Book Review 1- MANY LIVES MANY MASTERS by Dr. Brian Weiss
ചില പുസ്തകങ്ങൾ അങ്ങനെയാണ്. അത് നമ്മളെ തേടിയെത്തും. വേറൊരു തലത്തിലേക്ക് കൂട്ടികൊണ്ടു പോകും. മനസ്സിനെ ശല്യപെടുത്തികൊണ്ടിരുന്ന ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾക്ക് ഉത്തരം തരും. ചിന്തകളുടെ ഗതി തിരിച്ചു വിട്ട് തിരിച്ചറിവുകൾ പകർന്നു നൽകും.
അങ്ങനെയുള്ള പുസ്ത്കങ്ങൾ നമ്മിലേക്കെത്തുന്നതും ഒരു കൗതുകം തന്നെയാണ്. പല രീതീയിൽ ശ്രദ്ധ ആകർഷിച്ച്, എത്ര വേണ്ടാന്ന് വച്ചാലും ഇടിച്ചുകയറി കൈയിലെത്തും, മടി പിടിച്ചാലും എങ്ങനെയേലും വായിച്ച് തുടങ്ങും. വായനതുടങ്ങിയാൽ പിടിച്ച് നിർത്തും. പുസ്തകത്തിനൊപ്പം ഉള്ളിലേക്കും യാത്ര ചെയ്യിക്കും. ഇങ്ങനെ എന്നിലെത്തിയ പുസ്തകങ്ങളിലൊന്നാണ് Dr. Brian Weiss എഴുതിയ MANY LIVES MANY MASTERS.
പ്രശസ്ത അമേരിക്കൻ സൈക്കിയാട്രിസ്റ്റും ഹൈപ്നോതെറാപ്പിസ്റ്റും ആയ Dr. Brian Weiss 1980 ൽ കാതറിൻ എന്ന യുവതിയിൽ നടത്തിയ ഹൈപ്നോതെറാപ്പി അനുഭവങ്ങളാണ് ഈ പുസ്തകത്തിനാധാരം.
ഉത്കണ്ഠ, അമിത ഭയം, പാനിക് അറ്റാക്ക് തുടങ്ങിയ പ്രശ്നങ്ങളുമായാണ് 27 വയസ്സുകാരിയായ കാതറിൻ Dr. Weiss ന്റെ അടുത്തെത്തുന്നത്. ഈ പ്രശ്നങ്ങളൊക്കെ കാതറിന് കുട്ടിക്കാലം മുതലേ ഉണ്ടെങ്കിലും അടുത്തകാലത്തായി കൂടുതൽ മോശമായി തുടങ്ങിയത് അവളെ വിഷാദത്തിലേക്കെത്തിച്ചിരുന്നു. പതിനെട്ടു മാസത്തോളം പരമ്പരാഗത മാനസിക ചികിത്സാരീതികളുമായി മുന്നോട്ടു പോയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.
Dr. Weiss ഹൈപ്നോതെറാപ്പി നിർദേശിച്ചുവെങ്കിലും ആദ്യം കാതറിന് സമ്മതം ആയിരുന്നില്ല. ഒരു ചിക്കാഗോ യാത്രക്ക് ശേഷമാണ് അവൾ അതിനു തയാറാവുന്നത്. അവിടെ ഒരു ഈജിപ്റ്റിഷ്യൻ ആർട് മ്യൂസിയം സന്ദർശനത്തിനിടെ ഗൈഡിന് തെറ്റിപ്പോയത് ചില കാര്യങ്ങൾ കാതറിൻ ശരിയായി വിശദീകരിച്ചത് അവളെ തന്നെ അത്ഭുതപ്പെടുത്തി. അതേക്കുറിച്ചു അവൾക്കു മുന്നറിവുകൾ ഒന്നും തന്നെ ഇല്ലാതിരുന്നതു തന്നെ കാരണം. ഈ സംഭവത്തിന് ശേഷമാണ് അവൾ ഹൈപ്നോതെറാപ്പിക്ക് തയാറാവുന്നത്.
