Posts

Showing posts from 2017

കൂട്ടിലാക്കപ്പെട്ട സപ്നങ്ങൾ

സ്വപ്നങ്ങളുടെ ശവപ്പറമ്പിൽ അന്നു കണക്കെടുപ്പ് നടക്കുകയായിരുന്നു. ആൺ സ്വപ്നങ്ങൾ പെൺ സ്വപ്നങ്ങൾ ശൈശവത്തിൽ കൊഴിഞ്ഞവ ബാല്യത്തിൽ കൊഴിഞ്ഞവ കൗമരത്തിൽ കൊഴിഞ്ഞവ യൗവനത്തിൽ കഴിഞ്ഞവ വാർദ്ധക്യത്തിൽ കൊഴിഞ്ഞവ ആത്മഹത്യ ചെയ്തവ വളരാൻ കഴിയാത്തവ വളരാൻ അനുവദിക്കപ്പെടാത്തവ കൊലചെയ്യപ്പെട്ടവ ജനിക്കാനേ കഴിയാത്തവ വേറെയുo ചിറകുവിരിച്ചു പറക്കുന്ന സ്വപ്നങ്ങളെ ആസൂയയോടെ നോക്കിയിരുന്ന കൂട്ടിലാക്കപ്പെട്ട സ്വപ്നങ്ങൾ മനസ്സിൽ പറഞ്ഞു 'കൂട്ടിലാണെങ്കിലും ഇപ്പോഴുമുണ്ടല്ലോ ഞാൻ ' -കൂട്ടിലാക്കപ്പെട്ട സപ്നങ്ങൾ -ലേഖാ ദാസ്

ദുർഗാഷ്ടമി @കോളേജ്

Image
ഒരു പതിനൊന്നരക്ക് കുട്ടികൾ വന്നു പൂജക്ക്‌ വിളിക്കുമ്പോൾ, വിളക്കു കൊളുത്തൽ... പ്രാർത്ഥന... അങ്ങിനെ വിചാരിച്ചാണ് പോയത്. ന്യൂട്രിഷൻ ലാബിലാരുന്നു പൂജ. അവിടെ ചെന്നപ്പോൾ ദേ കുറേ നന്തിരു മുന്തിരു ടീമ്സ്. കച്ഛക് . ഇവിടുത്തെ പ്രധാന ചടങ്ങ് അതാണത്രേ. കച്ഛക് പൂജ. ഋതുമതിയാവാത്ത ഒൻപതു പെൺകുട്ടികളും ഒരു ആണ്കുട്ടിയുമാണ് പൂജിക്കപ്പെടുക. ഒൻപതു ദേവി ഭാവങ്ങളും പിന്നേ ഭൈരവനും. ഗൃഹ നാഥയാണ് പൂജ ചെയ്യുക. ഇന്ന് കോളേജിലെ നാഥ ഞാനായിരുന്നു. ആദ്യം ഒരു ഓറിയെന്റഷൻ കുട്ടികളുടെ വക കിട്ടിയതിനു ശേഷമാണ് പൂജ തുടങ്ങ്നിയത്. ആദ്യം പത്ത് പേരുടെയും കാലു കഴുകി. പിന്നെ അവരെ ഇരുത്തി, ആരതിയുഴുഞ്ഞു, തിലകം ചാർത്തി, തലയിൽ പട്ടുതുണിയിട്ടു, പിന്നെ പ്രസാദമായി ആപ്പിളും. പൂരി, കേസരി, കടല - ഇതും പ്രസാദമായിരുന്നു. അവരെ ഇരുത്തി കഴിപ്പിച്ചു. സമ്മാനമായി പൈസ, സ്വീറ്റ്സ്, പെൻ, ക്രയോയ്ൻസ്...... തുടങ്ങിയവയും, മിക്കവരുടെയും വക. നമ്മൾ കാണിക്കായിടും പോലെ. ഈ ചടങ്ങ് എനിക്കിഷ്ടമായി. പെൺകുട്ടികളെ ദുര്ഗാദേവിയായി കണ്ടു പൂജിക്കുന്ന ചടങ്ങ്. പൂജക്ക്‌ ശേഷം എല്ലാര്ക്കും പ്രസാദവും. ഇതെല്ലം എന്റെ കുട്ടികൾ തന്നെ ന്യൂട്രിഷൻ ലാബിൽ പാകം...

