Film review 3 - CAPTAIN

ഫൈനലിനിറങ്ങുന്നതിനു തൊട്ടു മുന്നേ ക്യാപ്റ്റന് മുഖ്യമന്ത്രിയുടെ ഫോൺ. 'പത്തൊൻപത് വർഷങ്ങൾക്കു ശേഷം കപ്പ് കിട്ടിയതിന്റെ ആഘോഷം പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധിയാണ്. ആ ഉത്തരവ് ഒപ്പിട്ടിട്ടാണ് ഞാൻ ഇന്ന് ഓഫിസിൽ നിന്നും ഇറങ്ങിയിരിക്കുന്നത് '.
Visionary leader ക്യാപ്റ്റനുള്ളിലെ fire ഒന്നു ആളിക്കത്തിക്കുന്നു. ക്യാപ്റ്റൻ ആ fire ടീമിനു പകരുന്നു. കപ്പ് കേരളത്തിലേക്ക്. 

1992 സന്തോഷ് ട്രോഫി ക്യാപ്റ്റനിൽ കാണുമ്പോൾ ഒത്തിരി സുഖകരമായ ഓർമ്മകൾ വരും. റേഡിയോയിലെ കമൻററി, ഗാലറിയിലിരുന്നു കളി കാണുന്ന ആവേശം, കൂട്ടുകാരൊന്നിച്ചിരുന്ന് ടി വി യിലെ കളി കാണൽ, ഗ്രയിൻസ്, ചാനൽ ക്ലിയർ ആക്കാൻ വീടിനു മുകളിൽ കേറി ആന്റിന തിരിക്കൽ, ഇടങ്ങക്കുള്ള കറന്റ് പോക്ക്, KSEB office ലേക്കുള്ള ഫോൺ വിളി, ചീത്ത പറച്ചിൽ, അവസാനം കളി ജയിക്കുമ്പോഴുള്ള ആഹ്ളാദം. സിനിമയിൽ ഒത്തിരി ഇഷ്ടമായ ഒരു ഭാഗം !

കുട്ടിക്കാലം മുതൽ ഫുഡ്ബോൾ ഒരു വികാരമായി, തീയായി മനസിൽ കൊണ്ടു നടക്കുന്ന VP സത്യന്റെ കഥ പറയുന്ന Captain - the story unsung hero പേരുപോലെ തന്നെ അറിയാതെ പോയ സത്യനെ കാട്ടിത്തരുന്നു. സിനിമ കഴിയുമ്പോൾ നൊമ്പരപ്പെടുത്തുന്ന ഒരു ഓർമ്മയായി സത്യേട്ടൻ മനസ്സിൽ അവശേഷിക്കും.

ജയസുര്യ ശരീരഭാഷ കൊണ്ടും ഭാവം കൊണ്ടും ശരിക്കും സത്യനായി. ക്യാപ്റ്റന്റെ ഭാര്യ അനിതയായി അനു സിതാരയും മികച്ചു നിന്നു. കടുത്ത ഫുഡ്ബോൾ പ്രേമിയായി വന്ന സിദ്ദിക്കും മനസ്സിൽ തങ്ങി നിൽക്കും. ഈയൊരു തീമിൽ സിനിമയെടുത്ത നവാഗത സംവിധായകൻ പ്രജീഷ് സെൻ തീർച്ചയായും പ്രശംസ അർഹിക്കുന്നു.

കണ്ടിരിക്കേണ്ട ഒരു സിനിമയാണ് ക്യാപ്റ്റൻ.


Comments

Popular posts from this blog

ഒരു ചുംബന കവിത

സ്വയംവര പരീക്ഷ

പ്രതീക്ഷ