ആദ്യത്തെ ഹൈപ്നോതെറാപ്പി സെഷന് തന്നെ അവൾ ജീവിതത്തിലൂടെ പിന്നിലേക്ക് സഞ്ചരിക്കുകയും അവളുടെ ഉത്കണ്ഠക്കും പേടികൾക്കും കാരണമായ കുട്ടിക്കാലത്തെ അനുഭവങ്ങൾ ഓർത്തെടുക്കയും ചെയ്യുന്നു. ആറാം വയസ്സിൽ ഡൻഡിസ്റ്റിന്റെ അടുത്തുണ്ടായ ദുരനുഭവവും, അഞ്ചാം വയസിൽ ആരോ കുളത്തിലേക്കു തള്ളിയിട്ടപ്പോൾ ശ്വാസം മുട്ടിയതും മൂന്നാം വയസിൽ മദ്യപിച്ചു വന്ന അച്ഛൻ ഇരുട്ടത്ത് മോശമായി പെരുമാറിയതും ശബ്ദമുണ്ടാക്കാൻ ശ്രമിച്ച കാതറിന്റെ മുഖം തലയിണ കൊണ്ട് അമർത്തിപിടിച്ചതുക്കെ ആഴത്തിൽ മൂടിവയ്ക്കപ്പെട്ട വേദനാജനകമായ ഓര്മകളായിരുന്നു.
പ്രശ്നങ്ങളൊക്കെ കണ്ടു പിടിക്കാൻ കഴിഞ്ഞത് കൊണ്ട് അവളുടെ ലക്ഷണങ്ങൾക്കു കുറവുണ്ടാകുമെന്നു കരുതിയ Dr. Weiss ന്റെ പ്രതീക്ഷക്കു വിപരീതമായി കൂടുതൽ തീവ്രമായ ലക്ഷണങ്ങളുമായാണ് അടുത്ത ആഴ്ച കാതറിൻ എത്തിയത്. അങ്ങനെയാണ് മൂന്നു വയസ്സിനു പിന്നിലേക്ക് സഞ്ചരിക്കാൻ വീണ്ടും കാതറിനെ ഹൈപ്നോസിസ്നു വിധേയയാക്കുന്നത്.
പക്ഷെ അവൾ എത്തുന്നത് മറ്റൊരു ജന്മത്തിലേക്കാണ്. ആദ്യം അത് ഉൾകൊള്ളാൻ ഡോക്ടർക്ക് ബുദ്ധിമുട്ടുണ്ടായെങ്കിലും വിശദമായ വിശകലനത്തിന് ശേഷം അംഗീകരിക്കേണ്ടി വന്നു. തുടർന്ന് അഞ്ചു മാസത്തോളം നീണ്ട് നിന്ന ഹിപ്നോതെറാപ്പി സെഷനുകളിൽ പല ജന്മങ്ങളിലെ ഓർമകളിലേക്ക് പോവുകയും ഓരോ ജന്മത്തിലും അവൾ നേരിട്ട ദുരനുഭവങ്ങൽ തിരിച്ചറിയുകയും ചെയ്യുന്നു. ഈ ഓരോ അനുഭവങ്ങളും അവളുടെ ഉപബോധ മനസ്സിൽ ഉണ്ടാക്കിയ വികാരങ്ങളാണ് അവളുടെ ഇന്നത്തെ പല ഭയങ്ങൾക്കും കാരണമെന്നും കണ്ടെത്തുന്നു. ഈ അനുഭവങ്ങൾ കാതറിനിൽ കാര്യമായ പുരോഗമനം ഉണ്ടാക്കുകയും ചെയുന്നു. ഈ അനുഭവങ്ങളിലൂടെ അദ്ദേഹം ഒരു പാസ്ററ്ബർത്ത് തെറാപ്പിസ്റ്റ് കൂടി ആയി മാറുകയായിരുന്നു.
മരണാനന്തര ജീവിതവും, മുൻ ജന്മ അനുഭവങ്ങളുടെ സ്വാധീനവും, മനസ്സിന്റെ നോഗൂഢതകളും ഒക്കെ മനസ്സിലാക്കാനുള്ള അവസരമായി കൂടി ഡോക്ടർ ഈ ചികിത്സയെ കാണുന്നു. മോഹനിദ്രയിലായ കാതറിനിലോടെ മാസ്റ്റർ സ്പിരിറ്റുകളും ഇടയ്ക്കു സംസാരിച്ചു തുടങ്ങുന്നു. അവർ കൈമാറുന്നത് മഹത്തയ പല ജീവിത പാഠങ്ങളും.