കുരങ്ങനും ഞാനും തമ്മിൽ

ഓർമ്മയിലെ ആദ്യത്തെ കുരങ്ങൻ മുത്തശ്ശിക്കഥകളിലായിരുന്നു. അതായത് എൻ്റെ  മുത്തശ്ശി എനിക്കു പറഞ്ഞുതന്നിരുന്ന കഥകളിൽ.  അതിൽ എനിക്ക് ഏറെ ഇഷ്ടം ആ കുരങ്ങൻ കഥ.  ഇടുക്കി പൈനാവ് ആന  വാർഡിലെ പോലീസ് ക്വാർട്ടേഴ്സിലായിരുന്നു എൻ്റെ ജീവിതത്തിലെ ആദ്യത്തെ മൂന്നു നാല് വർഷം  ചിലവഴിച്ചത്. പപ്പ ആസ്സാമിലും മമ്മി ഇടുക്കിയിലും ജോലി ചെയ്തിരുന്ന കാലം. മുത്തശ്ശിയാരുന്നു അന്നെന്നെ നോക്കിയിരുന്നത്. കുളിച്ചൊരുക്കിയിരുത്തുന്നതും, പടിയിലിരുന്നു ഞാൻ വാർഡിലെ എല്ലാവരോടും കിന്നാരം പറയുന്നതും, ചെറിയപാത്രത്തിലെടുത്ത് അച്ചാർ  നക്കി തിന്നുന്നതും, എടുത്ത് നടന്നു കഥകൾ പറഞ്ഞ് ചോറ് വാരിത്തരുന്നതും   ഒക്കെ  എത്ര തവണ കേട്ട് ഞാൻ സുഖം കൊണ്ടിരിക്കുന്നു.  അതിൽ ഏറ്റവും സുഖം ആനകളെ ചൂണ്ടിക്കാണിച്ചു ചോറ് വാരിത്തന്ന കഥയാണ്. ചിലപ്പോളൊക്കെ വെള്ളം കുടിക്കാനായി ആനകൾ അപ്പുറത്തെ മലയിറങ്ങി വരാറുണ്ടതത്രേ. ഈ കഥ എന്നെ അല്പം ആത്മാഭിമാനിയാക്കാറുമുണ്ട്. കാക്കയെയും പൂച്ചയെയുമൊക്കെ കണ്ടു ചോറുണ്ട കുട്ടികൾക്കിടയിൽ ആനയെ കണ്ടു ചോറുണ്ട ഞാൻ!! മലകൾ കാണുമ്പോഴും പൂരപ്പറമ്പിൽ ആനകളെ കാണുമ്പോഴും ഒക്ക...

Rose-Lavender Tea

Image
Rain, Pine, Mountain, and a cup of tea Good Morning Beautiful! Sea, Breeze, Splashy waves, Sea gull screams and A cup of coffee Good Evening beautiful! Beauty, Love, A cup of Rose-lavender tea, and You beside me.. Life is beautiful! _LekhaDas_

ഒരു ആത്മാന്വേഷിയുടെ ആത്മഗതം!

