ഇന്ന് പെയ്ത മഴയില്‍ .....
ഇന്ന് പെയ്ത മഴയില്‍
ഓഫീസില്‍ നിന്ന് വന്നപ്പോള്‍ മുതല്‍ വല്ലാത്ത ക്ഷീണം. കുറെ നേരം മടി പിടിച്ചു കിടന്നിട്ടാണ് പതിയെ എഴുന്നേറ്റത്. കുളിക്കണോ ചായ കുടിക്കണോ എന്ന് ചിന്തിച്ചു നിന്നപ്പോഴെയ്ക്കും മഴ പെയ്തു. കുറച്ചു നേരം മഴ നോക്കി നിന്നു.
മഴയ്ക്ക് വല്ലാത്തൊരു മാസ്മരികതയുണ്ടന്നു പറയാതെ വയ്യ. കുറച്ചു നേരം നോക്കി നിന്നപ്പോള്‍ തന്നെ ഒരു സുഖം, മനസ്സിനും ശരീരത്തിനും. മഴ കാണുമ്പോള്‍ ഒരായിരം വിചാരങ്ങളാണ് മനസ്സിലൂടെ കടന്നു പോകുന്നത്. കുട്ടിക്കാലത്ത് കുട പിടിച്ചു സ്കൂളില്‍ പോയതും, കെട്ടി കിടക്കുന്ന മഴവെള്ളത്തില്‍ കടലാസ്സു വഞ്ചി ഉണ്ടാക്കി കളിച്ചതും, ചൂടുകുരു മാറാനായി മുത്തശ്ശി മഴവെള്ളത്തില്‍ കുളിപ്പിച്ചതും. മഴവെള്ളത്തിന്റെ ഔഷധഗുണം കൊണ്ടാവാം പിന്നീട് ചൂടുകുരു ഉണ്ടായിട്ടേ ഇല്ല.
രാത്രിയില്‍ മഴ പെയ്യുമ്പോഴൊക്കെ സുഗത കുമാരിയുടെ 'രാത്രിമഴ' അറിയാതെ മനസ്സിലേക്ക് വരും. ഇതുവരെ ഏറ്റവും കൂടുതല്‍ ആലപിച്ച കവിതയും ഇതുതന്നെ.
' രാത്രി മഴ ..
ചുമ്മാതെ കേണും ചിരിച്ചും, വിതുമ്പിയും നിര്‍ത്താതെ പിറുപിറുത്തുംനീണ്ട മിടിയിട്ടുലച്ചും കുനിഞ്ഞിരിക്കുന്നൊരു യുവതിയാം ഭ്രാന്തിയെ പോലെ.രാത്രി മഴ ..പണ്ടെന്റെ സൌഭാഗ്യ രാത്രികളില്എന്നെ ചിരിപ്പിച്ചു കുളിര് കൊരിയണിയിച്ച വെന്നിലാവേക്കാള്പ്രിയം തന്നുറക്കിയോരന്നത്തെ എന്‍ പ്രേമസാക്ഷി
രാത്രി മഴയോട് ഞാന്‍ പറയട്ടെ നിന്റെ ശോകാര്‍ദ്രമാം സംഗീതമറിയുന്നു ഞാന്നിന്റെ അലിവും അമര്‍ത്തുന്ന രോഷവുംഇരുട്ടത്ത് വരവും തനിച്ചുള്ള തേങ്ങികരച്ചിലും
പുലരിയെത്തുമ്പോള്‍ മുഖം തുടച്ചുള്ള നിന് ചിരിയുംതിടുക്കവും നാട്യവും ഞാനറിയുന്നു ..അറിയുന്നതെന്തുകൊണ്ടെന്നോ സഖീഞാനുമിത് പോലെ രാത്രിമഴ പോലെ ...രാത്രി മഴ പോലെ ......
