ഏതു തരം മാസ്ക് ആണ് ഉപയോഗിക്കേണ്ടത് എന്ന കാര്യത്തിൽ ഇനിയും സംശയം ഉണ്ടോ?

ഏതു തരം മാസ്ക് ആണ് ഉപയോഗിക്കേണ്ടത് എന്ന കാര്യത്തിൽ ഇനിയും സംശയം ഉണ്ടോ? 

തുണികൊണ്ടുള്ള മുഖാവരണം തന്നെയാണ് ഉപയോഗിക്കേണ്ടത്.  
മൂന്ന് ലെയർ ഉള്ള തുണികൊണ്ടുള്ള മാസ്ക്. 

N 95 മാസ്ക് ഉപയോഗിക്കേണ്ടതുണ്ടോ?

ഉപയോഗിക്കേണ്ടതില്ല എന്ന് മാത്രം അല്ല പൊതുജനം അത് ഉപയോഗിക്കുന്നത് ഒഴിവാക്കുകയും വേണം. N 95 മാസ്ക് ഉപയോഗിക്കേണ്ടത് ആരോഗ്യപ്രവർത്തകർ മാത്രം ആണ്. 

 എന്തുകൊണ്ട് പൊതുജനം N 95 മാസ്ക് ഉപയോഗിക്കാൻ പാടില്ല? 

 വായുവിലൂടെ പകരാൻ സാധ്യതയുള്ള രോഗികളെ ശുശ്രൂഷിക്കുമ്പോൾ ആരോഗ്യപ്രവർത്തകർക്ക് രോഗം പടരാതിരിക്കാനാണ് N 95 മാസ്ക് (റെസ്പിറേറ്റർസ്) ഉപയോഗിക്കേണ്ടത്.  300 നാനോമീറ്ററിൽ താഴെ വലിപ്പമുള്ള 95% വസ്തുക്കളെയും ഇത് തടയും എന്നാണ് കരുതുന്നത്. 
ഇതിലുള്ള വാൽവുകൾ അകത്തേക്കെടുക്കുന്ന വായു ശുദ്ധീകരിക്കും എങ്കിലും വൈറസ് പുറത്തേക്കു കടക്കുന്നത് തടയുന്നില്ല. മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫേർ പുറത്തിറക്കിയ ഉത്തരവിൽ ഇത് എടുത്ത് പറയുന്നുണ്ട് .  

അത്  കൊണ്ട് തന്നെ കോവിഡ് ഉള്ള രോഗി N 95 മാസ്ക് വച്ച് പുറത്തിറങ്ങുമ്പോൾ അത് ഒരിക്കലും നമ്മുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കുന്നില്ല. പൊതു ജനങ്ങൾ മാസ്ക് വയ്ക്കണം എന്ന് പറയുന്നതിന്റെ പ്രധാന ഉദ്ദേശം തന്നെ  രോഗം ഉള്ളവരിൽ നിന്നും വൈറസ് പുറത്തേക്ക് വരാത്ത ഇരിക്കുക എന്നതാണ്.

കൂടാതെ എല്ലാവരും N  95 മാസ്ക് ഉപയോഗിക്കുന്നത് അവയുടെ ക്ഷാമത്തിനും കാരണം ആയേക്കാം. 

ഇപ്പോൾ മാർക്കറ്റിൽ ഇറങ്ങിയിരിക്കുന്ന ഗുണനിലവാരം ഇല്ലാത്ത   ഡ്യൂപ്ലിക്കേറ്റ് N  95 മാസ്ക് വാങ്ങി പറ്റിക്കപെട്ടുകയും  ചെയ്തേക്കാം. (കഴിഞ്ഞ ദിവസം ഒരു ആൾക്കൂട്ടം കാനാണിടയായപ്പോൾ ധാരാളം ആളുകൾ N95 എന്നെഴുതിയ duplicate mask , respirator ഒക്കെയുള്ളത് ധരിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു)

എന്ത് കൊണ്ട് തുണി മാസ്ക് ഉപയോഗിക്കണം?

തുമ്മുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് പുറത്തേക്കു വരുന്നത് തടയുവാൻ തുണി മാസ്കിനു കഴിയും.  
സമ്പർക്കത്തിലൂടെ ഉള്ള രോഗ ബാധിതരുടെ എണ്ണം കൂടി വരുന്ന ഈ അവസരത്തിൽ നമ്മുടെ അടുത്ത് വരുന്ന  ആരു വേണമെങ്കിലും നമ്മൾ വേണമെങ്കിലും ഒരു രോഗ ബാധിതൻ ആവാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും മാസ്ക് ഉപയോഗിക്കുന്നെങ്കിൽ മാത്രമേ നമ്മുക്ക് കൊറോണ വൈറസിന് തടയിടാൻ പറ്റൂ. 

എന്ത് കൊണ്ട് തുണി മാസ്ക് തന്നെ ഉപയോഗിക്കണം?

- രോഗം പകരുന്നത് തടയും 
- തുണി മാസ്ക് കയ്യെത്തും ദൂരത്ത് തന്നെയുണ്ട്. 
- സ്വയം തയ്‌ച്ചെടുക്കാം.
- തയ്ക്കാതെയും തുണി മടക്കി ഉണ്ടാക്കാം.
- വിലയോ തുച്ഛം ഗുണമോ മെച്ചം 
- പരിസ്ഥിതിക്ക് ഗുണകരം


 N  95 മാസ്ക് ഉപയോഗം പൊതുജനങ്ങൾ ഒഴിവാക്കേണ്ടതിനെ കുറിച്ച്  മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫേർ പുറത്തിറക്കിയ ഉത്തരവ് വായിക്കാം. 







Comments

Popular posts from this blog

ഒരു ചുംബന കവിത

സ്വയംവര പരീക്ഷ

പ്രതീക്ഷ