പെട്ട് പോയ ഒരു ദിവസം

പെട്ട് പോയ ഒരു ദിവസം  

uncertainty is the beauty of life എന്നൊക്കെ പറഞ്ഞു സ്റ്റാറ്റസ് ഇട്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. എന്ത് ചെയ്താലും ഇതൊക്കെ തന്നെ എന്ന അവസ്ഥയായി.

ഇന്നിപ്പോ രാവിലെ എട്ട് മണിക്ക് വീട്ടീന്ന് ഇറങ്ങിയതാണ്.  ടെഹ്‌റാഡൂൺ പോവാൻ. പത്തരക്ക് കൊച്ചി ടു ബാംഗ്ലൂർ, 11. 45 ബാംഗ്ലൂർ ടു ടെഹ്‌റാഡൂൺ. നാല് മണിയോടെ വീടെത്തും. നന്നായി റസ്റ്റ് എടുത്ത്, വെകേഷൻ ഹാങ്ങ് ഓവർ ഒക്കെ മാറ്റി,  നാളെ  ഉഷാറായി എന്നെ കാത്തിരിക്കുന്ന ഭീമൻ പണികളെ നല്ല ഊർജ്ജത്തോടെ, ഉത്സാഹത്തോടെ, സന്തോഷത്തോടെ ഒക്കെ നേരിടണം എന്നൊക്കെയായിരുന്നു മനസ്സിൽ. രാവിലെ കൊച്ചി എയർപോർട്ടിലെ തിരക്ക് മുന്നിൽ കണ്ട് രണ്ടു മണിക്കൂർ മുന്നേ തന്നെ എത്തി.  Indigo ക്യൂവിനു പതിവിലുമധികം വലുപ്പം കണ്ടപ്പോൾ അസ്വാഭാവികമായി ഒന്നും തോന്നിയില്ല. ക്യൂ നീങ്ങാതെ വന്നപ്പോൾ ചെറുതായി അസ്വസ്ഥമായെങ്കിലും പോസിറ്റീവ് മൈൻഡ് പെട്ടന്ന് ആക്റ്റീവ് ആയതു കൊണ്ട് മൂഡ് ഓഫ് ആയില്ല. ഫോൺ എടുത്ത് ഫേസ്ബുക് നിരീക്ഷണം നടത്തിയത് കൊണ്ട് മുക്കാൽ മണിക്കൂർ ആയതു അറിഞ്ഞുമില്ല. അപ്പോഴാണ്‌ ഇൻഡിഗോ സ്റ്റാഫ് വന്ന്  പുതുതായി തുറന്ന കൗണ്ടറിലേക്ക് വിളിച്ചത്. എന്റെ അടുത്ത് വന്നു അധികം ശബ്ദത്തിലല്ലാത്ത വിളംബരം ആയതു കൊണ്ട് ഞാൻ കേൾക്കുകയും, മറ്റുള്ളവരിൽ അധികം പേർ കേൾക്കാതിരിക്കുകയും ചെയ്തു. അങ്ങനെ ഞാൻ പുതിയ ക്യൂ ലക്ഷ്യമാക്കി കുതിക്കുകയും, അതിൽ രണ്ടാമതെത്തുകയും ചെയ്തു.

ബോർഡിങ് പാസ് ഇഷ്യൂ ചെയ്ത വേളയിൽ മാത്രമാണ് system failure  ആണെന്ന് മനസിലായത്. അങ്ങനെ ആദ്യമായി, അപൂർവമായി മാത്രം ലഭ്യമാകുന്ന കയ്യെഴുത്ത് ബോർഡിങ് പാസിന്റെ ഉടമയാവുകയും ചെയ്തു. ബാംഗ്ലൂർ നിന്നുള്ള കണക്ഷൻ ഫ്ലൈറ്റിന്റെ ബോർഡിങ് പാസ് ഇഷ്യൂ ചെയ്യാത്തതിൽ ചെറിയ ഉത്കണ്ഠ ഉണ്ടാവാതിരുന്നില്ല. 55 മിനിട്ടേ  ലെ ഓവർ ടൈം ഉള്ളൂ എന്ന് പറഞ്ഞു നോക്കിയെങ്കിലും system failure ആയതു കൊണ്ട് വഴിയില്ല എന്നും എല്ലാം ബാംഗ്ലൂർ സ്റ്റാഫ് നോക്കിക്കോളും എന്നും പറഞ്ഞ് വിട്ടു.

ബോര്ഡിങ് വൈകി. ടേക്  ഓഫ് വൈകി. ഒരു മണിക്കൂറോളം. അതൊന്നും എന്നെ ബാധിച്ചതേയില്ല. എല്ലാം ശരിയാകും എന്ന് പറഞ്ഞു 'തപോഭൂമി ഉത്തരാഖണ്ഡ്' വായിക്കുകയായിരുന്നു. വരുന്ന ദിനങ്ങളിലെ  ഉത്തരാഖണ്ഡ് ജീവിതവും ദേവഭൂമിയിൽ നടത്താനിരിക്കുന്ന പര്യവേഷണങ്ങളും സ്വപ്‌നം കണ്ട്.