ആദ്യമായി ആലിപ്പഴം പെയ്യുന്നത് കണ്ടതും ഒരു വേനല്‍ മഴക്കാണ്. നവോദയ വിദ്യാലയത്തില്‍ പഠിക്കുന്ന കാലം (ഇന്ത്യന്‍ എന്ന് പറയുന്നതില്‍ അഭിമാനിക്കുന്നത് പോലെ നവോദയന്‍ എന്ന് പറയുന്നതില്‍ ഞാന്‍ സ്വല്പം അഹങ്കരിക്കുകയും ചെയ്യുന്നു). അന്ന് ഹോളിയായിരുന്നു. എല്ലാവരും വെള്ള യുണിഫോമില്‍., കളര്‍ വെള്ളം തെറിപ്പിച്ചു കളിക്കുമ്പോഴാണ് പെട്ടന്ന് മഴ പെയ്തത്. ഓടി വരാന്തയില്‍ കയറി മഴ നോക്കി നിന്നു. അപ്പോഴതാ ഐസ്കട്ട പോലെ എന്തോ ഒന്ന് അവിടിവിടെയായി വീഴുന്നു. ആരോ പറഞ്ഞു 'അതാ ആലിപ്പഴം' . ആലിപ്പഴം പെറുക്കാനായി ആദ്യം ചാടിയിറങ്ങിയത് ഞാന്‍ തന്നെയായിരുന്നു. എടുക്കാനായി ഓടി ചെല്ലുമ്പോഴേക്കും അലിഞ്ഞില്ലാതാവുന്നു. കുറെ നേരം പണിപ്പെട്ടാണ് ഒരെണ്ണം കൈയില്‍ കിട്ടിയത്. ഒരിക്കലും മറക്കാനാവാത്ത, അധികമാര്കും ലഭിക്കാത്ത ഒരു മഴ അനുഭവം.
അങ്ങനെ ഓരോന്ന് ആലോചിച്ചു നിന്നപ്പോഴാണ് മഴ നനഞ്ഞാലോ എന്ന് തോന്നിയത്. മടിച്ചില്ല പുറത്തിറങ്ങി. മേഘ്നയെ വിളിച്ചെങ്കിലും അവള് വന്നില്ല. വീടിന്റെ പുറകു വശത്ത് നിന്നപ്പോള്‍ അവിടെ മഴ കിട്ടില്ല എന്ന് മനസിലായി. പിന്നെ മുന്‍ വശത്ത് നിന്നു നോക്കി. അവിടെയും നന്നായി കിട്ടുന്നില്ല. എറണാകുളത്തെ വീട്ടില്‍ മുറ്റത്തു നിന്ന് മഴ നനയുക നടക്കാത്തെ ഒരു ആഗ്രഹമാണോ.
പതിയെ ടെറസ്സില്‍ കയറി.അപ്പോഴേക്കും മഴയുടെ ശക്തി കുറഞ്ഞിരുന്നു. സമയം ആറര. നല്ല വെളിച്ചമുള്ളതുകൊണ്ട് ചുറ്റുമുള്ളവര്‍ക്ക് കാണാം. ഭാഗ്യം, ആരെയും പുറത്തു കണ്ടില്ല. മഴയത്തു ടെറസ്സില്‍ നില്‍ക്കുന്നത് കണ്ടു വട്ടായോ എന്ന് കരുതില്ലേ?
മഴക്ക് ശക്തി കുറവായിരുന്നത് കൊണ്ട് എന്നെ മുഴുവനായി നനക്കാന്‍ കഴിഞ്ഞില്ല. എന്തായാലും കുറച്ചു നനഞ്ഞിട്ടു തന്നെ കാര്യമെന്ന് ഞാനും. മുഖത്ത് മഴവെള്ളം വീഴുന്നതിന്റെ സുഖം കിട്ടുന്നതിനു കുറച്ചു നേരം മുഖം ഉയര്‍ത്തിപിടിച്ചു . മുഖത്ത് അവിടിവിടെ പറ്റിപിടിച്ചിരുന്ന മഴത്തുള്ളികള്‍. അടുത്ത തുള്ളി കൂടി എത്തിയപ്പോള്‍ പതിയെ ഒഴുകാന്‍ തുടങ്ങി. നെറ്റിയില്‍ നിന്നും കണ്‍പോളകളിലൂടെ, കവിളിലൂടെ, മൂക്കില്‍ നിന്നും ചുണ്ടിലൂടെ, എല്ലാം ചേര്‍ന്ന് കഴുത്തിലൂടെ ....വല്ലാത്തൊരു സുഖം തെന്നെ. അങ്ങനെ കുറച്ചു നേരമിരുന്നു. ശരീരം മുഴുവന്‍ മഴയുടെ തലോടലേറ്റുകൊണ്ട് .
അപ്പോഴേക്കും മേഘ്ന കുടയുമായി കയറി വന്നു. അവള്‍ക്കു മഴ നനയേണ്ട. കണ്ടാല്‍ മതി. മഴവെള്ളം കൈകൊണ്ട് തെറിപ്പിച്ചു കൊണ്ട് അവളും അവിടെ നടക്കാന്‍ തുടങ്ങി.
