തും ജോലി ചെയ്യുന്ന കാലം. ആശ എന്നെക്കാളും അഞ്ചു വയസ്സ് ഇളയത് ആയതു കൊണ്ട് ഒരു മൂന്നു വയസ്സ് കാണും. കന്നിയമ്മയും പൊന്നമ്മയും വീട്ടിൽ ഉണ്ട്. പപ്പയുടെ 'അമ്മ കന്നിയമ്മ സ്ട...