അതുകൊണ്ട് മാത്രം,
നെഞ്ചോട് ചേർന്ന് കണ്ണുകളടച്ച് നിൻറ്റെ ഹൃദയതാളത്തിനു കാതോർത്തിരിക്കുമ്പോൾ, ഞാൻ നിന്നോട് സംവദിക്കുന്നതത്രയും മൗനത്തിന്റ്റെ ഭാഷയിലാവും. വാക്കുകളിലാക്കാൻ ഞാനിതുവരെ പരാജയപ്പെട്ടിരുന്ന വിചാരങ്ങളത്രയും അപ്പോൾ നിന്റെ മനസിൽ ആകും പരസ്പരം കൊരുത്ത മനസ്സുമായ്, നമ്മളൊന്നിച്ച് സഞ്ചരിക്കുമ്പോൾ നീ എന്റെ ആഴങ്ങൾ അറിയുകയാവും ഇതുവരെ ഞാൻ പോലും കടന്നു ചെല്ലാതിരുന്ന ഉള്ളറകളിൽ നമ്മളൊന്നിച്ചു കയറിയിറങ്ങുമ്പോൾ ഞാൻ കൂടുതൽ അസ്വസ്ഥമായിട്ടുണ്ടാവും. എനിക്കിതുവരെ അറിയാത്ത എന്നെ ഞാൻ ഒളിച്ചു വച്ചിരിക്കുന്ന, നോക്കാൻ മടിക്കുന്ന എന്നെയാവും നീയപ്പോൾ കാട്ടി തരിക. ആ ഉള്ളറകളുടെ ആഴവും പരപ്പും വായിച്ചെടുക്കുന്ന തിരക്കിൽ നീയിരിക്കുമ്പോൾ ഞാൻ നിന്റെ നെഞ്ചു തുരക്കുകയാകും നീ പോലുമറിയാതെ. തുരന്ന നെഞ്ചിലൂടെ അകത്ത് കയറി നിൻറ്റെ ഹൃദയത്തിൽ ഒരു ഒളിത്താവളം കണ്ടെത്തിയിരിക്കും അപ്പോൾ ഞാൻ. എന്നിട്ടാ നെഞ്ചിലെ വിടവ് ചേർത്തു തുന്നി, ചുംബനത്താൽ ആ മുറിപ്പാടുണക്കി പുത്തേക്കുള്ള വഴിയും അടച്ചിരിക്കും ഞാൻ നീ പോലുമറിയാതെ. നിന്നിൽ നിന്നും പുറത്തിറങ്ങാതെ നിനക്കുള്ളിൽ സുഖിച്ചങ്ങിരിക്കെ, എന്നിൽ നീ നിറഞ്ഞിട്ടുണ...