നമുക്കിടയിൽ


മതിലുകൾ
അതുണ്ടായിരുന്നു എന്നും
നമുക്കിടയിൽ
മതിലുകൾക്കും മീതെ
ഞാൻ വളർന്നത്
നിന്നെ കാണാൻ വേണ്ടി കൂടിയായിരുന്നു.
നിന്റെ കാഴ്ചയിൽ
ഞാനൊന്നു പെടുവാൻ മടിയായിരുന്നു.
വീണ്ടും വളർന്നത്
ഉയരത്തിലെവിടെങ്കിലും
നിന്നെയൊന്ന്
സ്പർശിക്കാനാവുമെന്ന് കരുതിയാണ്
എന്നെങ്കിലുമൊരിക്കൽ
മുഖത്തോട് മുഖം ചേർത്തുവച്ച്
എനിക്കു പറയണം നിന്നോട്
ഇക്കാലമത്രയും
എന്നിൽ ജ്വലിച്ചിരുന്നത്
നിന്നോടുള്ള പ്രണയമായിരുന്നെന്ന്!

-- LekhaDas--

Comments

Popular posts from this blog

ഒരു ചുംബന കവിത

സ്വയംവര പരീക്ഷ

പ്രതീക്ഷ