ആത്മാക്കൾ തന്നെ പല തലത്തിലുള്ളവരുണ്ട്. ഓരോ ജന്മത്തിലും ഉണ്ടാവുന്ന അനുഭവങ്ങളിലൂടെ ആത്മാക്കൾ കൂടുതൽ കൂടുതൽ ഉയർന്ന തലത്തിലേക്കെത്തുന്നു. ഉയർന്ന തലത്തിലുള്ള ആത്മാക്കളാണ് മാസ്റ്റേഴ്സ്. കാതറിന്റെ ഹൈപ്നോതെറാപ്പി സെഷനുകളിൽ ജന്മങ്ങൾക്കിടയിലുള്ള ഇടങ്ങളിലാണ് അവർ പ്രത്യക്ഷപ്പെടുക. അവർക്കാണ് ജീവിതത്തിന്റെയും മരണത്തിന്റെയും നിഗൂഢതകളൊക്കെ വെളുപ്പെടുത്തി തരാനാവുക. ഉയരും തോറും ആത്മാവ് ദൈവീകതലത്തിലേക്കെത്തുമെന്നും ദൈവം പോലെ തന്നെ ആയി മാറുകയും ചെയ്യുന്നു.
കാതറിന്റെ ആത്മാവ് എൺപത്തിആറ് ജന്മങ്ങളിലൂടെ കടന്നു പോയിട്ടുണ്ടന്നു പറയുന്നു. പന്ത്രണ്ടോളം ജന്മങ്ങളിലെ വിവരങ്ങൾ അവൾ ഡോക്ടറുമായി പങ്കുവയ്ക്കുന്നു. അവളുടെ ഈ ജന്മത്തെ സ്വാധീനിക്കുന്നത് അവയാണ് എന്ന് അനുമാനിക്കാം. ഓരോ ഹൈപ്നോതെറാപ്പി സെഷൻ കഴിയുമ്പോളും കാതറിൻ കൂടുതൽ മെച്ചപ്പെട്ടു. പേടിയും ഉത്കണ്ഠയുമൊക്കെ മാറുകയും കൂടുതൽ ആത്മവിശ്വാസവും പ്രസരിപ്പും ആകർഷണീയതയും ഉള്ളവളായി മാറുകയും ചെയ്യുന്നു. ചികിത്സക്ക് ശേഷം കാതറിൻ മുന്ജന്മങ്ങളെ കുറിച്ച് പറയുന്ന ഒരു ജ്യോത്സനെ കാണുന്നുണ്ട്.അവർ പറഞ്ഞത് പലതും ഹിപ്നോട്ടിക് സെഷനിൽ വെളിവായത് തന്നെയാണ്.
പല കാലഘട്ടങ്ങളിൽ ലോകത്തിന്റെ പല സ്ഥലങ്ങളിലായി പല വേഷങ്ങളിൽ കാതറിന്റെ ആത്മാവ് ജീവിച്ചതിന്റെ അനുഭവം വായിക്കുന്നത് രസകരം തന്നെയാണ്. ഓരോ ജന്മത്തിലെയും അനുഭവങ്ങൾ ഉണ്ടാക്കുന്ന വികാരവിചാരങ്ങളും പഠിച്ച പാഠങ്ങളുമൊക്കെ അവൾ പങ്കു വയ്ക്കുന്നു. ഓരോ ജീവിതത്തെയും പുറത്തു നിന്ന് നോക്കികാണുവാനും വിലയിരുത്തുവാനും അപ്പോൾ അവൾക്ക് കഴിയുന്നുണ്ട്. ജീവിതം പൂർണ്ണമായും നമ്മുടെ നിയന്ത്രണത്തിലല്ലെന്നും ഉൾപ്രേരണകൾക്കനുസരിച്ചു സഞ്ചരിക്കുമ്പോൾ അത് ആയാസ രഹിതമാവുമെന്നു അവളിലൂടെ പറയുന്നു. ഒരു ജന്മാനുഭവം വിവരിച്ചു കഴിഞ്ഞു അവൾ പറയുന്നുണ്ട് 'ഞാൻ ഇവിടെ കൂടുതൽ ക്ഷമിക്കണമായിരുന്നു'. സ്നേഹം, വിശ്വാസം, ദയ, അനുകമ്പ, ക്ഷമ, പ്രതീക്ഷ തുടങ്ങിയ മൂല്യങ്ങളാണ് ഓരോ ജന്മത്തിലും പഠിക്കേണ്ടത്. ഓരോ ജീവിതത്തെയും അളക്കുന്നതും ഇങ്ങനെ പഠിച്ച പാഠങ്ങളെ വിലയിരുത്തിയാണ്. ഇവയാണ് ആത്മാവിനെ അടുത്ത തലത്തട്ടിലേക്കു ഉയർത്തുന്നത്.