ഉണർന്നപ്പോൾ തോന്നിയത് നടക്കാനാണ്. വേഗത്തിൽ. വളരെ ദൂരെ. ഇതുവരെയും നടക്കാത്തത്ര വേഗതയിൽ. വഴിയിൽ കണ്ട പരിചയമുള്ള പലരെയും കാണാത്ത പോലെയും ! അതുവരെ കാണാതിരുന്ന കല്ലും, മണ്ണും, ചെടികളും, ഇലയും, ഒക്കെ കണ്ടും. അതുവരെ കേൾക്കാതിരുന്ന പക്ഷികളെയും ചീവീടിനെയും, കാറ്റിനെയും, കാറ്റു പൊഴിക്കുന്ന ഇലകളെയും കേട്ടും. ഇടക്കിടെ തഴുകി കടന്നു പോകുന്ന മാരുതനെ അറിഞ്ഞും. ഒന്നു കണ്ണടച്ച് ആ അനുഭവം ഉള്ളിലേക്ക് ആവാഹിച്ചും. നടത്തത്തിന്റെ  വേഗത കുറഞ്ഞതും ഒരിടത്ത് ഇരുപ്പായതും താൻ പോലും അറിയാതെയാണ്. ആത്മാന്വേഷത്തിന്റെ പാതയിൽ ചിലപ്പോൾ അങ്ങിനെയാണ്. ഹൃദയം നിയന്ത്രണം ഏറ്റെടുക്കും. ഉള്ളിൽ നിന്നും വരുന്ന ചില തോന്നലുകൾക്ക് അടിമപ്പെടും. കാരണമറിയാതെ പലതും ചെയ്യേണ്ടി വരും. മനസ്സിലുണ്ടാവുന്ന തിരയിളക്കങ്ങൾ അടക്കാൻ കഴിയാതെ വരും. ആ തിരയിളക്കങ്ങൾക്ക് കാതോർത്തങ്ങനെയിരിക്കുമ്പോൾ എപ്പോഴോ അത്  ശാന്തമാകും. പതിയെ പതിയെ.. ആ ശാന്തതയിൽ ഹൃദയത്തിന്റെ താളവും ശ്വാസത്തിന്റെ ഗതിയും , ശരീരത്തിന്റെ ചുടും അന്തരീക്ഷത്തിന്റെ തണുപ്പും പിന്നെ പതിയെ ആ ശൂന്യതയും... ശൂന്യതയിലെ ആനന്ദവും... ആ ആനന്ദത്തിലേക്കാണ് ഹൃദയം നയിക്കുക. ...

ഉറവ

ഒരു ഉറവ... അതു തനിയെ പൊട്ടുകയായിരുന്നു... മന്ദമായൊഴുകി തുടങ്ങിയത് ആർത്തലച്ചൊഴുകാൻ തുടങ്ങിയത് പെട്ടന്നായിരുന്നു... ആ കുത്തൊഴുക്കിൽ വേഗത കൂടി... ശക്തി കൂടി... എന്തൊക്കയോ തട്ടി തെറിപ്പിച്ചു എന്തൊക്കെയോ സ്വന്തമാക്കി ഒരു ഉന്മാദിയെ പോലെ.. ശേഷം ... ശന്തതയിലേക്ക് ഒരു മഹാനദിയുടെ ശാന്തതയിലേക്ക് ... ഒടുവിൽ... സാഗരത്തിന്റെ മാറിലലിഞ്ഞ് അതിസുന്ദരമായ  പ്രശാന്തതയിലേക്ക്... ഉറവ June 15 2016

Some beautiful thoughts...

Some thoughts are beautiful! Amazingly beautiful! Thought of your existence, Thought of your words, Thought of your touch, Thought of your love... And then... The thought of receiving your love,  deep within me... The thought of conceiving your love, The thought of carrying your love within me... And then, The thought of feeling your love growing inside, The thought of feeling its pulsations, The thought of feeling its movements... And then, And then, Thought of that pain, The thought of that beautiful pain, The pain of love... The pain of ecstasy! Some thoughts are beautiful! Amazingly beautiful! -LekhaDas-

വഴിയരികിലെ കാൻസർ കാഴ്ചകൾ!

