ദുർഗാഷ്ടമി @കോളേജ്


ഒരു പതിനൊന്നരക്ക് കുട്ടികൾ വന്നു പൂജക്ക്‌ വിളിക്കുമ്പോൾ, വിളക്കു കൊളുത്തൽ... പ്രാർത്ഥന... അങ്ങിനെ വിചാരിച്ചാണ് പോയത്.
ന്യൂട്രിഷൻ ലാബിലാരുന്നു പൂജ. അവിടെ ചെന്നപ്പോൾ ദേ കുറേ നന്തിരു മുന്തിരു ടീമ്സ്. കച്ഛക് .
ഇവിടുത്തെ പ്രധാന ചടങ്ങ് അതാണത്രേ. കച്ഛക് പൂജ. ഋതുമതിയാവാത്ത ഒൻപതു പെൺകുട്ടികളും ഒരു ആണ്കുട്ടിയുമാണ് പൂജിക്കപ്പെടുക.
ഒൻപതു ദേവി ഭാവങ്ങളും പിന്നേ ഭൈരവനും.
ഗൃഹ നാഥയാണ് പൂജ ചെയ്യുക. ഇന്ന് കോളേജിലെ നാഥ ഞാനായിരുന്നു. ആദ്യം ഒരു ഓറിയെന്റഷൻ കുട്ടികളുടെ വക കിട്ടിയതിനു ശേഷമാണ് പൂജ തുടങ്ങ്നിയത്.
ആദ്യം പത്ത് പേരുടെയും കാലു കഴുകി. പിന്നെ അവരെ ഇരുത്തി, ആരതിയുഴുഞ്ഞു, തിലകം ചാർത്തി, തലയിൽ പട്ടുതുണിയിട്ടു, പിന്നെ പ്രസാദമായി ആപ്പിളും. പൂരി, കേസരി, കടല - ഇതും പ്രസാദമായിരുന്നു.
അവരെ ഇരുത്തി കഴിപ്പിച്ചു.


സമ്മാനമായി പൈസ, സ്വീറ്റ്സ്, പെൻ, ക്രയോയ്ൻസ്...... തുടങ്ങിയവയും, മിക്കവരുടെയും വക. നമ്മൾ കാണിക്കായിടും പോലെ.
ഈ ചടങ്ങ് എനിക്കിഷ്ടമായി. പെൺകുട്ടികളെ ദുര്ഗാദേവിയായി കണ്ടു പൂജിക്കുന്ന ചടങ്ങ്.


പൂജക്ക്‌ ശേഷം എല്ലാര്ക്കും പ്രസാദവും. ഇതെല്ലം എന്റെ കുട്ടികൾ തന്നെ ന്യൂട്രിഷൻ ലാബിൽ പാകം ചെയ്തത്. ഒരു ഗ്രൂപ്പ് പാകം ചെയ്യുമ്പോൾ മറ്റൊരു ഗ്രൂപ്പ് ഭജനയിലും. നന്നായി ആസ്വദിച്ച്.
ഒട്ടും പ്രതീക്ഷിക്കാത്ത, കൗതുകമുണർത്തിയ അനുഭവം.
ഒപ്പം കുട്ടികളെ പൂജിച്ച ആനന്ദവും.
(നേരത്തെ clue കിട്ടിരുന്നെങ്കിൽ സാരിയൊക്കെ ഉടുത്ത് ഒരുങ്ങി വന്നേനെ 😞 )

Comments

Popular posts from this blog

ഒരു ചുംബന കവിത

സ്വയംവര പരീക്ഷ

പ്രതീക്ഷ