Film Review 4 - S DURGA
കാണണമെന്ന് ആഗ്രഹിച്ചു കാണാൻ സാധിക്കാതെ പോയ സിനിമകളിൽ ഒന്നാവും ദുർഗ്ഗയും എന്നാണ് കരുതിയിരുന്നത്.
പക്ഷേ ദുർഗ്ഗ വീടിനടുത്തെത്തി. അതും നാട്ടിലുള്ള സമയത്ത്.
ദുർഗ്ഗയെ പ്രേക്ഷകർക്കു മുന്നിലെത്തിക്കാൻ സംവിധായകൻ സനൽ കുമർ ശശിധരൻ അവലംബിച്ച വിതരണ രീതി വ്യത്യസ്തമായിരുന്നു. പ്രാദേശിക കൂട്ടായ്മകളോട് ചേർന്നുള്ള വിതരണം സിനിമയെ എല്ലായിടത്തും എത്തിച്ചെങ്കിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ തെരുവു നാടകം അവതരിപ്പിച്ചും സിനിമയെക്കുറിച്ച് നാട്ടുകാരോട് സംവദിച്ചും സംവിധായകനും അഭിനേതാക്കളും മറ്റും ചേർന്നു നടത്തിയ യാത്ര കൗതുകമുണർത്തുന്നതായിരുന്നു. ഇത് ഫേസ് ബുക്കിൽ ലൈവ് കണ്ടപ്പോൾ സിനിമ കാണാനുള്ള താത്പര്യവും കൂടിയെന്നു പറയാം. സംവിധായകന്റെ സംഘർഷങ്ങളും ആകുലതകളും നേരിട്ട പ്രതിസന്ധികളുമൊക്കെ പങ്കുവച്ച തെരുവു നാടകത്തിൽ സംവിധായകനൊപ്പം അടുത്ത സിനിമയിലെ ഉന്മാദിയായ നായകനും. ദുർഗ്ഗക്കൊപ്പം അടുത്ത സിനിമയുടെ മാർക്കറ്റിങ്ങും!

