വഴിയരികിലെ കാൻസർ കാഴ്ചകൾ!
വഴിയരികിലെ കാൻസർ കാഴ്ചകൾ!
ഇന്നലെ വൈകിട്ട് നടക്കാനിറങ്ങുമ്പോൾ പ്രത്യേകിച്ച് ഉദ്ദേശമൊന്നുമുണ്ടായില്ല. മുബൈ വീഥികൾ അറിയുക എന്നതൊഴിച്ചാൽ. എന്നാൽ ഇന്നു പുലർച്ചേ വീണ്ടും അതേ വഴികളിലൂടെ വീണ്ടും നടക്കാനിറങ്ങുമ്പോൾ വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നു മനസ്സിൽ.
അസ്വസ്ഥമാകുവാൻ!
ഇന്നലെ വൈകിട്ട് മനസ്സിനെ അസ്വസ്ഥമാക്കിയ കാഴ്ചകളുടെ പുലർകാല ഭാവം അറിയുവാൻ.
അസ്വസ്ഥമാകുവാൻ!
ഇന്നലെ വൈകിട്ട് മനസ്സിനെ അസ്വസ്ഥമാക്കിയ കാഴ്ചകളുടെ പുലർകാല ഭാവം അറിയുവാൻ.
ഫുഡ് പാത്ത് താത്കാലിക വീടാക്കി മാസങ്ങളോളം തെരുവിൽ കഴിയേണ്ടിവരുന്ന കാൻസർ രേഗികളുടേതായിരുന്നു ആ കാഴ്ച.
രാജ്യത്തിന്റെ പല ഭാഗത്തു നിന്നും കാൻസർ ചികിത്സക്കായി മികവിന്റെ കേന്ദ്രമായ ടാറ്റ മെമോറിയൽ ഹോസ്പിറ്റലിലേക്ക് എത്തിയവരാണവർ. ഡോക്ടറെ കാണാനും ഓപറേഷനും കീമോതെറാപിക്കും റേഡിയേഷനുമൊക്കെയായി ഊഴം കാത്തിരിക്കുകയാണവർ.

പ്ളാസ്റ്റിക് ഷീറ്റോ പായയോ നിലത്തു വിരിച്ച്, സഞ്ചികളും മറ്റും അരികിൽ വച്ച്, കാർഡ് ബോർഡ് ബോക്സോ ഇഷ്ടികയോ മേശയാക്കി, മതിലിലോ മരത്തിലോ അയ കെട്ടി, ചിലപ്പോൾ ഒരു ഷീറ്റ് മേലെയും വലിച്ചു കെട്ടി, റോഡരികിൽ താത്കാലിക ഭവനം തീർത്തിരിക്കുകയാണവർ. മാസങ്ങളായി.
കാൻസർ ചികിത്സയിൽ മരുന്നുകൾക്കൊപ്പം ഭക്ഷണത്തിനും, മാനസികാവസ്ഥക്കും, ശ്വസിക്കുന്ന വായുവിനും ഒക്കെ പങ്കുണ്ടന്നിരിക്കെ, ഇടക്കു ലഭിക്കുന്ന സൗജന്യ ഭക്ഷണമോ, വഴിയരികിലെ കടകളിൽ നിന്നു ലഭിക്കുന്നതിൽ വില കുറഞ്ഞ വയോ അതുമല്ലങ്കിൽ വയറു മുറുക്കിയോ പൊടിയും പുകയും ശ്വസിച്ച് അനിശ്ചിതത്വത്തിൽ ആകുലപെട്ട് കാത്തിരിപ്പു തുടരുകയാണവർ. രോഗം ഭേദമാകാൻ സാധ്യതയുള്ള ആ 33% ൽ എത്താൻ.
നാട്ടിലുള്ള വീടും കൃഷിയും ജോലിയും ചിലപ്പോൾ കുട്ടികളെയുമൊക്കെ വിട്ട് ഈ
കാത്തിരിപ്പു തുടരുമ്പോൾ ഈ കഷ്ടപാടിനൊക്കെയും എത്രയോ മീതെയാണ് ജീവന്റെ വില... ഉറ്റവരുടെ സ്നേഹത്തിന്റെ വില... എന്നാണവർ കാട്ടിത്തരുന്നത്.
കാത്തിരിപ്പു തുടരുമ്പോൾ ഈ കഷ്ടപാടിനൊക്കെയും എത്രയോ മീതെയാണ് ജീവന്റെ വില... ഉറ്റവരുടെ സ്നേഹത്തിന്റെ വില... എന്നാണവർ കാട്ടിത്തരുന്നത്.
സദ്ഗുരു ജഗ്ഗി വാസുദേവ് പറഞ്ഞതു പോലെ 'തന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം താൻ ജീവിച്ചിരിക്കുന്നു എന്നതു തന്നെയാണ്'.
അതു കൊണ്ടു തന്നെയാണ് നാട്ടിലെ ഡോക്ടർ ഇവിടേക്ക് റെഫർ ചെയ്യുമ്പോൾ മാസങ്ങളോളം വഴിയരികിൽ കിടക്കേണ്ടി വരും എന്നറിഞ്ഞു കൊണ്ടു തന്നെ ഈ മഹാനഗരത്തിന്റെ വഴിയികിലേക്ക് അവർ വണ്ടി കയറുന്നത്.
ലലിതാ ദേവി വരുന്നത് ബീഹാറിൽ നിന്നാണ്. എല്ലിലെ കാൻസർ. നാട്ടിൽ ഒരു ഓപറേഷൻ കഴിഞ്ഞാണ് വരുന്നത്. ഒന്നരമാസമായി ഇവിടെ കാത്തിരിപ്പു തുടങ്ങിയിട്ട് ഡോക്ടറെ കാണാൻ. മദ്ധ്യപ്രദേശിൽ നിന്നു വന്ന സീത, വായിലെ കാൻസറിന് ഒരു മാസം മുൻപ് ഓപറേഷൻ കഴിഞ്ഞ ഭർത്താവിനൊപ്പം ഇനിയെന്തു ചികിത്സ എന്നു തുടങ്ങാൻ പറ്റുമെന്ന് അറിയാതെയിരിക്കുന്നു . നിസംഗതയോടെ .
വിജയിന്റെ അച്ഛനും വായിലെ കാൻസർ. ഒരു ഓപറേഷൻ കഴിഞ്ഞു. മൂക്കിലെ ടൂബുമായി സംസാരിക്കാൻ കഴിയാതെ അടുത്ത ഓപറേഷനായി കാത്തിരിക്കുന്നു. എന്ന് എന്നറിയതെ. സംസാരിക്കാൻ കഴിയാത്ത അദ്ദേഹം ആംഗ്യ ഭാഷയിൽ പറഞ്ഞത്..ആ പരാക്രമം ... ഇപ്പോഴും അസ്വസ്ഥതയുണ്ടാക്കികൊണ്ടിരിക്കുന്നു മനസ്സിൽ...

ചില അസ്വസ്ഥതകൾ ആവശ്യമാണ് നമുക്ക്. ജിവിതത്തെ നോക്കി കാണുന്ന കണ്ണിന് കൂടുതൽ മിഴിവേകുവാൻ. മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതൽ ദിശാബോധവും കരുത്തും പകരാൻ...
--By LEKHA DAS
--By LEKHA DAS
Comments
Post a Comment