കാതറിനെ ചികിത്സിച്ച ഈ അനുഭവം ഡോക്ടറിന്റെ ജീവിതത്തെയും മാറ്റി മറിക്കുന്നു. ഉൾപ്രേരണനക്കനുസരിച്ച് കാര്യങ്ങൾ ചെയ്യുവാനും ധ്യാനിക്കാനും തുടങ്ങി. ജീവിതത്തിന്റെ ആഴത്തിലുള്ള അർത്ഥവും മരണം ജീവിതത്തിന്റെ സ്വാഭാവികമായ ഭാഗമാണെന്നും തിരിച്ചറിഞ്ഞത് മൂലം അദ്ദേഹം കൂടുതൽ ക്ഷമയും, അനുകമ്പയും സ്നേഹവും ഉള്ളവനായി തീർന്നു. രാത്രിയിൽ സ്വപ്നത്തിലും ഓരോ പാഠങ്ങൾ പഠിക്കുകയും അതിൽ ഉണരുമ്പോൾ ഓർമയിൽ വരുന്നത് ചിലതു അദ്ദേഹം കുറിച്ചിടാൻ തുടങ്ങു്കയും ചെയ്തു.
"...wisdom is achieved very slowly. This is because intellectual knowledge easily acquired, must be transformed into 'emotional' or subconscious knowledge. Once transformed, the imprint is permanent. Behavioural practice is the necessary catalyst of this reaction. Without action the concept will wither and fade. Theoretical knowledge without practical application is no enough."
"Balance and harmony are foundations of wisdom."
"Happiness is really rooted in simplicity. The tendency to excessiveness in thoughts and actions diminishes happiness. Excess clouds basic values."
കാതറിന്റെ ചികിത്സക്ക് ശേഷം അദ്ദേഹം പലരെയും പാസ്ററ് ലൈഫ് തെറാപ്പി ക്കു വിധേയമാക്കി സുഖപ്പെടുത്തതുകയുണ്ടായി. ചികിത്സിച്ചും സെമിനാറുകൾ നടത്തടിയും അദ്ദേഹം പരിശീലനം ഇന്നും തുടരുന്നു. MANY LIVES MANY MASTERS പ്രസദ്ധീകരിക്കുന്നത് 1988 ലാണ്. പതിനഞ്ചു ലക്ഷത്തിലധികം കോപ്പികൾ വിട്ടുപോയിട്ടുണ്ട്.
അതിനു ശേഷം ഈ വിഷയം ആസ്പദമാക്കി കൂടുതൽ പുസ്തകങ്ങൾ പ്രസദ്ധീകരിക്കുകയുണ്ടായി.
Through Time into Healing: Discovering the Power of Regression Therapy to Erase Trauma and Transform Mind, Body and Relationships (1993).
Only Love Is Real: A Story of Soulmates Reunited (1997)
Messages From the Masters: Tapping into the Power of Love (2001).
Mirrors of Time: Using Regression for Physical, Emotional, and Spiritual Healing (2002).
Same Soul, Many Bodies: Discover the Healing Power of Future Lives through Progression Therapy (2005),
Miracles Happen: The Transformational Healing Power of Past Life Memories (2012) I
ഈ പുസ്തകത്തെ യഥാർത്ഥ അനുഭവമായോ സാങ്കല്പ്പികമായോ കണ്ടു വായിക്കാം. എന്തായലും ഒരു നല്ല വായനാനുഭവം തരും. കഥയെക്കാളുപരി അത് പകരുന്ന മൂല്യങ്ങൾക്കാണല്ലോ പ്രാധാന്യം.
മേഘ്ന കൂട്ടുകാരിയുടെ കൈയിൽ നിന്നും വായിക്കാനായി വാങ്ങിയതു വഴിയാണ് ഈ പുസ്തകം എന്റെ മുന്നിലെത്തിയത്. എടുത്തു നോക്കി തിരിച്ചു വച്ചു. 'അമ്മ ഇത് വായിക്കണം വായിക്കേണ്ട ബുക്ക് ആണ് എന്നൊക്കെ അവൾ പറഞ്ഞു നിര്ബന്ധിച്ചതു കൊണ്ടാണ് വായിച്ച് തുടങ്ങിയത്.
അന്ന് എന്നെ അലട്ടിയിരുന്ന പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇത് വായിച്ചപ്പോൾ തെളിഞ്ഞു വന്നു. അതേക്കുറിച്ച് പിന്നീടെഴുതാം. അതൊക്കെ പറയാൻ കുറച്ച് കൂടി പക്വതവരാനുണ്ട്.
മേഘ്‌നയോടു അഭിപ്രായം ചോദിച്ചപ്പോൾ അവൾ പറഞ്ഞത് ഉത്തരം "ഗീതയിലും വേദങ്ങളിലുമൊക്കെ പറയുന്ന കാര്യങ്ങൾ തന്നെയാണ് ഇതിലും"

definitely it is an inspiration through your writing to read this book... Thanks for the blog
ReplyDelete