എൻ മേൽ വീഴുന്ന മഴ തുള്ളിയേ

തമിഴ് പാട്ടുകൾ മിക്കവാറും അതിൻ്റെ ഈണത്തിലൂടെ ആവും ആസ്വദിക്കുക. ചിലപ്പോൾ ആദ്യ വരിയികൾ മാത്രം ഒന്ന് ശ്രദ്ധിച്ചേക്കും. തമിഴ് കാര്യമായി മനസ്സിലാവാത്തത് കൊണ്ടാണത്. മെയ് മാതത്തിലെ ഈ പാട്ട് എന്തോ ഉള്ളിലേക്ക് പോയത് കൊണ്ട് അർത്ഥം മനസ്സിലാക്കാൻ ശ്രമിച്ചു. ചുമ്മാ ഒന്ന് മലയാളത്തിൽ എഴുതി നോക്കി. 
കഴിഞ്ഞ മഴക്കാലത്തു മഴയത്ത് നടക്കുമ്പോൾ background music ഇതായിരുന്നു. 


എൻ മേൽ വീഴുന്ന മഴ തുള്ളിയേ
ഇത്രയും നാളെവിടെയായിരുന്നു
ഇന്ന് എഴുതിയ എൻ കവിതേ
ഇത്രയും നാളെവിടെയായിരുന്നു

എന്നെ ഉണർത്തിയ ഇളം കാറ്റേ
ഇത്രയും നാളെവിടെയായിരുന്നു
എന്നെ മയക്കിയ മധുര സംഗീതമേ
ഇത്രയും നാളെവിടെയായിരുന്നു

മെനിക്കുള്ളിലിരിക്കുന്ന  ഉയിർ പോലെ
നിനക്കുള്ളിൽ തെന്നെ ഞാനുണ്ടായിരുന്നു

ഭൂമി തുറന്നാൽ നീരുണ്ടാകുന്നത് പോലെ
എന്റെ മനസ്സ് തുറന്നാലും നീയുണ്ടാകും
ശബ്ദത്തിനുള്ളിൽ സംഗീതമുണ്ടാകുന്നത് പോലെ
എന്റെ ജീവിതം തുറന്നാലും അവിടെ നീയുണ്ടാകും

ആകാശം തുറന്നു മഴ പൊഴിയുന്നത് പോലെ
എന്റെ പ്രായത്തിനുള്ളിലും നീയുണ്ടാകും
രാത്രി തുറന്നു പകലെത്തുന്നത് പോലെ
എന്റെ മിഴി തുറന്നാലും അവിടെ നീയുണ്ടാവും

മണ്ണും വിണ്ണും ചേരുമ്പോൾ
അവരേതു ഭാഷയാവും മൊഴിയുക
തിരയും തീരവും ചേരുമ്പോ-
ഴെന്തു ഭാഷയാവും മൊഴിയുക

കാറ്റും മലയും ചേരുമ്പോൾ
മൊഴിയുന്ന ഭാഷയെന്താവും
നമ്മുടെ കണ്ണുകൾ തമ്മിൽ സംസാരിക്കുന്ന ഭാഷ
അത് മൗനമായിരിക്കുമോ?

Music: A.R.Rahman | Lyricist: Vairamuthu | Singers: K.S.ChithraP.Jayachandran

https://www.youtube.com/watch?v=r4NY_oXjj9Q






Comments

Popular posts from this blog

ഒരു ചുംബന കവിത

സ്വയംവര പരീക്ഷ

പ്രതീക്ഷ