വഴിയരികിലെ കാൻസർ കാഴ്ചകൾ! ഇന്നലെ വൈകിട്ട് നടക്കാനിറങ്ങുമ്പോൾ പ്രത്യേകിച്ച് ഉദ്ദേശമൊന്നുമുണ്ടായില്ല. മുബൈ വീഥികൾ അറിയുക എന്നതൊഴിച്ചാൽ. എന്നാൽ ഇന്നു പുലർച്ചേ വീണ്ടും അതേ വഴികളിലൂടെ വീണ്ടും നടക്കാനിറങ്ങുമ്പോൾ വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നു മനസ്സിൽ. അസ്വസ്ഥമാകുവാൻ! ഇന്നലെ വൈകിട്ട് മനസ്സിനെ അസ്വസ്ഥമാക്കിയ കാഴ്ചകളുടെ പുലർകാല ഭാവം അറിയുവാൻ. ഫുഡ് പാത്ത് താത്കാലിക വീടാക്കി മാസങ്ങളോളം തെരുവിൽ കഴിയേണ്ടിവരുന്ന കാൻസർ രേഗികളുടേതായിരുന്നു ആ കാഴ്ച. രാജ്യത്തിന്റെ പല ഭാഗത്തു നിന്നും കാൻസർ ചികിത്സക്കായി മികവിന്റെ കേന്ദ്രമായ ടാറ്റ മെമോറിയൽ ഹോസ്പിറ്റലിലേക്ക് എത്തിയവരാണവർ. ഡോക്ടറെ കാണാനും ഓപറേഷനും കീമോതെറാപിക്കും റേഡിയേഷനുമൊക്കെയായി ഊഴം കാത്തിരിക്കുകയാണവർ. പ്ളാസ്റ്റിക് ഷീറ്റോ പായയോ നിലത്തു വിരിച്ച്, സഞ്ചികളും മറ്റും അരികിൽ വച്ച്, കാർഡ് ബോർഡ് ബോക്സോ ഇഷ്ടികയോ മേശയാക്കി, മതിലിലോ മരത്തിലോ അയ കെട്ടി, ചിലപ്പോൾ ഒരു ഷീറ്റ് മേലെയും വലിച്ചു കെട്ടി, റോഡരികിൽ താത്കാലിക ഭവനം തീർത്തിരിക്കുകയാണവർ. മാസങ്ങളായി. കാൻസർ ചികിത്സയിൽ മരുന്നുകൾക്കൊപ്പം ഭക്ഷണത്തിനും, മാനസികാവസ്ഥക്കും, ശ്വസിക്കുന്ന വായുവിനും ഒക്കെ പ...

ഭൂമി കുലുക്കം

ഇന്നലെ രാത്രി ആശ (അനുജത്തി)യോട് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കമ്പോഴാണ് ചെറിയ കുലുക്കം പോലെ തോന്നിയത്. 'ഭൂമികുലുക്കമാണോന്ന് നോക്കട്ടെ' എന്നു പറഞ്ഞ് ഫോൺ കട്ടു ചെയ്യുമ്പോഴേയ്ക്കും "ബാഹർ ചലോ" ന്നൊക്കെ പറഞ്ഞ് അടുത്ത അപ്പാർട്ട്മെന്റിലുള്ളവരൊക്കെ പുറത്തു പോകുന്ന ശബ്ദം കേട്ടു. കലുങ്ങിക്കഴിഞ്ഞില്ലേ ഇനിയെന്തു പുറത്തു പോവാൻ എന്നു കരുതി ഞാൻ ധൈര്യശാലിയായി അകത്തു തന്നെ തുടർന്നു.  ബാൽക്കണിയിൽ ഇറങ്ങി നോക്കിയപ്പോൾ ധാരാളം പേർ താഴെ നിൽക്കുന്നുണ്ട്. കുറച്ചപ്പുറത്തുള്ള സ്റ്റുഡന്റസ് ഹോസ്റ്റലിൽ നിന്നും എല്ലാവരും പുറത്തിറങ്ങിയിട്ടുണ്ട്.  തുടർചലനം ഉണ്ടായാലോ... എല്ലാം തകർന്നാലോ... തുടങ്ങിയ ചിന്തകളൊക്കെ ഉണ്ടായി എങ്കിലും ഇറങ്ങണോ വേണ്ടയോ എന്ന കൺഫ്യൂഷനായി. വാതിൽ തുറന്നു നോക്കിയപ്പോൾ ഞാൻ  താമസിക്കുന്ന ആറാം നിലയിലെ എല്ലാ വാതിലും പൂട്ടിക്കിടക്കുന്നു. അതു കണ്ടപ്പോൾ ചെറിയ ഉത്കണ്ഠയും പുറത്തിറങ്ങാമെന്ന ചിന്തയും ഉടലെടുത്തു. ഒപ്പം,  ഇനി ഭൂമി കുലുങ്ങിയില്ലങ്കിൽ ഈ  പുറത്തിറക്കം വെറുതെ  ആവില്ലേ എന്ന ചിന്തയുo. വീണ്ടും ബാൽക്കണിയിലേക്ക്. ഇല്ല ആരും തിരിച്ചു കയറുന്നില്ല. അവിടെ തന്നെ.വീണ്ടും Co...