മുല്ലവള്ളി ഇപ്പോഴും പൂത്തു തന്നെ നിൽക്കുന്നു. നനഞ്ഞിരിക്കുന്ന മുല്ലവള്ളിക്കും പൂവിനും വല്ലാത്തൊരു വശ്യത. കുറച്ചു മുല്ലമൊട്ടു പറിച്ചു. മഴ നനഞ്ഞു മുല്ല മൊട്ടു പൊട്ടിക്കാനും ഒരു രസം . ഇത്ര മഴ പെയ്തിട്ടും മൊട്ടിന് നല്ലമണം. മഴ കൊള്ളുമ്പോള്‍ മുല്ലക്ക് സുഗന്ധം കൂടുമോ? മുല്ലപ്പൂ മണം ആസ്വദിച്ചു മഴ നനയുന്നത് വേറിട്ടൊരു സുഖം.
മുന്‍വശത്തെ കുളത്തിലേക്ക് മഴ പയ്യുന്നത് നോക്കിയിരുന്നപ്പോഴാണ് ഒരു ഇളംകാറ്റ് വീശിയത്. മഴയ്ക്ക് മേലെ കാറ്റിന്റെ തലോടല്‍., രോമങ്ങള്‍ ചെറുതായോന്നെഴുന്നേറ്റു. അടുത്ത കാറ്റിനു കീഴ്ത്താടി ചെറുതായൊന്നു വിറച്ചു. അടുത്ത കാറ്റിനു ശരീരമാകെയും. കുറച്ചു നേരം കണ്ണടച്ചിരുന്നു.
കാറ്റും മഴയും ഒന്നിച്ചു വന്നപ്പോള്‍ കരിയില പറന്നു പോയി, മണ്ണാങ്കട്ട ഒലിച്ചും പോയി. ഈ ചാറ്റല്‍ മഴയും ഇളം കാറ്റും എന്നെയും എവിടെക്കോ കൊണ്ടുപോയി. ശരീരത്തിന്റെ ഭാരം കുറഞ്ഞ്, കാറ്റിനൊപ്പം. പാടങ്ങള്‍ക്കും , പുല്പരപ്പിനും, പൂന്തോട്ടങ്ങള്‍ക്കും മുകളിലൂടെ. ഒരു കാട്ടരുവിക്കു മുകളിലെത്തിയപ്പോള്‍ ഒന്നു കുളിക്കാന്‍ മോഹം. ഈറനോടെ അരുവിക്കരയിലെ പാറപ്പുറത്ത് കുറച്ചു നേരം. ചാറ്റല്‍ മഴത്തുള്ളികള്‍ വീണ്ടും തഴുകികൊണ്ടിരുന്നു. കണ്പോളകളില്, കവിളില്‍, ചുണ്ടില്‍, കഴുത്തില്‍, പിന്നെ ശരീരമാകെയും.
ആ നിര്വൃതിയിലിരിക്കുബോള് വീണ്ടും കാറ്റ് വീശി. വല്ലാത്ത തണുപ്പ്... കണ്ണ് തുറന്നുപോയി . സന്ധ്യയായി. ഇരുട്ട് പരക്കാന്‍ തുടങ്ങി. . മേഘ്ന അപ്പോഴും കുട പിടിച്ചു മഴയത്തൂടെ നടക്കുന്നുണ്ടായിരുന്നു. അവളും മഴ ആസ്വദിക്കുന്നുണ്ട്. ഇനിയും മഴ നനഞ്ഞാല്‍ പണി കിട്ടിയാലോ.അവളെയും കൂട്ടി താഴേക്കിറങ്ങി. നേരെ ബാത്ത് റൂമിലേക്ക്. .ഷവറിനടിയില്‍ നിന്നു വീണ്ടും മഴ നനഞ്ഞു. ഒരു പെരുമഴ കൊള്ളുന്ന സുഖം.
കുളിക്കാന്‍ പോകുന്നതിനു മുന്‍പ് കമലു ചേച്ചിയോട് കട്ടന്‍ കാപ്പി ഉണ്ടാക്കാന്‍ പറഞ്ഞിരുന്നു. കുളി കഴിഞ്ഞയുടനൊരു ചൂടു കാപ്പി. തണുത്തു വിറച്ചിരുന്ന ശരീരം ചൂടാകുന്നതിന്റെ സുഖം.
ആ സുഖത്തിലിരുന്നാണ് , ആ സുഖം അറിയിക്കാനാണ് ഇന്ന് ബ്ലോഗ് തുറന്നത് ...........

