ഭൂമി കുലുക്കം
ഇന്നലെ രാത്രി ആശ (അനുജത്തി)യോട് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കമ്പോഴാണ് ചെറിയ കുലുക്കം പോലെ തോന്നിയത്. 'ഭൂമികുലുക്കമാണോന്ന് നോക്കട്ടെ' എന്നു പറഞ്ഞ് ഫോൺ കട്ടു ചെയ്യുമ്പോഴേയ്ക്കും "ബാഹർ ചലോ" ന്നൊക്കെ പറഞ്ഞ് അടുത്ത അപ്പാർട്ട്മെന്റിലുള്ളവരൊക്കെ പുറത്തു പോകുന്ന ശബ്ദം കേട്ടു.
കലുങ്ങിക്കഴിഞ്ഞില്ലേ ഇനിയെന്തു പുറത്തു പോവാൻ എന്നു കരുതി ഞാൻ ധൈര്യശാലിയായി അകത്തു തന്നെ തുടർന്നു. ബാൽക്കണിയിൽ ഇറങ്ങി നോക്കിയപ്പോൾ ധാരാളം പേർ താഴെ നിൽക്കുന്നുണ്ട്. കുറച്ചപ്പുറത്തുള്ള സ്റ്റുഡന്റസ് ഹോസ്റ്റലിൽ നിന്നും എല്ലാവരും പുറത്തിറങ്ങിയിട്ടുണ്ട്.
തുടർചലനം ഉണ്ടായാലോ... എല്ലാം തകർന്നാലോ... തുടങ്ങിയ ചിന്തകളൊക്കെ ഉണ്ടായി എങ്കിലും ഇറങ്ങണോ വേണ്ടയോ എന്ന കൺഫ്യൂഷനായി.
വാതിൽ തുറന്നു നോക്കിയപ്പോൾ ഞാൻ താമസിക്കുന്ന ആറാം നിലയിലെ എല്ലാ വാതിലും പൂട്ടിക്കിടക്കുന്നു.
അതു കണ്ടപ്പോൾ ചെറിയ ഉത്കണ്ഠയും പുറത്തിറങ്ങാമെന്ന ചിന്തയും ഉടലെടുത്തു. ഒപ്പം, ഇനി ഭൂമി കുലുങ്ങിയില്ലങ്കിൽ ഈ പുറത്തിറക്കം വെറുതെ ആവില്ലേ എന്ന ചിന്തയുo.
വീണ്ടും ബാൽക്കണിയിലേക്ക്. ഇല്ല ആരും തിരിച്ചു കയറുന്നില്ല. അവിടെ തന്നെ.വീണ്ടും Confusion.
കൺഫുഷനടിക്കുന്ന സമയം waste ആവണ്ടാന്നു കരുതി ആ സമയം പല്ലു തേക്കാനായി ഉപയോഗിച്ചു.
'ഇനി എങ്ങാനും വലിയ കുലുക്കം വന്നാൽ ഞാൻ പെടുകയും അവരൊക്കെ രക്ഷപെടുകയും ചെയ്താലോ' .
'ഇനി എങ്ങാനും വലിയ കുലുക്കം വന്നാൽ ഞാൻ പെടുകയും അവരൊക്കെ രക്ഷപെടുകയും ചെയ്താലോ' .
പുറത്തിറങ്ങാം എന്നു തീരുമാനിച്ചപ്പോൾ CID മൂസയിലെ ബിന്ദു പണിക്കർ മനസ്സിലവതരിച്ചുവെങ്കിലും തത്കാലം ഫോണും പേഴ്സും മാത്രമെടുത്ത് പോക്കറ്റിലിട്ടു. ATM card പേഴ്സി ലുണ്ടന്ന് ഉറപ്പു വരുത്തി.
ഡ്രസ്സ് മാറാൻ സമയമില്ല. എന്നാലും നല്ല പാന്റും പുതിയ കോട്ടുമൊക്കെ എടുത്തു ചാർത്തി. എത്ര നേരം പുറത്തു തണുപ്പത്തു നിൽക്കണം എന്നറിയില്ലല്ലോ അതു കൊണ്ട് ഗ്ലൗസും തൊപ്പിയും കുടിയെടുത്തു. Style കുറക്കണ്ട.
എല്ലാം തകരുകയും ഞാൻ രക്ഷപെടുകയും ചെയ്താൽ മീഡിയയിലൊക്കെ സംസാരികേണ്ടി വന്നാലോ! എന്തൊക്കെ പറയണമെന്നും ഒരു വേള ചിന്തിക്കാതിരുന്നില്ല.
അഥവാ എല്ലാം തകർന്ന് മരിച്ചാലുo അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് വലിച്ചെടുക്കുമ്പോഴും ഒരു look ഉണ്ടാവൂലോ!
അതു മാത്രമല്ല അവശിഷ്ടങ്ങൾക്കിടയിൽ പെടുന്നതിനും മരിക്കുന്നതിനും ഇടയിലുള്ള ഇടവേളയിൽ അധികം തണുക്കാതെയുമിരിക്കാം. അത് എത്ര നേരം വേണ്ടിവരുമെന്നുമറിയില്ലല്ലോ!
എന്റെ planning നെ കുറിച്ചു കുറച്ച് മതിപ്പൊക്കെ തോന്നാതിരുന്നില്ല.
ഇങ്ങനെയോരോന്നു ചിന്തിച്ചു പുറത്തിറങ്ങിയപ്പോൾ മിക്കവരും നൈറ്റ് ഡ്രസ്സിൽ സ്ലിപ്പറൊക്കെയിട്ട് പുറത്തു നിൽക്കുന്നുണ്ട്. എല്ലാവരും എന്നെയൊന്ന് അടിമുടി നോക്കിയെങ്കിലും ഒരുങ്ങി ഇറങ്ങിയത് കൊണ്ടാണോ വൈകിയത് എന്നാരും ചോദിച്ചില്ല.

പുറത്തിറങ്ങിയതു കൊണ്ട് ഭൂകംബാനുഭവങ്ങൾ ചൂടോടെ ചർച്ച ചെയ്യാൻ പറ്റി.
ആ സംതൃപ്തിയോടെയാണ് തിരിച്ചു അകത്തേക്കു കയറിയത്.
എന്തായാലും ഒരു veriety experience കൂടിയായി.
ലേഖാ ദാസ്
ആ സംതൃപ്തിയോടെയാണ് തിരിച്ചു അകത്തേക്കു കയറിയത്.
എന്തായാലും ഒരു veriety experience കൂടിയായി.
ലേഖാ ദാസ്
hmmm..ippo aale manassilaayi.
ReplyDelete👍
ReplyDelete