പന്ത്രണ്ടേ  മുക്കാലിന് ബാംഗ്ലൂരിൽ ലാൻഡ് ചെയ്തു. ഗോവക്ക് പോകാനുള്ള പാസ്സന്ജർസ്  താഴെ നിൽക്കുന്ന സ്റ്റാഫിനെ കാണുക എന്ന് ഫ്ലൈറ്റിൽ അന്നൗൻസ് ചെയ്തു. പന്ത്രണ്ടേ മുക്കാലിനുള്ള ടെഹ്‌റാഡൂൺ പാസ്സന്ജഴ്സിനുള്ള അന്നൗൺസ്‌മെന്റ് ഒന്നും വന്നിലേലും ഞങ്ങൾക്കുള്ള സ്റ്റാഫും അവിടെ വെയിറ്റ് ചെയ്യുന്നുണ്ടാവും എന്ന ശുഭാപ്തി വിശ്വത്തോടെ വേഗം പുറത്തേക്ക്‌. എല്ലാം  നോക്കിക്കോളും എന്ന് പറഞ്ഞ ബാംഗ്ലൂർ സ്റ്റാഫ് ആരും ഞങ്ങളെ നോക്കാൻ അവിടെയുണ്ടായിരുന്നില്ല. അന്വേഷിച്ചപ്പോൾ അറിഞ്ഞു വിറ്റു പോയി എന്ന്. ട്രെയിൻ ആരുന്നെങ്കിൽ LV ബോർഡ് എങ്കിലും കാണാമായിരുന്നു. (ലേഖ വിശ്വനാഥും LV ആയതുകൊണ്ട് അത് കാണുമ്പോൾ ഒരു സുഖമൊക്കെ തോന്നാറുണ്ട്).

ഫ്ലൈറ്റ് മിസ് ആയ അനുഭവം ആദ്യമായാണ്. അതും അറിയണമല്ലോ. അടുത്ത ഫ്ലൈറ്റ് പിടിക്കാനായി ഇൻഡിഗോ കൗണ്ടറിൽ എത്തുന്ന വരെ ഇതൊക്കെ ആയിരുന്നു ചിന്ത എങ്കിലും ഇനി രാത്രി 12.40 നേ ഫ്ലൈറ്റുള്ളൂ എന്ന് കേൾക്കുന്നത് വരെയേ പോസിറ്റീവ് തിങ്കിങ് നീണ്ടു നിന്നുള്ളൂ.
കുബ്ലെർ റോസിന്റെ grief പ്രോസസ്സിന്റെ തലങ്ങളിലൂടെ ഒക്കെ കടന്നു പോയി. അങ്ങനെ പന്ത്രണ്ടു മണിക്കൂർ കാത്തിരിപ്പ് ഇപ്പോൾ ഒൻപതു മണിക്കൂർ പിന്നിട്ടിരിക്കുന്നു.
ബുഫെ കൗണ്ടർ കൂടെ കൂടെ സന്ദർശിച്ച് ഉദരപൂജ നടത്തിയും, ഫോൺ ചെയ്തും, വായിച്ചും, സോഷ്യൽ മീഡിയ നിരങ്ങിയും ഒക്കെ സമയം പോയത് അറിഞ്ഞേയില്ല. BTW  ബാംഗ്ലൂർ എയർപോട്ടിലെ പ്ലാസ പ്രീമിയം ലോൻജ്  എനിക്കിഷ്ടപ്പെട്ടു.

വെയ്റ്റിംഗ് ടൈം അല്ലേലും കിടു ആണ്. മറ്റൊന്നും ചെയ്യാതെ,  ചിന്തിക്കാതെ വായിക്കാനും, ധ്യാനിക്കാനുമൊക്കെ പറ്റിയ സമയം.

ഗുണപാഠം: ഫ്ലൈറ്റ് മിസ് ആയില്ലാരുന്നുവെങ്കിൽ മറ്റേതു സാധാരണ യാത്രകളെയും പോലെ ആകുമായിരുന്നു ഇതും. ഇതിപ്പോ എന്നും ഓർമ്മിക്കുന്ന യാത്രയായി. കോഴിക്കോടിന് ഒരു രാത്രി മലബാർ എക്സ്പ്രെസ്സിൽ unreserved കോച്ചിൽ ചെയ്ത യാത്രപോലെ, മഴ മൂലം ബോംബെ എയർപോർട്ടിൽ പെട്ട പോലെ, കോഴിക്കോട് എത്തിയപ്പോൾ  ഉറങ്ങി പോയത് കൊണ്ട് യാത്ര കൊച്ചി മുതൽ കൊയിലാണ്ടി വരെ ആയതു പോലെ, ...... നിർത്തി
എഴുതി തുടങ്ങീപ്പോ കുഴപ്പം പിടിച്ച യാത്രകൾ തീരുന്നില്ലല്ലോ!!!!


നബി: ഇറിറ്റേഷൻ ദേഷ്യം ഡിപ്രഷൻ ഒക്കെ വന്നാൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടാൽ മാറുമെന്ന് പല ഫ്രണ്ട്സും പറയാറുണ്ട്. അത് ശരിയാട്ടോ എഴുതി തുടങ്ങീപ്പോഴേ മൂഡ് മാറി.


പടത്തിൽ കൂടെയുള്ളത് സഹ പെട്ടുപോകല് കാരായ രോചിഷയും, കെവിനും. കെവിൻ റൂർക്കിയിൽ ജോലി ചെയ്യുന്നു. ടെഹ്‌റാഡൂൺ കാരിയായ രോചിഷ റീജിയണൽ ലെവൽ ഇന്റർ കോളേജിയേറ്റ് കോംപെറ്റീഷന് അമൃത യൂണിവേഴ്സിറ്റി, അമൃതപുരി ക്യാമ്പസ്സിൽ വന്നതാണ്.



Comments

Popular posts from this blog

ഒരു ചുംബന കവിത

സ്വയംവര പരീക്ഷ

പ്രതീക്ഷ