എത്ര ദിവസം തിയറ്ററിൽ ഉണ്ടാവും എന്നറിയില്ലാത്തതു കൊണ്ട് ആദ്യ ദിവസം തന്നെ കണ്ടു. സിനിമ കണ്ടു കഴിയുമ്പോൾ ബാക്കിയാവുന്നത് ഒരു തരം അസ്വസ്ഥതയാണ്. സിനിമ കണ്ടു കൊണ്ടിരിക്കുന്ന എൺപത്തഞ്ചു മിനിറ്റും അനുഭവിക്കുന്നതും അതു തന്നെ. The movie takes us through uncomfortable realities of our society and the disturbance it created last long.
ദുർഗ്ഗാക്ഷേത്രത്തിലെ ഉത്സവത്തിന് ഗരുഡൻ തൂക്കത്തിനും ശൂലം കുത്തലിനും മറ്റും തയാറെടുക്കുന്ന ഭക്തന്മാരിലൂടെയാണ് സിനിമ തുടങ്ങുന്നത്. ഭക്തിയിൽ ലയിച്ചു മോഹനിദ്രയിലെത്തുന്നതും, ശൂലം കുത്തുന്നതും, ഗരുഡൻ തൂക്കത്തിനുള്ള കൊളുത്ത് മാംസത്തിൽ തറക്കന്നതും, ഭക്തിയുടെ ഉന്മാദത്തിൽ തൂങ്ങി കിടക്കുന്ന ഭക്തരുമെല്ലാം മനസ്സിനെ ഏറ്റവും ആഴത്തിൽ കൊളുത്തി വലിക്കുന്ന ആംഗിളിൽ തന്നെ ചിത്രീകരിച്ചിരിക്കുന്നത്. വരാന്‍ ഇരിക്കുന്ന കാഴ്ചകളുടെ മുന്നോടി എന്നവിധം, ഉത്സവകാഴ്ചകളില്‍ ഇരുട്ട് പരന്നു തുടങ്ങുമ്പോള്‍ ക്യാമറ തലകീഴായിക്കിടന്ന് ദൃശ്യങ്ങള്‍ നമ്മെ കാട്ടിതരുന്നു.
ഈ വിധം അസ്വസ്ഥമാക്കപ്പെട്ട, പരിമുറുക്കത്തിലായ മനസ്സിനെയാണ് വഴിയരുകിൽ ബാഗുമയി കാത്തു നിൽക്കുന്ന ദുർഗ്ഗ എന്ന പെൺകുട്ടിയിലേക്കെത്തിക്കുന്നത്. കാത്തു നിൽപ്പിനൊടുവിൽ ഒരു ബൈക്കിൽ വന്നിറങ്ങുന്ന അവളുടെ കാമുകൻ കബിർ. അവരൊന്നിച്ചു തുടങ്ങുന്ന യാത്ര വീണ്ടും സമ്മർദ്ദത്തിലാക്കും. റയിൽവേ സ്‌റ്റേഷനിലേക്കു പോകാൻ വണ്ടികൾക്ക് കൈ കാണിക്കുന്നതും, അവർക്ക് ലിഫ്റ്റ് കിട്ടിയ വണ്ടിയിൽ അവഹേളിക്കപ്പെടുന്നതും, ഇപ്പോൾ ആക്രമിക്കപ്പെട്ടേക്കും എന്നു തോന്നിക്കുന്ന അരക്ഷിതാവസ്ഥയും, അതിൽ നിന്നും രക്ഷപെടാനുള്ള ശ്രമങ്ങൾ പാളി പോവുന്നതും എല്ലാം കൂടുതൽ കൂടുതൽ അസ്വസ്ഥമാക്കികെണ്ടേയിരിക്കും.
ഒരു വശത്ത് ദേവിയോടുള്ള ഭക്തി മൂലം സ്വയം പീഡ ഏറ്റു വാങ്ങിയ പുരുഷപ്രജകളുടെ ആത്മസമര്‍പ്പണവും എഴുനെള്ളിപ്പും . മറുവശത്ത് അതെ നാമധാരിയായ ഒരു യുവതിയെ കാതടപ്പിക്കുന്ന സംഗീതത്തിന്റെ അകമ്പടിയോടെ മുഖംമൂടി ധരിപ്പിച്ചു ഒരു വാഹനത്തില്‍ ഊര്ചുറ്റലും അര്മാദവും.
രണ്ടു സാഹചര്യങ്ങളും ഡിസ്റ്റർബിങ്ങ് ആണ്. രണ്ടു സാഹചര്യങ്ങളിലും ഉള്ളത് സ്ത്രീ ബിംബളോടുള്ള സമീപനമാണ്, രണ്ടു തരത്തിലുള്ള ആൺ ഊർജ്ജങ്ങളുടെ പ്രകടനമാണ്. സിഗ്മണ്ട് ഫ്രോയഡിന്റെയും കാൾ യുങ്ങിന്റെയും ഒക്കെ ഭാഷയിൽ പറഞ്ഞാൽ ലിബിഡോ(libido) യുടെ രണ്ടു തരത്തിലുള്ള ചാനലൈസേഷൻ ആണ്.
ഫ്രോയഡ് അതിനെ സെക്ഷ്യൽ എനർജി എന്നു വിളിച്ചപ്പോൾ യുങ്ങ് സൈക്കിക് എനർജി എന്നു വിളിച്ചു. ഈ ഉർജ്ജം നല്ല രീതിയിൽ ചാനലൈസ് ചെയ്തില്ലങ്കിൽ അത് അഗ്രസ്സിവ് പെരുമാറ്റമായാവും മാറുക. ആത്മീയ - മതപരമായ പല ചടങ്ങുകളും ഊർജ്ജത്തിന്റെ മറ്റൊരു തരത്തിലുള്ള ചാനലൈസേഷൻ കൂടിയാണ്. യുവാക്കളുടെ ഊർജ്ജം നെഗറ്റിവ് ആയി ഉപയോഗിക്കപ്പെടുന്നത് ഒരു പരിധി വരെ നിയന്ത്രിക്കാനുള്ള മാർഗ്ഗം. അങ്ങനെ നോക്കിയാൽ അസംബദ്ധമെന്ന് യുക്തിവാദികൾക്ക് തോന്നിയേക്കാവുന്ന പല ചടങ്ങുകൾക്കും ആരോഗ്യകരമായ സമൂഹികാന്തരീക്ഷം നിലനിർത്തുന്നതിൽ പങ്കുണ്ട് എന്നു വേണം കരുതാൻ.
പോകെ പോകെ പല ചടങ്ങുകളും ലക്ഷ്യത്തിൽ നിന്നും മാറി മറ്റെന്തോ ആയി മാറാറുണ്ട് എന്നതും വാസ്തവം.

ആണ്‍ലിബിഡോയുടെ രണ്ടു തരം ആഘോഷങ്ങള്‍ക്കിടയില്‍ പെട്ട്പോകേണ്ടി വരുന്ന വൈരുധ്യം- അതാണ് ദുര്‍ഗ.
ആകെ മൊത്തം പറഞ്ഞാൽ ദുർഗ്ഗ ഒരു അനുഭവമാണ്. ഇരുട്ടും, ഇരുട്ടിൽ തെളിയുന്ന കാഴ്ചകളും, വിജനതയും, ശബ്ദവും നിശബ്ദതയും എല്ലാം ചേർന്ന ഒരു അനുഭവം.
മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്ന അനുഭവം.
മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്ന അനുഭവം.
--LekhaDas--

Comments
Post a Comment