ഇന്നലകളില്‍ പെയ്ത മഴയും ,ഇന്ന് പെയുന്ന മഴയും എല്ലാം ഒന്ന് തന്നെ ....പക്ഷെ അതിന്റെ ആസ്വാദനത്തില്‍ ഉള്ള വ്യത്യാസം അതാണ് മഴയുടെ ഭംഗി ,ഇനലെകളില് മഴയെ ഒരുപാട സ്നേഹിച്ചതും അതുകൊണ്ടാവാം................, ഞങ്ങളുടെ ലേഖ മാടത്തിന്റെ "ഇന്ന് പെയ്ത മഴയില്‍ " എന്ന സൃഷ്ടി എന്നില്‍ ഓര്‍മ്മകളിലേയ്ക് ഒരായിരം മഴതുളികള്‍ പെയിച്ചു .....ഈ ബ്ലോഗില്‍ ഫസ്റ്റ് കമന്റ്,എല്ലാ ആശംസകള്ളും നേര്‍ന്നു ഞാന്‍ ഇടാന്‍ പോവുന്നു.....ഒരായിരം സൃഷ്ടികള്‍ ഇതിലൂടെ വിരിയടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ....ജിതിന് ലോഹി
ReplyDeletethank you jithin
Deleteoru mazha nananja sukham.....thank u mam
ReplyDeletethank you krishna..
Deleteനീ എത്രയും പെട്ടെന്ന് വീടിന്റെ രൂഫ് ഇല് എവെരെസ്റ്റ് അലൂമിനിയം ഷീറ്റ് മേടിച്ചു ഇട്. പനി പിടിച്ചു കിടന്നു ബ്ലോഗ് എഴുത്ത് മുടക്കേണ്ട.....
DeleteBtw the blog was really superb...N'joyed reading it...Awaiting for more from u...
"ആലിപ്പഴം പെറുക്കാനായി ആദ്യം ചാടിയിറങ്ങിയത് ഞാന്‍ തന്നെയായിരുന്നു. കുറെ നേരം പണിപ്പെട്ടാണ് ഒരെണ്ണം കൈയില്‍ കിട്ടിയത്."
ReplyDeleteഇത് വായിച്ചപ്പോ ആലിപ്പഴം ലേഖ മാഡത്തിന്റെ തലമണ്ടയ്ക്ക് വീണു തലയും തടവി കരഞ്ഞാല്‍ എങ്ങനെയിരിക്കും എന്ന സീന്‍ ആണ് ഞാന്‍ ഓര്‍ത്തത്.
എനിക്ക് മഴയത്ത് ബൈക്ക് ഓടിക്കാന്‍ ആണ് കൂടുതല്‍ ഇഷ്ടം. ഇന്നലേം കൂടി ഓടിച്ചതെ ഉള്ളൂ. ആഹാ... എന്താ രസമെന്നു അറിയോ! വൈകുന്നേരങ്ങളില്‍ ഓഫീസ് വിട്ടു വീടിലേക്ക് പോകുമ്പോള്‍ മഴ ഉണ്ടെങ്കില്‍ പിന്നെ അന്ന് ഞാന്‍ മഴ മൊത്തം നനഞ്ഞേ വീട്ടില്‍ എത്തുള്ളൂ. അതൊരു രസമാണ്!
പറ്റുമെങ്കില്‍ ഒരു ടൂവീലര്‍ എടുത്തു മഴയത്ത് ഇറങ്ങൂ. (പ്രസ്തുത പരിപാടിയില്‍ താങ്കള്‍ക്ക് ഉണ്ടാകുന്ന പനി, ജലദോഷം, മറ്റു ഡ്രൈവര്‍മാരുടെ തെറിവിളി മുതലായവയ്ക്ക് ഞാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല)
Thanks for the comment. good sense of humour.
Deleteആലിപ്പഴം, നല്ല ഭാവന.
മഴ നനഞ്ഞു ടൂ വീലര്‍ ഓടിക്കുന്നത് ഞാനും ആസ്വദിക്കാറുണ്ട്. പക്ഷെ അവസരം വിരളമായേ ലഭിക്കൂ. പെണ്ണായിപോയില്ലേ.
കമന്റ് ഇടുമ്പോള്‍ ഉള്ള വേര്‍ഡ് വെരിഫിക്കേഷന് മാറ്റുമല്ലോ.
ReplyDeletethanks for the comment vishnu.
Deletehow to remove this word verification?
ബ്ലോഗ് ഡാഷ്ബോര്‍ഡില്‍ പോയി ഇടതു ഭാഗത്തുള്ള "Settings" ലെ "Posts and comments" എടുക്കുക. വലതുഭാഗത്തുള്ള "Show word verification" എന്നുള്ള ഓപ്ഷന് "No" ആകുക.
Delete